സെറ്റില്‍ തീപിടുത്തം, നിര്‍മ്മാതാവ് അധോലോക ബന്ധത്തിന് അറസ്റ്റില്‍; ശാപം കിട്ടിയ ഷാരൂഖ് ചിത്രം!
ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ ഷാരൂഖ് ഖാന്‍, ഐശ്വര്യ റായ്, മാധുരി ദീക്ഷിത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ സിനിമയാണ് ദേവ്ദാസ്. 2002 ല്‍ പുറത്തിറങ്ങിയ സിനിമ ബോക്‌സ് ഓഫീസില്‍ വന്‍ വിജയമാവുക മാത്രമല്ല, ബോളിവുഡിലെ ഐക്കോണിക് സിനിമകളിലൊന്നായി മാറുകയും ചെയ്തു. അമ്പത് കോടിയായിരുന്നു ചിത്രത്തിന്റെ മുടക്കുമുതല്‍.
ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നു വന്ന ചിത്രമാണ് ദേവ്ദാസ്. ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തുണ്ടായിരുന്ന പ്രതിസന്ധികള്‍ മൂലം ദേവ്ദാസ് ശപിക്കപ്പെട്ട ചിത്രമാണെന്ന് വരെ ചിലര്‍ പറഞ്ഞിരുന്നു. പലപ്പോഴായി സിനിമയുടെ ചിത്രീകരണം നിന്നു പോയതോടെ ഭാഗ്യക്കേടുള്ള സിനിമയെന്ന പേരും ചിത്രത്തിന് ലഭിച്ചു. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ തന്റെ ചിത്രത്തെക്കുറിച്ചുണ്ടായിരുന്ന തെറ്റിദ്ധാരണകളെക്കുറിച്ച് സഞ്ജയ് ലീല ബന്‍സാലി തന്നെ സംസാരിച്ചിട്ടുണ്ട്.

''ഈ സിനിമ ശപിക്കപ്പെട്ടതാണെന്ന് ആളുകള്‍ പറഞ്ഞു. ഈ സിനിമ ചെയ്യുന്നത് നിര്‍ത്തണമെന്ന് ആളുകള്‍ പറഞ്ഞു. അല്ലെങ്കില്‍ എല്ലാം നഷ്ടമാകുമെന്നും പറഞ്ഞു. സെറ്റിന് ഒരിക്കല്‍ തീ പിടിച്ചു. നിര്‍മ്മാതാവ് ഭാരത് ഷായ്ക്കും പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു. എനിക്കും പ്രശ്‌നങ്ങള്‍ വന്നു. ഷാരൂഖ് ഖാനും ബുദ്ധിമുട്ടുകളുണ്ടായി. എല്ലാവരും കഷ്ടപ്പെടുകയായിരുന്നു'' എന്നാണ് ബന്‍സാലി പറഞ്ഞത്.
ദേവ്ദാസിന്റെ സെറ്റിലുണ്ടായ തീപിടുത്ത കനത്ത നഷ്ടങ്ങളാണ് വരുത്തി വച്ചത്. ഇതിനിടെ നിര്‍മ്മാതാവ് ഭാരത് ഷായെ അധോലോക ബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യുകയുണ്ടായി. ഇങ്ങനെ പ്രതിസന്ധികള്‍ ഒന്നിന് മുകളില്‍ ഒന്നായി വന്നു കൊണ്ടിരിക്കുമ്പോഴും, കൂടെയുള്ളവര്‍ പോലും ഈ സിനിമ ഉപേക്ഷിക്കണം എന്ന് ഉപദേശിച്ചപ്പോഴും സഞ്ജയ് ലീല ബന്‍സാലി പിന്മാറിയില്ല. തന്റെ സിനിമയുമായി മുന്നോട്ട് പോകാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു.
''ജീവിതത്തില്‍ എല്ലാം എളുപ്പത്തില്‍ ചെയ്യാന്‍ പറ്റണമെന്നില്ല. കഠിനാധ്വാനം ചെയ്യണം. ചിലപ്പോള്‍ സമയം ശരിയായിരിക്കില്ല. പാഷന് വേണ്ടി എത്രനാള്‍ പിടിച്ചു നില്‍ക്കാനാകും എന്ന പരീക്ഷണമായിരിക്കും ചിലപ്പോള്‍'' എന്നാണ് ബന്‍സാലി പറഞ്ഞത്. ദേവ്ദാസ് എന്നത് പരാജയപ്പെട്ടവന്റെ സിനിമയാണെന്നാണ് എല്ലാവരും പറയുന്നത്. പക്ഷെ ആ ചിത്രം നേടിയ വിജയം എല്ലാവരേയും വിജയികളാക്കിയെന്നാണ് ബന്‍സാലി പറയുന്നത്.
''അതിനി ഒരിക്കലും പരാജയപ്പെട്ടവന്റെ കഥയല്ല. ഞങ്ങളെല്ലാവരും വിജയികളായ സിനിമയാണ്. ജീവിതത്തില്‍ ഒന്നും വെറുതെ കിട്ടില്ല. കഠിനാധ്വാനം ചെയ്യണം. ഈ കടമ്പകളെല്ലാം താണ്ടേണ്ടി വന്നുവെന്നത് ഒരു അനുഗ്രഹമായാണ് ഞാന്‍ കാണുന്നത്'' എന്നാണ് അദ്ദേഹം പറയുന്നത്. എന്തായാലും ചിത്രം പൂര്‍ത്തിയാക്കുകയും വന്‍ വിജയമായി മാറുകയും ചെയ്തു. ഷാരൂഖ്, ഐശ്വര്യ, മാധുരി എന്നിവരുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി ദേവ്ദാസ് മാറുകയും ചെയ്തു. 21 വര്‍ഷം പിന്നിട്ടിരിക്കുകയാണ് ദേവ്ദാസ്.

അതേസമയം ഒരിടവേളയ്ക്ക് ശേഷം ശക്തമായി തിരികെ വന്നിരിക്കുകയാണ് ഷാരൂഖ് ഖാന്‍. 2018 ല്‍ പുറത്തിറങ്ങിയ സീറോയുടെ പരാജയത്തോടെ ഷാരൂഖ് ഖാന്‍ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരുന്നു. ഈ വര്‍ഷം പഠാനിലൂടെയാണ് ഷാരൂഖ് ഖാന്‍ തിരികെ വന്നത്. ചിത്രത്തിന് ലഭിച്ച വരവേല്‍പ്പ് അസാധ്യമായിരുന്നു. ബോളിവുഡിലെ എക്കാലത്തേയും വലിയ വിജയങ്ങളിലൊന്നായി മാറി പഠാന്‍. ഇപ്പോഴിതാ ഷാരൂഖ് ഖാന്റെ പുതിയ സിനിമയും റിലീസിന് തയ്യാറെടുക്കുകയാണ്.
തമിഴ് സംവിധായകന്‍ ആറ്റ് ലി സംവിധാനം ചെയ്യുന്ന ജവാന്‍ ആണ് ഷാരൂഖ് ഖാന്റെ പുതിയ സിനിമ. നയന്‍താര നായികയാകുന്ന സിനിമയില്‍ വിജയ് സേതുപതി, പ്രിയാമണി, സാന്യ മല്‍ഹോത്ര തുടങ്ങിയവര്‍ പ്രധാന വേഷങ്ങലിലെത്തുന്ന ചിത്രത്തില്‍ വിജയ്, സഞ്ജയ് ദത്ത്, ദീപിക പദുക്കോണ്‍ എന്നിവര്‍ അതിഥി വേഷത്തിലുമെത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രിവ്യൂ വന്‍ തരംഗമായി മാറിയിരിക്കുകയാണ്.


Click it and Unblock the Notifications