ടൈഗറിന് മുമ്പുള്ള ദിഷയുടെ പ്രണയം; പിരിയുന്നത് കാമുകന്‍ മറ്റൊരു നടനുമായി പ്രണയത്തില്‍ ആണെന്ന് അറിഞ്ഞതോടെ

മോഡലിംഗിലൂടെ ബോളിവുഡിലെത്തിയ നടിയാണ് ദിഷ പഠാനി. എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറിയലൂടെയായിരുന്നു ദിഷയുടെ ബോളിവുഡ് എന്‍ട്രി. പിന്നീടിങ്ങോട്ട് ദിഷയ്ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. പിന്നാലെ വന്ന ബാഗി ടുവും 100 ക്ലബ്ബില്‍ നേടിയതോടെ തിരക്കേറിയ താരമായി മാറുകയായിരുന്നു ദിഷ. സോഷ്യല്‍ മീഡിയയിലും സജീവമായ ദിഷ തന്റെ ഫിറ്റ്‌നസിലൂടേയും വര്‍ക്കൗട്ട് വീഡിയോകളിലൂടേയുമെല്ലാം ഒരുപാട് ആരാധകരെ സ്വന്തമക്കിയിട്ടുണ്ട്. താരത്തിന്റെ ഹോട്ട് ലുക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

ബാഗി 2വിലൂടെയാണ് ദിഷ പഠാനിയും ടൈഗര്‍ ഷ്രോഫും ഒരുമിക്കുന്നത്. അന്ന് മുതല്‍ തന്നെ ഇരുവരും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളും സജീവമായിരുന്നു. ഇന്ന് ബോളിവുഡിലെ ഹോട്ട് ജോഡിയാണ് ദിഷയും ടൈഗറും. ടൈഗറിന്റെ കുടുംബവുമായു സഹോദരി കൃഷ്ണയുമായും വളരെ അടുത്ത ബന്ധമാണ് ദിഷയ്ക്കുള്ളത്. ദിഷയും ടൈഗറും ഒരുമിച്ചുള്ള വെക്കേഷന്‍ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഹിറ്റുകള്‍ സമ്മാനിച്ചു കൊണ്ട് ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയായി മാറിയിരിക്കുകയാണ് ദിഷ പഠാനി.

Disha Patani

ടൈഗറും ദിഷയും തമ്മിലുളള പ്രണയം ഇന്ന് ഒരുപാട് ആഘോഷിക്കപ്പെടുന്നുണ്ട്. അതേസമയം മുമ്പും ദിഷയും പ്രണയ ജീവിതം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ടൈഗററുമായി പ്രണയത്തിലാകുന്നതിന് മുമ്പ് ദിഷ ടെലിവിഷന്‍ നടന്‍ പാര്‍ത്ഥ് സംതാനുമായി പ്രണയത്താലായിരുന്നു. ഒരു വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും പിരിയുന്നത്. ഇരുവരും പിരിയാനുള്ള കാരണം പാര്‍ത്ഥിന് മറ്റൊരു പ്രണയമുണ്ടെന്നതായിരുന്നു. മുന്‍ ബിഗ് ബോസ് മത്സാര്‍ത്ഥിയായ നടന്‍ വികാസ് ഗുപ്തയുമായുള്ള പാര്‍ത്ഥിന്റെ പ്രണയം അറിഞ്ഞതോടെയാണ് ദിഷ ആ ബന്ധം അവസാനിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വികാസിന്റേയും പാര്‍ത്ഥിന്റേയും ചിത്രങ്ങള്‍ ദിഷ കണ്ടെത്തുകയായിരുന്നുവെന്നും ഇതോടെയാണ് താരം പ്രണയം അവസാനിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ വികാസുമായുള്ള പ്രണയ വാര്‍ത്തകള്‍ പാര്‍ത്ഥ് നിരസിക്കുകയായിരുന്നു ചെയ്തത്. അതേസമയം താനും പാര്‍ത്ഥും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് വികാസ് പിന്നീട് വെളിപ്പെടുത്തിയിരുന്നു. വികാസും പാര്‍ത്ഥും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് നിര്‍മ്മാതാവായ എക്താ കപൂറും വെളിപ്പെടുത്തിയിരുന്നു. ഒരിക്കല്‍ വികാസ് തന്നെ മോശം ഉദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്ന് പാര്‍ത്ഥ് തന്നോട് പരാതിപ്പെട്ടിരുന്നുവെന്നും എന്നാല്‍ ഇരുവരും തമ്മില്‍ പിന്നീട് പ്രണയമായെന്നും ഒരുമിച്ച് ബാങ്കോക്കില്‍ അവധിക്കാലം ചെലവിടുന്ന ചിത്രങ്ങള്‍ താന്‍ കണ്ടുവെന്നുമായിരുന്നു എക്ത പറഞ്ഞത്. താന്‍ ബൈസെക്ഷ്വല്‍ ആണെന്ന് തുറന്ന് പറഞ്ഞ നടനാണ് വികാസ്. അതേസമയം താന്‍ ബൈസെക്ഷ്വല്‍ അല്ലെന്നായിരുന്നു പാര്‍ത്ഥ് പറഞ്ഞത്.

മലംഗ് ആണ് ദിഷ പഠാനിയുടെ അവസാനം പുറത്തിറങ്ങിയതിലെ ഹിറ്റ് സിനിമ. ആദിത്യ റോയ് ചോപ്രയും അനില്‍ കപൂറുമായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. സല്‍മാന്‍ ഖാനൊപ്പം അഭിനയിച്ച രാധെയായിരുന്നു അവസാന റിലീസ്. പക്ഷെ ഈ സിനിമ പ്രതീക്ഷിച്ച വിജയം സ്വന്തമാക്കിയില്ല. തെലുങ്കിലൂടെയായിരുന്നു ദിഷയുടെ അരങ്ങേറ്റം. പിന്നീട് എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തി. ബാദി 2, ഭാരത്, മലംഗ്, രാധെ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ഏക് വില്ലന്‍ റിട്ടേണ്‍സ്, യോദ്ധ എന്നിവയാണ് പുതിയ സിനിമകള്‍.

Read more about: disha patani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X