എന്നെ കാണണമെന്ന് പറഞ്ഞു, ഞങ്ങളൊരുമിച്ചിരുന്ന് മദ്യപിച്ചു; വേദന മറക്കാന്‍ ആമിറിന് കൂട്ടായ സല്‍മാന്‍

സൂപ്പര്‍താരം ആമിര്‍ ഖാനും സംവിധായക കിരണ്‍ റാവുവും തങ്ങളുടെ വിവാഹ ബന്ധം പിരിഞ്ഞത് ബോളിവുഡിനെയാകെ ഞെട്ടിക്കുകയായിരുന്നു. എന്തുകൊണ്ടാണ് തങ്ങള്‍ പിരിഞ്ഞതെന്ന് ആമിറും കിരണും വെളിപ്പെടുത്തിയിട്ടില്ല. വിവാഹ ബന്ധം അവസാനിച്ചുവെങ്കിലും തങ്ങള്‍ സുഹൃത്തുക്കളായി തന്നെ തുടരുമെന്നും ജീവിതത്തില്‍ ഇനിയും ഒരുമിച്ച് തന്നെ മുന്നോട്ട് പോകുമെന്നും ഇരുവരും അറിയിച്ചിരുന്നു. സംയുക്ത പത്ര പ്രസ്താവനയിലൂടെയാണ് പിരിയുന്ന കാര്യം ആമിറും കിരണും അറിയിച്ചത്.

സാരിയില്‍ സുന്ദരിയായി സഞ്ജി ഷെട്ടി; കിടിലന്‍ ഫോട്ടോഷൂട്ട് കാണാം

ആമിറിന്റെ രണ്ടാം വിവാഹമായിരുന്നു കിരണുമായി നടന്നത്. നേരത്തെ റീന ദത്തയെ ആമിര്‍ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധം 16 വര്‍ഷത്തിന് ശേഷം അവസാനിപ്പിക്കുകയായിരുന്നു. വേര്‍പിരിഞ്ഞ ശേഷമുള്ള സമയം വലിയ ബുദ്ധിമുട്ടായിരുന്നുവെന്ന് നേരത്തെ ആമിര്‍ തുറന്നു പറഞ്ഞിരുന്നു. ആ സമയത്ത് തനിക്ക് വലിയ ആശ്വാസമായിരുന്നു കിരണിന്റെ വാക്കുകളെന്നും പിന്നാലെയാണ് താന്‍ കിരണുമായി അടുക്കുന്നതെന്നും ആമിര്‍ പറഞ്ഞിരുന്നു.

 തന്നെ സഹായിക്കാന്‍

അതുപോലെ തന്നെ വിഷമഘട്ടത്തില്‍ തന്നെ സഹായിക്കാന്‍ സല്‍മാന്‍ ഖാനും ഉണ്ടായിരുന്നുവെന്ന് ആമിര്‍ പറഞ്ഞിരുന്നു ഇരുവരും അന്ദാസ് അപ്പ്‌ന അപ്പ്‌ന എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഫി വിത്ത് കരണ്‍ പരിപാടിയില്‍ വച്ചായിരുന്നു സല്‍മാനില്‍ നിന്നും ലഭിച്ച സഹായത്തെ കുറിച്ച് ആമിര്‍ മനസ് തുറന്നത്. വിശദമായി വായിക്കാം.

ഏറ്റവും മോശം സമയങ്ങളിലൊന്നായിരുന്നു


1986ലായിരുന്നു ആമിറും റീനയും വിവാഹം കഴിക്കുന്നത്. 16 വര്‍ഷത്തിന് ശേഷം ഇരുവരും പിരിഞ്ഞു. പിരിയലിനെ കുറിച്ച പല അഭിമുഖങ്ങളിലും ആമിര്‍ ഖാന്‍ മനസ് തുറന്നിട്ടുണ്ട്. ആ സമയം തന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയങ്ങളിലൊന്നായിരുന്നുവെന്നാണ് ആമിര്‍ പറയുന്നത്. കിരണുമായി അടുപ്പത്തിലാകുന്നത് വരെ റീനയുമായുള്ള വിവാഹം തകര്‍ന്നതിന്റെ വേദന ആമിറിനെ അലട്ടിയിരുന്നു. ഈ സമയത്ത് ആമിറിന് സഹായവുമായി സല്‍മാന്‍ ഖാന്‍ എത്തുകയായിരുന്നു.

ഞങ്ങള്‍ കണ്ടു, മദ്യപിച്ചു

ഞാന്‍ എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയത്തിലായിരുന്നു, അപ്പോഴാണ് സല്‍മാന്‍ ഖാന്‍ കടന്നു വരുന്നത്. ഞാനൊരു ഡിവോഴ്‌സിന്റേ വേദനയിലായിരുന്നു. ഒരുതവണ കണ്ടപ്പോള്‍ എന്നെ കാണണമെന്ന് സല്‍മാന്‍ പറയുകയായിരുന്നു. ഞങ്ങള്‍ കണ്ടു, മദ്യപിച്ചു. പരസ്പരം കണക്ട് ചെയ്തു. അതൊരു നല്ല സൗഹൃദത്തിന്റെ തുടക്കമായിരുന്നു. അവന്‍ എനിക്ക് ആ സമയത്ത് വലിയ ആശ്വസമായിരുന്നു, സങ്കടം മറക്കാനുള്ള സഹായമായിരുന്നുവെന്നാണ് ആമിര്‍ പറഞ്ഞത്.

Recommended Video

Prithviraj Sukumaran Talks about his latest movie Cold Case | FilmiBeat Malayalam
അഹങ്കാരിയും പരുക്കനുമായിരുന്നു

രസകരമായൊരു വസ്തുത നേരത്തെ അന്ദാസ് അപ്പ്‌ന അപ്പ്‌നയുടെ ചിത്രീകരണത്തെ കുറിച്ച് അത്ര സുഖകരമായ അനുഭവമായിരുന്നില്ല ആമിറിന് സല്‍മാനെ കുറിച്ചുണ്ടായിരുന്നത് എന്നതാണ്. അന്നെനിക്ക് അവനെ ഇഷ്ടമായിരുന്നില്ല. അഹങ്കാരിയും പരുക്കനുമായിരുന്നു അവന്‍. ഒരു സിനിമ കൊണ്ട് തന്നെ അവനില്‍ നിന്നും അകലം പാലിക്കാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് ആമിര്‍ അന്നത്തെ അനുഭവത്തെക്കുറിച്ച് പറഞ്ഞത്. എന്തായാലും ഇന്ത്യന്‍ സിനിമയിലെ ഖാന്‍ ത്രയങ്ങളിലെ രണ്ടു പേര്‍ തമ്മിലുള്ള സൗഹൃദം അതോടെ വളര്‍ന്നു.

More from Filmibeat

Read more about: aamir khan salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X