എന്തുകൊണ്ട് അനില്‍ കപൂറിനെ കല്യാണം കഴിച്ചില്ല? മാധുരി ദീക്ഷിത് നല്‍കിയ ഉത്തരം

ഒരുകാലത്ത് ബോളിവുഡിലെ സൂപ്പര്‍ ജോഡിയായിരുന്നു മാധുരി ദീക്ഷിതും അനില്‍ കപൂറും. ഇരുവരും ഒരുമിച്ച് ഒരുപാട് ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിലെ എക്കാലത്തേയും മികച്ച താരജോഡികളില്‍ ഒന്നായാണ് മാധുരിയേയും അനില്‍ കപൂറിനേയും വിലയിരുത്തപ്പെടുന്നത്. ബേട്ട, രാം ലക്കന്‍, ജമായ് രാജ, തുടങ്ങി നിരവധി ഹിറ്റുകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമയിലെ സൂപ്പര്‍ ജോഡി ജീവിതത്തിലും വളരെ അടുത്ത സുഹൃത്തുക്കളാണ്.

ഇപ്പോഴും വളരെ അടുത്ത സുഹൃത്തുക്കളാണ് മാധുരിയും അനിലും. ടിവി പരിപാടികളിലും അവാര്‍ഡ് നിശകളിലുമെല്ലാം ഇരുവരും എത്തുമ്പോള്‍ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ തക്കതായുള്ള രസകരമായ നിമിഷങ്ങള്‍ ലഭിക്കാറുണ്ട്. സ്‌ക്രീനിലെ സൂപ്പര്‍ ജോഡിയായത് കൊണ്ട് തന്നെ വ്യക്തി ജീവിതത്തിലും ഇരുവരും ഒരുമിച്ചു കാണാന്‍ ആരാധകര്‍ ആഗ്രഹിച്ചിരുന്നു. താരങ്ങളെക്കുറിച്ച് ഗോസിപ്പുകളും ഇറക്കിയിരുന്നു. എന്നാല്‍ എല്ലാം ഇരുവരും തള്ളിക്കളയുകയായിരുന്നു.

Madhuri Dixit

ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ അനില്‍ കപൂറിനെക്കുറിച്ച് മാധുരി മനസ് തുറക്കുന്നുണ്ട്. അനില്‍ കപൂറിനെ വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിനാണ് മാധുരി മനസ് തുറക്കുന്നത്. താരത്തിന്റെ വിവാഹത്തിന് മുമ്പുള്ളതായിരുന്നു ഈ അഭിമുഖം. പിന്നീട് ശ്രീറാം നെനെയെ മാധുര വിവാഹം കഴിക്കുകയും യുഎസ്എയില്‍ സ്ഥിരതാമസാക്കുകയും ചെയ്തു. പിന്നീട് താരം കുടുംബത്തോടൊപ്പം മുംബൈയിലേക്ക് തിരികെ വരികയും അഭിനയിത്തിലും മറ്റും വീണ്ടും സജീവമായി മാറുകയുമായിരുന്നു.

തനിക്ക് ഒരിക്കലും അനിലിനെ വിവാഹം കഴിക്കാന്‍ പറ്റില്ലെന്നാണ് അഭിമുഖത്തില്‍ മാധുരി പറയുന്നത്. അതിനുള്ള കാരണവും മാധുരി പങ്കുവെക്കുന്നുണ്ട്. അനില്‍ വളരെ സെന്‍സിറ്റീവായ വ്യക്തിയാണെന്നാണ് മാധുരി പറയുന്നത്. താന്‍ ജീവിത പങ്കാളിയായി കാണാന്‍ ആഗ്രഹിക്കുന്ന വ്യക്തി ശാന്ത സ്വഭാവമുള്ള ആളായിരിക്കണമെന്നും മാധുരി പറയുന്നുണ്ട്. താരത്തിന്റെ വാക്കുകളിലേക്ക്.

''ഇല്ല. ഞാന്‍ ഒരിക്കലും അനിലിനെ പോലൊരു ആളെ വിവാഹം കഴിക്കില്ല. അനില്‍ ഹൈപ്പര്‍ സെന്‍സിറ്റീവാണ്. എന്റെ ഭര്‍ത്താവ് ശാന്ത സ്വഭാവമുള്ളയാളാകണം. അനിലിനൊപ്പം ഞാന്‍ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തിനൊപ്പം ഞാന്‍ കംഫര്‍ട്ടബിള്‍ ആണ്. എനിക്ക് ഞങ്ങളുടെ പ്രണയ ഗോസിപ്പുകളെക്കുറിച്ച് വരെ അനിലിനോട് തമാശ പറയാനാകും'' എന്നായിരുന്നു മാധുരി പറഞ്ഞത്. അതേ അഭിമുഖത്തില്‍ ശ്രീദേവിയെക്കുറിച്ചും മാധുരി മനസ് തുറക്കുന്നുണ്ട്. ശ്രീദേവിയും മാധുരിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായി ഒരുകാലത്ത് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം മാധുരി തള്ളിക്കളയുകയായിരുന്നു ചെയ്തത്.

''ഈ പറയപ്പെടുന്ന ഭിന്നത തീര്‍ത്തും അനീതിയാണ്. ഇതൊക്കയും മാധ്യമങ്ങള്‍ തന്നെ സൃഷ്ടിച്ചതാണ്. ഞാനായിട്ട് ഒന്നും പറഞ്ഞില്ല. ഞാന്‍ പറയാതെ തന്നെ ഞാന്‍ നമ്പര്‍ വണ്‍ നായികയായെന്നും ശ്രീദേവി ഔട്ട് ആയെന്നും അവര്‍ എഴുതുകയായിരുന്നു. ശ്രീദേവി ഒരുപാട് ഒരുപാട് കാലത്തോളമായി ഇവിടെയുണ്ടെന്നും ഒരുപാട് ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ടെന്നും ഞാന്‍ പറഞ്ഞുവെങ്കിലും അത് ആ ബഹളങ്ങളില്‍ മുങ്ങിപ്പോവുകയായിരുന്നു. പിന്നീട് ചാന്ദ്‌നിയും ചാല്‍ഭാസും വന്നു. അപ്പോള്‍ ഇതേ ആളുകള്‍ ശ്രീദേവി നമ്പര്‍ വണ്ണും ഞാന്‍ നമ്പര്‍ ടുവും ആണെന്ന് പറഞ്ഞു. ഈ നമ്പറുകളെ ആവശ്യം ഉണ്ടോ എന്ന് എനിക്കറിയില്ല'' മാധുരി പറയുന്നു.

ഇപ്പോഴും സജീവമായി തന്നെ മാധുരിയുണ്ട്. നിലവില്‍ ഡാന്‍സ് ദിവാന എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലെ വിധികര്‍ത്താവായി കൈയ്യടി നേടുകയാണ് മാധുരി. ബോളിവുഡിലെ എക്കാലത്തേയും മികച്ച നായികമാരില്‍ ഒരാളാണ് മാധുരിയെ വിലയിരുത്തുന്നത്. കലങ്ക് ആണ് മാധുരി അവസാനം അഭിനയിച്ച സിനിമ. നെറ്റ്ഫ്‌ളിക്‌സ് ഷോയായ ഫൈന്റിംഗ് അനാമികയാണ് ഇനി പുറത്തിറങ്ങാനുള്ളത്. സിനിമാതാരമായാണ് മാധുരി എത്തുന്നത്.

Read more about: madhuri dixit anil kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X