For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കജോളിനൊപ്പം അഭിനയിക്കാൻ പേടിച്ച ആമിർ ഖാൻ, അവസാനം അത്‌ തുറന്നു പറഞ്ഞപ്പോൾ

  |

  ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ബോളിവുഡ് സൂപ്പർസ്റ്റാർ ആമിർ ഖാൻ. മൂന്ന് പതിറ്റാണ്ടിലേറെയായി ബോളിവുഡിൽ സജീവ സാന്നിധ്യമായി നിൽക്കുന്ന താരം, നിരവധി ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ച നടൻ കൂടിയാണ്. മാസ് മസാല സിനിമകൾക്ക് പിന്നാലെ പോകാതെ വ്യത്യസ്ത സിനിമകൾ തിരഞ്ഞെടുത്ത് ചെയ്യുന്ന അദ്ദേഹം ബോളിവുഡിൽ ഇതുവരെ നേടിയ നേട്ടങ്ങൾ നിരവധിയാണ്.

  ബോളിവുഡ് സൂപ്പർ നായികമാരായിട്ടെല്ലാം സ്ക്രീൻ പങ്കിട്ടിട്ടുള്ള നടൻ കൂടിയാണ് ആമിർ. മുൻനിര നായികമാരിൽ ഒരാളായ കാജോളും അതിൽ ഉൾപ്പെടുന്നു. സൂപ്പർ ഹിറ്റ് ചിത്രമായ ഫന ഉൾപ്പടെ നിരവധി ചിത്രങ്ങളിലാണ് കജോൾ, ആമിർ ജോഡികൾ ഒന്നിച്ചഭിനയിച്ചിട്ടുള്ളത്.

  Also Read: അമ്മയ്ക്ക് ഞാനൊരു നാണക്കേടായിരുന്നു, പലവട്ടം എന്നെ ഇല്ലാതാക്കാന്‍ നോക്കി; വെളിപ്പെടുത്തി ശശി കപൂര്‍

  എന്നാൽ ആദ്യം കാജോളിനൊപ്പം അഭിനയിക്കാൻ ഭയപ്പെട്ടിരുന്ന ആളായിരുന്നു ആമിർ. ചിത്രത്തിന്റെ റിലീസിന് ശേഷമുള്ള ഒരു അഭിമുഖത്തിൽ മറ്റോ ആമിർ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. അടുത്തിടെ ആ വീഡിയോ വീണ്ടും വൈറലായിരുന്നു. തന്റെ ആദ്യ ഭാര്യ റീന ദത്തുമായുള്ള ബന്ധത്തെ കുറിച്ച് ആമിർ ഖാനും മകൾ നൈസയെ കുറിച്ച് കജോളും വീഡിയോയിൽ സംസാരിച്ചിരുന്നു.

  ആമിർ കാജോളിന്റെ സ്വഭാവത്തെ കുറിച്ച് പറയുന്നതിൽ നിന്നായിരുന്നു വീഡിയോയുടെ തുടക്കം. കജോൾ ധിക്കാരിയും കർക്കശക്കാരിയുമാണ് താൻ കരുതിയെന്നും ഒപ്പം അഭിനയിക്കാൻ ഭയപ്പെട്ടിരുന്നു എന്നുമാണ് ആമിർ പറഞ്ഞത്.

  Also Read: അഭിമുഖത്തിനിടെ അതിരുവിട്ട് ഷാഹിദിന്റെ പരിഹാസം; വായടക്കൂവെന്ന് ദേഷ്യപ്പെട്ട് അനുഷ്‌ക ശര്‍മ

  'എനിക്ക് നിങ്ങളുടെ സിനിമകൾ ഇഷ്ടമായിരുന്നു. ഞാൻ ഈ സിനിമയ്ക്കായി കാത്തിരിക്കുകയായിരുന്നു. നിങ്ങൾ ഈ സിനിമയ്ക്ക് അനുയോജ്യയാണെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു,' ആമിർ പറഞ്ഞു. പുറത്തുനിന്നുള്ള ഒരാൾക്ക് ചിലപ്പോൾ കജോളിന്റെ വ്യക്തിത്വം പ്രകോപനപരവും ധിക്കാരം നിറഞ്ഞതും കർക്കശവും ആയി തോന്നാമെന്നും കാജോളിനൊപ്പം പ്രവർത്തിച്ചതിന് ശേഷമാണ് അത് അയാളുടെ സ്വഭാവത്തിന്റെ ഭാഗമാണെന്ന് തനിക്ക് മനസ്സിലായതെന്നും ആമിർ കൂട്ടിച്ചേർത്തു.

  എന്നാൽ ആരെയും വേദനിപ്പിക്കാനോ വലിയ ഭാവം കാണിക്കാനോ ഉദ്ദേശിക്കുന്ന ആളല്ല കജോളെന്നും ആമിർ പറഞ്ഞു. പക്ഷേ കാജോളിന്റെ നർമ്മബോധത്തിൽ താൻ വളരെ നിരാശനാണെന്നും ആമിർ ചിരിച്ചു കൊണ്ട് പറഞ്ഞു.

  Also Read: 'പേടിയോടെയാണ് സഞ്ജയ് ദത്തിനൊപ്പം സിനിമ ചെയ്തത്, ബന്ധങ്ങൾ നിലനിർത്തുന്നത് എളുപ്പമല്ല'; രവീണ ടണ്ടൻ

  ആരാണ് തന്റെ പ്രിയപ്പെട്ട നടിയെന്ന് ആമിർ കജോളിനോട് ചോദിച്ചപ്പോൾ ആയിരുന്നു തന്റെ മകൾ നൈസയ്ക്ക് താൻ എത്ര പ്രിയപ്പെട്ടവൾ ആണെന്ന് താരം പറഞ്ഞത്. 'അവൾ എന്നെ കാർട്ടൂൺ നെറ്റ്‌വർക്ക് എന്നാണ് വിളിക്കുന്നത്. അവൾക്ക് ലോകത്തിലെ ഏറ്റവും മികച്ച നടി ഞാനാണ്,' എന്ന് കജോൾ പറഞ്ഞു. ഒപ്പം താൻ ശ്രീദേവിയുടെ വലിയ ആരാധികയാണെന്നും താരം പറഞ്ഞു. ശ്രീദേവിയെ പോലെ ഓരോ നിസാരകാര്യങ്ങളും ശ്രദ്ധിച്ചു അഭിനയിക്കുന്ന മറ്റൊരു നടിയുമില്ലെന്ന് ശ്രീദേവി അഭിപ്രായപ്പെട്ടു.

  21-ാം വയസ്സിൽ വിവാഹിതനായ ആമിർ മുൻ ഭാര്യ റീന ദത്തയുമായുള്ള ബന്ധത്തെക്കുറിച്ചും സംസാരിച്ചു. 'ഞാൻ എന്റെ ജീവിതത്തെ കുറിച്ചോർത്ത് ഖേദിക്കുന്നില്ല. ഞാനും റീനയും വിവാഹമോചിതരായെങ്കിലും, അവളോടൊപ്പം ചെലവഴിച്ച സമയത്തിന് ഞാൻ എന്നും നന്ദിയുള്ളവനാണ്. ഞാൻ അതിനെ വളരെയധികം വിലമതിക്കുന്നു. ജീവിതം വ്യത്യസ്തമായ പല കാര്യങ്ങളും നിറഞ്ഞതാണ്, കാലക്രമേണ, എല്ലാത്തിനെയും വ്യത്യസ്തമായി കാണാനും അനായാസമാക്കാനും ഞാൻ പഠിച്ചു. ഞാൻ നിരീക്ഷിക്കാനും പഠിച്ചു,' ആമിർ പറഞ്ഞു.

  Also Read: കങ്കണയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ കാണിച്ചു തന്നത് മറന്നോ ഹൃത്വിക്? സത്യകഥ പറയൂവെന്ന് കെആര്‍കെ

  Recommended Video

  ആമിര്‍ ഖാനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു : Sai Tamhankar | FilmiBeat Malayalam

  2006ൽ പുറത്തിറങ്ങിയ ഫന സംവിധാനം ചെയ്തത് കുനാൽ കോഹ്‌ലിയാണ്. 2001 മുതൽ അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത കജോളിന്റെ സിനിമകളിലേക്കുള്ള തിരിച്ചുവരവിനെ അടയാളപ്പെടുത്തിയ ചിത്രമായിരുന്നു ഇത്. ഈ വർഷം ആദ്യം നെറ്റ്ഫ്ലിക്സിൽ റിലീസായ ത്രിഭംഗയിലാണ് കജോൾ അവസാനമായി അഭിനയിച്ചത്. ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കായ ലാൽ സിംഗ് ഛദ്ദയാണ് ആമിറിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ബോക്സ് ഓഫീസിൽ വിജയമാകാനും ചിത്രത്തിന് കഴിഞ്ഞില്ല.

  Read more about: aamir khan
  English summary
  Throwback: Once Aamir Khan revealed that he was cautious of acting with Kajol; Here's why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X