For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാനവളെ വഞ്ചിച്ചു, കരണ്‍ ജോഹര്‍ എന്നെ അപമാനിച്ചു; സെയ്ഫ് അലി ഖാന്റെ തുറന്നുപറച്ചില്‍

  |

  ഹിറ്റുകള്‍ ഒരുപാടുണ്ട് സെയ്ഫ് അലി ഖാന്റെ കരിയറില്‍. വിജയ സിനിമകള്‍ മാത്രമല്ല, എപ്പോഴും പരീക്ഷണങ്ങള്‍ക്ക് തയ്യാറാവുകയും ചെയ്യുന്ന താരമാണ് സെയ്ഫ്. തുടക്കത്തിലുണ്ടായ ചോക്ലേറ്റ് ബോയ് ഇമേജില്‍ നിന്നും നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങള്‍ ചെയ്ത് മാറി നടന്ന നടനാണ് സെയ്ഫ് അലി ഖാന്‍. തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതിലും സെയ്ഫ് യാതൊരു മടിയും കാണിക്കാറില്ല. താരത്തിന്റെ വാക്കുകള്‍ പലപ്പോഴും വിവാദമായി മാറിയിട്ടുമുണ്ട്.

  വീണ്ടും കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത; പുത്തന്‍ ലുക്ക് കാണാം

  ഇന്ന് സെയ്ഫ് അലി ഖാന്റെ ജന്മദിനമാണ്. മക്കള്‍ക്കും ഭാര്യ കരീനയ്ക്കുമൊപ്പമാണ് സെയ്ഫിന്റെ പിറന്നാള്‍ ആഘോഷം. ഇതേസമയം സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് സെയ്ഫിന് ആശംസകളുമായി എത്തിയിരിക്കുന്നത്. തന്റെ തുറന്നു പറച്ചിലുകള്‍ കൊണ്ട് പലപ്പോഴും സെയ്ഫ് വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. അങ്ങനെ സെയ്ഫ് നടത്തിയ ചില ഞെട്ടിക്കുന്ന തുറന്നു പറച്ചിലുകളെക്കുറിച്ച് വിശദമായി വായിക്കാം.

  ബോളിവുഡിലെ മറ്റൊരു സൂപ്പര്‍താരവും സെയ്ഫിനൊപ്പം നിരവധി സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുള്ള സല്‍മാന്‍ ഖാനെക്കുറിച്ച് സെയ്ഫ് പറഞ്ഞതായിരുന്നു ഒരു പ്രധാന സംഭവം. റിലേഷന്‍ഷിപ്പുകളെക്കുറിച്ചുള്ള ഉപദേശം തേടി താന്‍ ഏറ്റവും അവസാനം മാത്രം സമീപിക്കുന്ന വ്യക്തിയായിരിക്കും സല്‍മാന്‍ ഖാന്‍ എന്നായിരുന്നു സെയ്ഫ് പറഞ്ഞത്. സല്‍മാന്റെ പ്രണയങ്ങളും ബ്രേക്ക് അപ്പുകളുമെല്ലാം എല്ലാവര്‍ക്കും അറിയാവുന്ന കഥകളാണ്.

  ഒരിക്കല്‍ സെയ്ഫിനോട് കരീന കപൂറാണോ പ്രീതി സിന്റയാണോ കൂടുതല്‍ സെക്‌സിയെന്ന് ചോദിച്ചിരുന്നു. കോഫി വിത്ത് കരണിന്റെ ആദ്യത്തെ സീസണിലായിരുന്നു സംഭവം. അന്ന് അതിന് സെയ്ഫ് നല്‍കിയ ഉത്തരം പ്രീതിയെന്നായിരുന്നു. ബോളിവുഡിലെ സൂപ്പര്‍ ജോഡികളിലൊന്നാണ് സെയ്ഫും പ്രീതിയും ഇരുവരും ഒരുമിച്ച് നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സെയ്ഫും കരീനയും ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. ദമ്പതികള്‍ക്ക് രണ്ട് മക്കളാണുള്ളത്.

  മറ്റൊരു അവസരത്തില്‍ താന്‍ തന്റെ പങ്കാളിയെ വഞ്ചിച്ചിട്ടുണ്ടെന്നായിരുന്നു സെയ്ഫ് പറഞ്ഞത്. കോഫി വിത്ത് കരണില്‍ കങ്കണ റണാവത്തിനൊപ്പം പങ്കെടുത്തപ്പോഴായിരുന്നു സെയ്ഫിന്റെ ഈ കുറ്റസമ്മതം. എന്നാല്‍ താന്‍ ഉദ്ദേശിച്ചത് കരീനയെയാണെന്നോ അതോ മറ്റാരെയെങ്കിലും ആണോ എന്ന് മാത്രം സെയ്ഫ് വെളിപ്പെടുത്തിയില്ല. കരീനയുമായുള്ള പ്രണയത്തിന് മുമ്പ് സെയ്ഫ് നടി അമൃത സിംഗിനെ വിവാഹം കഴിച്ചിരുന്നു. രണ്ട് മക്കളും ഇവര്‍ക്കുണ്ട്. സെയ്ഫിന്റേയും അമൃതയുടേയും മകളാണ് സാറ അലി ഖാന്‍.

  ഒരിക്കല്‍ കരണ്‍ ജോഹറില്‍ നിന്നുമുള്ള മോശം അനുഭവവും സെയ്ഫ് തുറന്നു പറഞ്ഞിരുന്നു. കല്‍ ഹോ ന ഹോയുടെ ചിത്രീകരണത്തിനിടെയായിരുന്നു അത്. ചിത്രത്തിലെ നായകന്‍ ഷാരൂഖ് ഖാന്‍ ആയിരുന്നു. പ്രീതിയായിരുന്നു നായിക. ചിത്രത്തിലെ ഒരു രംഗം ചിത്രീകരിക്കുന്നതിനിടെ ഷാരൂഖിനെ പോലെ അഭിനയിക്കൂ എന്ന് കരണ്‍ സെയ്ഫിനോട് പറയുകയായിരുന്നു. തന്നെ ഇത് അമ്പരപ്പിച്ചുവെന്നും താന്‍ എന്താ മോശം ആണോ എന്ന് തിരിച്ച് കരണിനോട് ചോദിച്ചുവെന്നുമായിരുന്നു സെയ്ഫിന്റെ മറുപടി.

  Also Read: ധോണിയ്ക്കും കോഹ്ലിയ്ക്കും മുമ്പേ, ഒരേ ക്ലാസില്‍ പഠിച്ച കൂട്ടുകാരികള്‍; സാക്ഷിയെക്കുറിച്ച് അനുഷ്‌ക

  Saif Ali Khan apologises for Adipurush comments after Ram Kadam's statement

  ഈയ്യടുത്തായിരുന്നു സെയ്ഫ് അലി ഖാനും കരീനയ്ക്കും രണ്ടാമത്തെ കുഞ്ഞ് ജനിക്കുന്നത്. ജഹാംഗീര്‍ എന്നാണ് മകന് താരദമ്പതികള്‍ പേരിട്ടിരിക്കുന്നത്. സെയ്ഫിന്റെ പിറന്നാള്‍ ദിനത്തില്‍ കരീന മകന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. സെയ്ഫിനും കരീനയ്ക്കും ജേഹിനുമൊപ്പമുള്ള ചിത്രം സാറയും പങ്കുവച്ചിട്ടുണ്ട്. അതേസമയം താണ്ഡവ് വെബ് സീരീസിലായിരുന്നു സെയ്ഫ് അവസാനമായി എത്തിയത്. താരത്തിന്റേതായി നിരവധി സിനിമകള്‍ അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്.

  Read more about: saif ali khan
  English summary
  Throw Back When Saif Ali Khan Made Some Revealations In Koffee With Karan That Shocked Everyone
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X