കലിപ്പ് അടങ്ങാതെ സ്വന്തം പാന്റ്‌സ് വലിച്ചുകീറി സണ്ണി; 16 വര്‍ഷം ഷാരൂഖിനോട് മിണ്ടിയില്ല, കാരണം പിടിവാശി!
തന്റെ കരിയറിന്റെ തുടക്കത്തില്‍ നിരവധി ചിത്രങ്ങളില്‍ നെഗറ്റീവ് റോളുകള്‍ ചെയ്ത താരമാണ് ഷാരൂഖ്. ഈ വേഷങ്ങളായിരുന്നു ബോളിവുഡിന്റെ ഇന്നത്തെ കിംഗ് ഖാനെ അടയാളപ്പെടുത്തിയത്. അത്തരത്തിലൊരു ചിത്രമായിരുന്നു ഡര്‍. സണ്ണി ഡിയോള്‍ നായകനായ ചിത്രത്തില്‍ ആന്റി ഹീറോ റോളിലായിരുന്നു ഷാരൂഖ് എത്തിയത്. ജൂഹി ചൗളയായിരുന്നു ചിത്രത്തിലെ നായിക. തന്റെ വില്ലനിസത്തിലൂടെ ഷാരൂഖ് താരമായി മാറുകയായിരുന്നു ചിത്രത്തിലൂടെ.
പുത്തന്‍ ലുക്കില്‍ അമല പോള്‍; കിടിലന്‍ ചിത്രങ്ങള്‍ കാണാം
എന്നാല്‍ തന്റെ കഥാപാത്രത്തെ ഷാരൂഖ് അവതരിപ്പിച്ച രാഹുല്‍ മെഹ്‌റ ചെറുതാക്കിക്കളഞ്ഞുവെന്നായിരുന്നു അന്ന് സണ്ണി ഡിയോളിന്റെ ധാരണ. ഇതിന്റെ പേരില്‍ നീണ്ട പതിനാറ് വര്‍ഷമായിരുന്നു സണ്ണി ഷാരൂഖിനോട് മിണ്ടാതിരുന്നത്. നായകനായിരുന്ന തന്റെ കഥാപാത്രത്തേക്കാള്‍ പ്രാധാന്യം ഷാരൂഖിന്റെ വില്ലന്‍ കഥാപാത്രത്തിന് നല്‍കിയതില്‍ സണ്ണി കടുത്ത ദേഷ്യമുണ്ടായിരുന്നു. ആ പിണക്കത്തിന്റെ കഥ വായിക്കാം വിശദമായി.

ഒരു അഭിമുഖത്തില്‍ സണ്ണി തന്നെയാണ് തനിക്കുണ്ടായിരുന്ന അതൃപ്തി അറിയിച്ചത്. താന്‍ അവതരിപ്പിക്കുന്ന കമാന്‍ഡോ ഓഫീസറെ ഷാരൂഖിന്റെ കഥാപാത്രം വീഴ്ത്തുന്നതായിരുന്നു സണ്ണിയെ ചൊടിപ്പിച്ചത്. ആ രംഗത്തെക്കുറിച്ച് യഷ് ചോപ്രയുമായി ചൂടേറിയൊരു തര്‍ക്കം തന്നെ നടന്നിരുന്നു. ഞാനൊരു കമാന്‍ഡോ ഓഫീസറായാണ് അഭിനയിക്കുന്നതെന്ന് അദ്ദേഹത്തോട് പറഞ്ഞു. വിദഗ്ധനായ എന്നെ എങ്ങനെയാണ് ഒരു പയ്യന്‍ പരാജയപ്പെടുത്തുക? ഞാന്‍ അവനെ കാണുന്നില്ലെങ്കില്‍ എന്നെ പരാജയപ്പെടുത്തിയേക്കാം. പക്ഷെ ഞാന്‍ നോക്കി നില്‍ക്കെ എങ്ങനെ എന്നെ വീഴ്ത്താനാകും? പിന്നെ എന്ത് കമാന്‍ഡോയാണ്? എന്നായിരുന്നു താന്‍ ചോദിച്ചതെന്ന് സണ്ണി പറയുന്നു.

എന്നാല്‍ സണ്ണിയുടെ പരാതി സംവിധായകന്‍ ചെവി കൊണ്ടില്ല. ഇതോടെ ദേഷ്യം പിടിച്ച സണ്ണി ഡിയോള്‍ തന്റെ പാന്റ്‌സ് തന്നെ വലിച്ച് കീറുകയായിരുന്നു. ദേഷ്യം പിടിച്ച ഞാന്‍ എന്റെ പാന്റ്‌സ് കൈ കൊണ്ട് വലിച്ച് കീറിയിരുന്നു, സണ്ണി പറയുന്നു. ചിത്രം റിലീസ് ചെയ്ത് 16 വര്‍ഷത്തോളം സണ്ണി ഡിയോളും ഷാരൂഖ്് ഖാനും തമ്മില്‍ സംസാരിച്ചിരുന്നില്ല. എന്നാലിത് മനപ്പൂര്‍വ്വമായിരുന്നില്ലെന്നാണ് സണ്ണി ഡിയോള്‍ പറയുന്നത്. ഞാന്‍ മാറി നിന്നു, പക്ഷെ ഞാന്‍ പൊതുവെ അധികം സോഷ്യലൈസ് ചെയ്യാറില്ല. അതുകൊണ്ട് തന്നെ സംസാരിക്കുന്നതിനെക്കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
Recommended Video

1993 ലായിരുന്നു ഡര്‍ റിലീസ് ചെയ്തത്. സണ്ണി ഡിയോള്‍ തന്റെ കരിയറിന്റെ ഏറ്റവും മികച്ച നിലയിലായിരുന്നു അന്ന്. എന്നാല്‍ ഷാരൂഖ് ആകട്ടെ ബോളിവുഡില്‍ കാലുറപ്പിച്ച് തുടങ്ങിയതേയുള്ളൂ. യഷ് ചോപ്രയുമായി ഷാരൂഖിന്റെ ആദ്യ ചിത്രവുമായിരുന്നു അത്. ഡര്‍ പുറത്തിറങ്ങിയതോടെ ഷാരൂഖിന്റെ ജനപ്രീതി വര്‍ധിച്ചു. ചിത്രത്തിലെ ഷാരൂഖിന്റെ ഡയലോഗുകള്‍ ഇന്നും ഓര്‍മ്മിക്കപ്പെടുന്നു. ഡറിന് പുറമെ ബാസീഗർ, അന്‍ജാം തുടങ്ങിയ ചിത്രങ്ങളിലും സമാനമായ രീതിയില്‍ ആന്റി ഹീറോ വേഷങ്ങളായിരുന്നു ഷാരൂഖ് ചെയ്തത്. പിന്നീടാണ് റൊമാന്റിക് ഹീറോയായി ഷാരൂഖ് മാറുന്നത്.


Click it and Unblock the Notifications