ആഢംബര കാറും കോടികളുടെ മാലയും; രണ്‍ബീറും സല്‍മാനും കത്രീനയ്ക്ക് നല്‍കിയ വിവാഹ സമ്മാനങ്ങള്‍

നാളുകളുടെ കാത്തിരിപ്പുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ ഡിസംബര്‍ 9 ന് വിക്കി കൗശലും വിവാഹിതരായി. ഇരുവരും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ കുറച്ച് കാലമായി ഗോസിപ്പ് കോളങ്ങളില്‍ സജീവമായിരുന്നു. എന്നാല്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ച് പരസ്യമായി സംസാരിക്കാന്‍ വിക്കിയും കത്രീനയും കൂട്ടാക്കിയിരുന്നില്ല. അതുകൊണ്ട് തന്നെ നവംബറില്‍ ഇരുവരും വിവാഹിതരാകാന്‍ പോവുകയാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചപ്പോഴും വെറും ഗോസിപ്പ് മാത്രമായിരിക്കുമെന്നായിരുന്നു ആരാധകരുടെ ധാരണ. എന്നാല്‍ പതിയെ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ വിക്കിയും കത്രീനയും വിവാഹിതരാവുകയാണെന്ന വാര്‍ത്ത ആരാധകരും അംഗീകരിച്ചു.

മാധ്യമങ്ങളെയെല്ലാം ദൂരേക്ക് മാറ്റി നിര്‍ത്തി, ക്ഷണിക്കപ്പെട്ട കുറച്ച് അതിഥികളേയും ബന്ധുക്കളേയും മാത്രം സാക്ഷി നിര്‍ത്തിയായിരുന്നു വിക്കിയുടേയും കത്രീനയുടേയും വിവാഹം. രാജസ്ഥാനിലെ കൊട്ടാര സമാനമായ റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹം. വലിയ ആര്‍ഭാടത്തോടെയും ആഘോഷത്തോടേയും നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ വിക്കിയും കത്രീനയും തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. തങ്ങളുടെ വിവാഹത്തിന് എത്തിയ അതിഥികളോട് സോഷ്യല്‍ മീഡിയയില്‍ ഒന്നും പോസ്റ്റ് ചെയ്യാന്‍ പാടില്ല, ചിത്രങ്ങളോ വീഡിയോകളോ പകര്‍ത്താന്‍ പാടില്ല എന്നൊക്കെയുള്ള കര്‍ശന നിബന്ധനകളും വിക്കിയും കത്രീനയും മുന്നോട്ട് വച്ചിരുന്നു.

Katrina Kaif

വിക്കിയുടേയും കത്രീനയുടേയും വിവാഹത്തിന് ആരൊക്കെയാണ് ക്ഷണിക്കപ്പെട്ടത് എന്നതിനെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളുണ്ടായിരുന്നു. രണ്ടു പേരും തങ്ങളുടെ മുന്‍ കാമുകന്മാരേയും കാമുകിമാരേയും വിവാഹത്തിന് ക്ഷണിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കരീന തന്റെ മുന്‍ കാമുകന്മാരായ രണ്‍ബീര്‍ കപൂറിനേയും സല്‍മാന്‍ ഖാനേയും വിക്കി തന്റെ മുന്‍ കാമുകി ഹര്‍ലീന്‍ സേത്തിയേയും ക്ഷണിക്കാത്തതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ വാര്‍ത്തകൡ പറയുന്നത് പോലെയല്ല കാര്യങ്ങള്‍ എന്നാണ് ഇപ്പോള്‍ അറിയുന്നത്.

ബോളിവുഡില്‍ നിന്നുമുള്ള അടുത്ത സുഹൃത്തിക്കള്‍ അടക്കം വിവാഹത്തിന് എത്തിയിരുന്നില്ലെന്നും ഇവര്‍ക്കായി മുംബൈയില്‍ വിരുന്ന് ഒരുക്കാനാണ് വിക്കിയുടേയും കത്രീനയുടേയും തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ വിവാഹത്തിന് വിക്കിയ്ക്കും കത്രീനയ്ക്കും ലഭിച്ച സമ്മാനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും സജീവമായിരിക്കുകയാണ്. കത്രീയുടെ മുന്‍ കാമുകനും അടുത്ത സുഹൃത്തുമായ നടന്‍ രണ്‍ബീര്‍ കപൂര്‍ 2.7 കോടിയുടെ ഡയമണ്ട് നെക്ലസ് ആണ് സമ്മാനിച്ചതെന്നാണ് ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കത്രീനയുടെ മറ്റൊരു മുന്‍ കാമുകനും ബോളിവുഡിലെ സൂപ്പര്‍താരവുമായ സല്‍മാന്‍ ഖാന്‍ സമ്മാനിച്ചത് മൂന്ന് കോടിയുടെ റേഞ്ച് റോവര്‍ കാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കത്രീനയും സല്‍മാനും വളരെ അടുത്ത സുഹൃത്തുക്കളാണ്. വിവാഹത്തിന് മുമ്പ് സല്‍മാനൊപ്പം ടൈഗര്‍ ത്രീയുടെ ചിത്രീകരണത്തിലായിരുന്നു കത്രീന.

കത്രീനയുടെ ഏറ്റവും അടുത്ത സുഹൃത്തായ നടി ആലിയ ഭട്ട് സമ്മാനിച്ചത് ലക്ഷങ്ങള്‍ വിലയുള്ള പെര്‍ഫ്യൂം ബാസ്‌ക്കറ്റ് ആണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുംബൈയിലെ വിരുന്നില്‍ രണ്‍ബീറും ആലിയയും ഒരുമിച്ചാകും എത്തുക എന്നാണ് അറിയാന്‍ സാധിക്കുന്നത്. കത്രീനയുടെ അവസാനം പുറത്തിറങ്ങിയ ചിത്രമായ സീറോയിലെ സഹതാരവും വിക്കിയുടേയും കത്രീനയുടേയും പുതിയ അയല്‍ക്കാരിയുമായ അനുഷ്‌ക ശര്‍മ സമ്മാനിച്ചത് 6.4 ലക്ഷത്തിന്റെ കമ്മലാണെന്നും റിപ്പോര്‍ട്ടുണ്ട്.് ഹൃത്വിക് റോഷന്‍, താപ്‌സി പന്നു തുടങ്ങിയവരും വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം വിവാഹത്തിന് ശേഷം വിക്കിയും കത്രീനയും മുംബൈയില്‍ മടങ്ങിയെത്തിയിരിക്കുകയാണ്. തിരികെ എത്തിയ താരങ്ങളുടെ ചിത്രങ്ങളും വൈറലായി മാറിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X