കാശ് വരുമ്പോള്‍ ഹൃദയം ഇല്ലാതാകുമോ? ഭക്ഷണം ചോദിച്ച കുട്ടികളെ അവഗണിച്ച് രശ്മിക

സോഷ്യല്‍ മീഡിയയുടെ കാലമാണിത്. അതുകൊണ്ട് തന്നെ താരങ്ങളെ സംബന്ധിച്ച് എപ്പോഴും ക്യാമറക്കണ്ണുകള്‍ അവരെ പിന്തുടര്‍ന്നു കൊണ്ടിരിക്കും. ഓഫ് സ്‌ക്രീനിലെ വ്യക്തിജീവിതത്തില്‍ സ്വകാര്യത എന്നത് പല താരങ്ങള്‍ക്കും ഇന്നും അസാധ്യമായ കാര്യമായിരിക്കും. താരങ്ങളെ മാത്രമല്ല താരങ്ങളുടെ മക്കളെ പോലും സോഷ്യല്‍ മീഡിയയും പാപ്പരാസികളും വെറുതെ വിടാറില്ല. പലപ്പോഴും താരങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തെറ്റായ രീതിയില്‍ പ്രചരിക്കുകയും അത് വലിയ ചര്‍ച്ചയായി മാറുകയുമൊക്കെ ചെയ്യാറുണ്ട്.

താരങ്ങളുടെ ജീവിതവും എന്നും ഓഡിറ്റിംഗിന് വിധേയമായിരിക്കുകയാണ്. സാധാരണ മനുഷ്യരെ പോലെ അവര്‍ പെരുമാറുന്നത് പലപ്പോഴും സോഷ്യല്‍ മീഡിയ അംഗീകരിക്കില്ല. തങ്ങള്‍ താരങ്ങള്‍ ഇന്നത് പോലെ പെരുമാറിയേ മതിയാകൂ എന്ന് തീരുമാനിച്ചിട്ടുണ്ടെന്ന മട്ടിലായിരിക്കും സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍. താരങ്ങളുടെ വസ്ത്ര ധാരണ രീതി മുതല്‍ മറ്റുള്ളവരോട് പെരുമാറുന്ന രീതികള്‍ പോലും സോഷ്യല്‍ മീഡിയയില്‍ ഓഡിറ്റ് ചെയ്യപ്പെടാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ സോഷ്യല്‍ മീഡിയയുടെ കടുത്ത വിമര്‍ശങ്ങള്‍ ഇരയായി കൊണ്ടിരിക്കുകയാണ് തെന്നിന്ത്യന്‍ താര സുന്ദരി രശ്മിക മന്ദാന.

രശ്മിക മന്ദാന

തെന്നിന്ത്യന്‍ സിനിമയുടെ സൂപ്പര്‍ താരമാണ് രശ്മിക മന്ദാന. കന്നഡ സിനിമയിലൂടെ കരിയര്‍ ആരംഭിച്ച് ഇന്ന് തെന്നിന്ത്യന്‍ ഭാഷകളിലെ സൂപ്പര്‍ താരമായി വളര്‍ന്നിരിക്കുകയാണ് രശ്മിക. താരമിപ്പോള്‍ ബോളിവുഡ് അരങ്ങേറ്റത്തിനുള്ള തയ്യാറെടുപ്പിലാണ്. ഇതിനിടെ ഇപ്പോഴിതാ രശ്മികയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ രംഗത്ത് എത്തിയിരിക്കുകയാണ്. തന്നോട് ഭക്ഷണം ചോദിച്ചെത്തിയ രണ്ട് കുട്ടികള്‍ക്ക് രശ്മിക ഒന്നും നല്‍കാതെ പോയെന്ന് ചൂണ്ടിക്കാണിച്ചാണ് സോഷ്യല്‍ മീഡിയ താരത്തിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

രശ്മികയുടെ വീഡിയോ

ഒരു റസ്‌റ്റോറന്റില്‍ നിന്നും പുറത്തേക്ക് വരുന്ന രശ്മികയുടെ വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. താരത്തെ കണ്ടതും ഒരു കുട്ടി അടുത്ത് വരുന്നതും എന്തെങ്കിലും തരണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയാണ്. എന്നാല്‍ ഇപ്പോള്‍ തന്റെ പക്കല്‍ ഒന്നുമില്ലെന്ന് പറഞ്ഞു കൊണ്ട് തന്റെ വണ്ടിയിലേക്ക് കടക്കുകയാണ് രശ്മിക. പിന്നാലെ വേറൊരു കുട്ടിയും താരത്തിന്റെ പുറകെ വരുന്നു. എന്തെങ്കിലും കഴിക്കാനെങ്കിലും തരൂവെന്നാണ് കുട്ടികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ തന്റെ പക്കല്‍ ഒന്നുമില്ലെന്ന് പറഞ്ഞു കൊണ്ട് താരം കാറിന്റെ ഗ്്‌ളാസ് താഴ്ത്തുന്നതും പോകുന്നതുമാണ് വീഡിയോയിലുള്ളത്. ഈ വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. തീര്‍ത്തും സാധാരണമായൊരു വീഡിയോ ആണെങ്കിലും സോഷ്യല്‍ മീഡിയ ഇപ്പോള്‍ രശ്മികയ്‌ക്കെതിരെ രംഗത്ത് എത്തുകയാണ്.

കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാതെ

കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാതെ പോയ രശ്മിക ക്രൂരയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. പണം വരുമ്പോള്‍ ഇവരുടെ ഹൃദയം നഷ്ടപ്പെടുമോയെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു. ചിലരാകട്ടെ ഇപ്പോള്‍ സുശാന്ത് സിംഗ് രാജ്പുത് ഉണ്ടായിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ചു പോവുകയാണെന്ന് വരെ കമന്റ് ചെയ്തിട്ടുണ്ട്. എന്തെങ്കിലും കൊടുക്കാമായിരുന്നു. അവര്‍ക്കെന്തിങ്കിലും നല്‍കിയാല്‍ ഇവള്‍ക്കെന്ത് നഷ്ടപ്പെടാനാണ്, കണ്ടിട്ട് സങ്കടം വരികയാണെന്നൊക്കെയാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍. എന്നാല്‍ താരത്തെ കടന്നാക്രമിക്കാന്‍ മാത്രമൊന്നുമില്ലെന്നും കമന്റുകള്‍ കണ്ടാല്‍ തോന്നും ഈ നാട് മൊത്തം നന്മയാണെന്നും ഈ കമന്റിടുന്നവര്‍ എന്തെങ്കിലും കൊടുക്കാറുണ്ടോ എന്നാണ് ചിലര്‍ തിരിച്ച് ചോദിക്കുന്നത്. വീഡിയോ കണ്ടതിനേക്കാള്‍ സങ്കടം കമന്റുകള്‍ വായിച്ചപ്പോഴാണെന്നും ചിലര്‍ പറയുന്നുണ്ട്.

Recommended Video

ഫഹദ് മാത്രം തകർത്തു | Pushpa theatre Response | Allu Arjun | Fahadh Fazil | Rashmika Mandana
ഗുഡ്‌ബൈ

പുഷ്പയാണ് രശ്മികയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. അല്ലു അര്‍ജുന്‍ നായകനായ ചിത്രം വന്‍ വിജയമായി മാറിയിരുന്നു. ഇതിനിടെ ഹിന്ദിയിലേക്കുള്ള അരങ്ങേറ്റത്തിനായി തയ്യാറെടുക്കുകയാണ് രശ്മിക മന്ദാന. അമിതാഭ് ബച്ചന്‍ ചിത്രത്തിലൂടെയാണ് രശ്മികയുടെ ബോളിവുഡ് അരങ്ങേറ്റം. ഗുഡ്‌ബൈ എന്നാണ് ചിത്രത്തിന്റെ പ രേ്. പിന്നാലെ മിഷന്‍ മജ്‌നു എന്ന ചിത്രവും ഹിന്ദിയില്‍ ഒരുങ്ങുന്നുണ്ട്. തെലുങ്കില്‍ പുഷ്പയുടെ രണ്ടാം ഭാഗം അടക്കം നിരവധി സിനിമകള്‍ രശ്മികയുടെതായി അണിയറയിലുണ്ട്.

Read more about: rashmika mandanna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X