നടി രേഖ ഹൃതിക്ക് റോഷന്റെ ചുണ്ടിൽ ചുംബിച്ചു; പുരസ്കാര വേദി പോലും നിശബ്ദമായി: വിവാദമായി ചുംബനകഥ

ബോളിവുഡ് സിനിമയിലെ വശ്യ സുന്ദരിയാണ് നടി രേഖ. സൂപ്പർസ്റ്റാറുകൾക്കൊപ്പം ഒരു കാലഘട്ടത്തെ മുഴുവൻ കൈക്കുള്ളിലാക്കിയ സൗന്ദര്യമായിരുന്നു രേഖ. അമിതാഭ് ബച്ചനുമായുള്ള പ്രണയവും വിവാഹ ബന്ധത്തിന്റെ തകർച്ചയുമെല്ലാം ഉണ്ടായെങ്കിലും സിനിമയിൽ ഏകദേശം 50 വർഷത്തോളം രേഖ പ്രവർത്തിച്ചു. ഒരു സൂപ്പർസ്റ്റാർഡത്തിൽ നിൽക്കുമ്പോൾ പോലും നിരവധി വിവാദങ്ങളിൽ അകപ്പെട്ട താര സുന്ദരിയാണ് രേഖ. അത്തരത്തിൽ നടൻ ഹൃതിക്ക് റോഷനുമായുള്ള ഒരു ചുംബന രം​ഗം ഏറെ വിവാദത്തിലായിരുന്നു. വീണ്ടും അത് ചർച്ചയാവുന്നു.

ഹൃതിക്ക് റോഷനുമായി പ്രത്യേക ആത്മ ബന്ധമുണ്ട് രേഖക്ക്. അതിനാൽ തന്നെ പൊതു സ്ഥലങ്ങളിലും മറ്റു ആഘോഷങ്ങളിൽ വെച്ചു കാണുമ്പോളും പരസ്പരം കെട്ടിപ്പിടിക്കാറും ഉമ്മ വെക്കാറുമുണ്ട്. ഇരുവരും സ്നേഹ പ്രകടനം നടത്തുന്നത് അത്തരത്തിലാണ്. എന്നാൽ ഒരു അവാർഡ് ഫങ്ഷനിടെ രേഖ ഹൃതിക്ക് റോഷനെ കെട്ടിപ്പിടിച്ച് ചുംബിച്ചു. പക്ഷേ അന്ന് ഹൃതിക്കിന്റെ ചുണ്ടിലാണ് രേഖ ചുംബിച്ചത്. ഇത് ഏറെ ചർച്ചയായി. അവിടെ ഉണ്ടായിരുന്ന ഫോട്ടോ​ഗ്രാഫേർസ് ഈ ചിത്രം എടുത്തു.

Actress Rekha

അതോടെ എല്ലാവരും ഇത് കണ്ടു. ശരിക്കും അപ്രതീക്ഷിതമായി ഉണ്ടായ ഒരു അനുഭവമായിരുന്നു അത്. ഇതിന്റെ ഭാ​ഗമായി രേഖക്ക് നേരെ പലരും വിരൽ ചൂണ്ടി. പലരും ട്രോൾ ചെയ്യാൻ തുടങ്ങി. അമ്മയുടെ പ്രായമുള്ള ഒരാൾ ചുണ്ടിൽ ഉമ്മ വെക്കുന്നത് സമൂഹത്തിന് അം​ഗീകരിക്കാൻ സാധിക്കുന്നത് ആയിരുന്നില്ല. നിരവധി വിമർശനങ്ങൾ നടി നേരിടേണ്ടി വന്നു. എന്നാൽ ആ ചിത്രങ്ങൾ എഡിറ്റ് ചെയ്ത് പുറത്തിറക്കിയത് ആണെന്നാണ് പലരും പറഞ്ഞത്.

ഹൃതിക്കും രേഖയും ഒരുമിച്ച് കോയി മിൽ ​ഗയാ, ക്രിഷ്, ക്രിഷ് 3 എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇരുവരും അമ്മയും മകനുമായിട്ടാണ് അഭിനയിച്ചത്. ഈ സീരീസിൽ നാലാമത്തെ സീരീസ് റിലീസിനു ഒരുങ്ങുന്നുണ്ട്. നാലാം ഭാ​ഗത്തിൽ ഹൃതിക്കിന്റെ കഥാപാത്രത്തിന് ഏറെ പ്രത്യേകതകൾ ഉണ്ടെന്നാണ് റിപ്പോർട്ട്.

2003ൽ റിലീസ് ചെയ്ത വിസ്മയമായിരുന്നു കോയി മിൽ​ഗയ. അതുവരെ ഇന്ത്യൻ സിനിമ കാണാത്ത മാജിക്കുകളായിരുന്നു കോയി മിൽ​ഗയ സമ്മാനിച്ചത്. ഹൃതിക്ക് റോഷന്റെ കരിയറിലെ ഏറ്റവും വലിയ ബ്രെയ്ക്ക് നൽകിയ കഥാപാത്രമായിരുന്നു ക്രിഷ്. ചിത്രത്തിൽ പ്രീതി സിന്റഡ, രേഖ, പ്രേം ചോപ്ര, മുകേഷ് റിഷി തുടങ്ങി നിരവധി താരങ്ങൾ അഭിനയിച്ചിട്ടുണ്ട്.

Actress Rekha

ആ ചിത്രത്തിലെ കഥാപാത്രത്തെയാണ് പിന്നീട് ക്രിഷ് എന്ന ടൈറ്റിലോടെ മൂന്ന് ഭാ​ഗങ്ങളായി എടുത്തത്. 2006ൽ റിലീസ് ചെയ്ത ക്രിഷ് വല്ലാത്തൊരു ഫീൽ ഉണ്ടാക്കി. ഹൃതിക്കും പ്രിയങ്ക ചോപ്രയും തമ്മിലുള്ള കോംബോ ഹിറ്റാവുകയും സൂപ്പർ ഹീറോ പദവിയിലേക്ക് ഹൃതിക്ക് ഉയരുകയും ചെയ്തു. ആ സമയത്ത് ക്രിഷിന്റെ കോസ്റ്റ്യൂം പോലും ഹിറ്റായിരുന്നു.

ഈ ചിത്രങ്ങളിൽ രേഖയും ഹൃതിക്കിനൊപ്പം അഭിനയിച്ചിട്ടുണ്ട്. ഹൃതിക്കുമായുള്ള വിവാദം ഏറെ നാൾ നിലനിന്നിരുന്നു. വിവാദങ്ങൾ രേഖയെ സംബന്ധിച്ച് പുതിയ കാര്യമായിരുന്നില്ല. സിനിമയിൽ വന്ന കാലം മുതൽ സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചനുമായുള്ള പ്രണയം ഇന്റസ്ട്രിയിലെ ചർച്ചാ വിഷയമായിരുന്നു. ഇരുവരും തമ്മിലുള്ള സിനിമകളും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമായിരുന്നു.

Read more about: rekha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X