ഒരിക്കലും പിരിയില്ലെന്ന് കരുതിയവര്‍! ഷാഹിദും കരീനയും അകലാന്‍ കാരണം കരിഷ്മയും അമ്മയും
ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് ഷാഹിദ് കപൂറും കരീന കപൂറും. രണ്ടു പേരും താരകുടുംബങ്ങളില്‍ നിന്നുമാണ് സിനിമയിലെത്തുന്നത്. ബോളിവുഡിന് നിരവധി സൂപ്പര്‍ താരങ്ങളെ സമ്മാനിച്ച കപൂര്‍ കുടുംബത്തില്‍ നിന്നുമാണ് കരീന സിനിമയിലെത്തുന്നത്. ഷാഹിദിന്റേതും സിനിമാ കുടുംബമായിരുന്നു. ഓണ്‍ സ്‌ക്രീനില്‍ ഹിറ്റുകള്‍ സമ്മാനിച്ച ഈ ജോഡി ജീവിതത്തിലും പ്രണയത്തിലായിരുന്നു. ഷാഹിദും കരീനയും ഒരുനാള്‍ വിവാഹം കഴിക്കുമെന്ന് പല ആരാധകരും കരുതിയിരുന്നു.
എന്നാല്‍ ഷാഹിദും കരീനയും പിരിയുകയായിരുന്നു. ആരാധകരെ ഏറെ വേദനിപ്പിച്ച പിരിയലുകളിലൊന്നായിരുന്നു ഇത്. കരീന പിന്നീട് സെയ്ഫ് അലി ഖാനേയും ഷാഹിദ് മീരയേയും വിവാഹം കഴിക്കുകയായിരുന്നു. പ്രണയ ബന്ധം അവസാനിപ്പിച്ച ശേഷം കരീനയും ഷാഹിദും പിന്നീട് ഇതുവരെ ഒരു സ്‌ക്രീന്‍ പങ്കിട്ടിട്ടില്ല. എന്നാല്‍ ഇന്നും ആരാധകരുടെ മനസില്‍ ഈ ജോഡിയ്ക്ക് വലിയ സ്വീകാര്യതയുണ്ട്.

പ്രണയിച്ചിരുന്ന കാലത്ത് തങ്ങള്‍ക്കിടയിലെ ബന്ധത്തെക്കുറിച്ച് സംസാരിക്കുന്നതില്‍ ഒരു മടിയുമുണ്ടായിരുന്നില്ല ഷാഹിദിനും കരീനയ്ക്കും. രണ്ടു പേര്‍ക്കും പരസ്പരം സ്വാധീനിക്കാന്‍ സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ ഷാഹിദും കരീനയും പിരിഞ്ഞുവെന്ന വാര്‍ത്ത ആരാധകര്‍ക്ക് ആദ്യം ഞെട്ടലുണ്ടാക്കുന്നതായിരുന്നു. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ഷാഹിദും കരീനയും പിരിയാന്‍ കാരണം കരീനയുടെ അമ്മ ബബിതയും സഹോദരി കരിഷ്മ കപൂറുമാണ്.

കരീനയ്ക്ക് ഷാഹിദുമായുണ്ടായിരുന്ന അടുപ്പത്തോട് കരിഷ്മയ്ക്കും അമ്മയ്ക്കും യോജിപ്പുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഷാഹിദിന്റേതും താരകുടുംബം ആയിരുന്നുവെങ്കിലും കരീനയുടെ കപൂര്‍ കുടുംബത്തോളം വലുതായിരുന്നില്ല. അത് ബബിതയേയും കരിഷ്മയേയും അലട്ടിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഷാഹിദുമായി കടുത്ത പ്രണയത്തിലായിരുന്ന കരീന തന്റെ സിനിമകളിലെല്ലാം ഷാഹിദിനെ തന്നെ നായകനാക്കണമെന്ന് നിര്‍മ്മാതാക്കളോടും സംവിധായകരോടും ആവശ്യപ്പെടുന്നതും പതിവായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

ഷാഹിദിന്റെ കരിയര്‍ തകര്‍ച്ചയിലൂടെ കടന്നു പോകുന്ന സമയത്തായിരുന്നു ഇരുവര്‍ക്കും ഇടയില്‍ വിള്ളലുണ്ടാകുന്നത്. ഇതോടെ കരീനയോട് അമ്മയും സഹോദരിയും കരിയറില്‍ ശ്രദ്ധിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ സമയത്താണ് കരീന ടഷന്റെ സെറ്റില്‍ വച്ച് സെയ്ഫ് അലി ഖാനുമായി പരിചയത്തിലാകുന്നത്. ഷാഹിദ് ആകട്ടെ കിസ്മത്ത് കണക്ഷന്റെ സെറ്റില്‍ വച്ച് വിദ്യ ബാലനുമായും അടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പരസ്പരം അകന്നുകൊണ്ടിരുന്ന ഷാഹിദും കരീനയും തമ്മിലുള്ള അകലം കൂടിയെന്നും പതിയെ അവര്‍ പിരിയാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കരീനയെ അപേക്ഷിച്ച് തുടര്‍ന്ന് പരാജയങ്ങള്‍ നേരിടുന്ന ഷാഹിദ് ചെറിയ താരമാണെന്നത് അമ്മയേയും സഹോദരിയേയും കരീനയെ പിന്തിരിപ്പിക്കാന്‍ പ്രേരിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.
Recommended Video

എന്തായാലും ഇന്ന് ആ പ്രണയകഥ വെറും പഴങ്കഥ മാത്രമാണ്. എങ്കിലും ഷാഹിദും കരീനയും പരസ്പരം അകലം പാലിച്ചാണ് മുന്നോട്ട് പോകുന്നത്. ഇരുവരും പിന്നീട് ഉഡ്താ പഞ്ചാബില്‍ അഭിനയിച്ചുവെങ്കിലും ഒരുമിച്ച് രംഗങ്ങളൊന്നുമുണ്ടായിരുന്നില്ല. പൊതുവേദികളിലും ഷാഹിദും കരീനയും പരസ്പരം അവഗണിക്കാറാണ് പതിവ്.
ഷാഹിദുമായി പിരിഞ്ഞ ശേഷം സെയ്ഫ് അലി ഖാനുമായി പ്രണയത്തിലായ കരീന സെയ്ഫിനെ വിവാഹം കഴിക്കുകയും ചെയ്തു. രണ്ട് മക്കളാണ് ഈ താരദമ്പതികള്‍ക്കുള്ളത്. ഷാഹിദ് കപൂര്‍ മിര രജ്പുത്തിനെ വിവാഹം കഴിച്ചു. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്.
രണ്ടാമത്തെ കുട്ടിയുടെ ജനനത്തിനായി സിനിമയില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്ത കരീന സെറ്റിലേക്ക് മടങ്ങിയെത്തിയിരുന്നു. ലാല്‍ സിംഗ് ഛദ്ദയാണ് കരീനയുടെ പുതിയ സിനിമ. അതേസമയം ജേഴ്‌സിയാണ് ഷാഹിദിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിന് പക്ഷെ പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചിരുന്നില്ല. താരം ഇപ്പോള്‍ രാജ് ആന്റ് ഡികെ ഒരുക്കുന്ന വെബ് സീരീസില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications