For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  താല്‍പര്യമില്ലാതിരുന്നിട്ടും ഹൃത്വിക്കിനെ ചുംബിക്കേണ്ടി വന്ന ഐശ്വര്യ! കുടുംബം പോലും തെറ്റി

  |

  ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ നായികയാണ് ഐശ്വര്യ റായ്. ലോകസുന്ദരി പട്ടം നേടിയാണ് ഐശ്വര്യ സിനിമയിലെത്തുന്നത്. ഇന്നും ഐശ്വര്യയ്ക്കുള്ളത്ര ആരാധകരുള്ള മറ്റൊരു നായികയുണ്ടാകില്ല. തന്റെ 49-ാം വയസിലും ആരാധകരുടെ ഹൃദയം കീഴടക്കുകയാണ് ഐശ്വര്യ റായ്. സിനിമ പോലെ തന്നെ ഓഫ് സ്‌ക്രീനിലും പകരം വെക്കാനില്ലാത്ത താരമാണ് ഐശ്വര്യ റായ്. തന്റെ നിലപാടുകളിലൂടേയും ഐശ്വര്യ കയ്യടി നേടിയിട്ടുണ്ട്.

  Also Read: സാരിയുടുത്ത് ശരിക്കും നടക്കാൻ പോലുമറിയാത്ത ഞാനാണ് ആ കഥാപാത്രം ചെയ്യുന്നത്; അനിയത്തിപ്രാവിലെ അർച്ചിത പറയുന്നു

  അതേസമയം ഓണ്‍ സ്‌ക്രീനില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുന്നതിനോട് വലിയ താല്‍പര്യം കാണിക്കാത്ത ആളാണ് ഐശ്വര്യ റായ്. തന്റെ കരിയറില്‍ വളരെ അപൂര്‍വ്വമായി മാത്രമേ ഐശ്വര്യ റായ് അത്തരം രംഗങ്ങളില്‍ അഭിനയിച്ചിട്ടുള്ളൂ. ഐശ്വര്യ ആദ്യമായി ലിപ് ലോക്ക് രംഗത്തില്‍ അഭിനയിക്കുന്നത് ധൂം ടുവിലായിരുന്നു. വലിയ ചര്‍ച്ചയായി മാറിയതായിരുന്നു ആ രംഗം. വിശദമായി വായിക്കാം തുടര്‍ന്ന്.

  ഐശ്വര്യയുടെ ധൂം 2വിലെ ഇന്റിേമറ്റ് രംഗം വലിയ വിവാദമായി മാറുകയുണ്ടായി. താരത്തിനെതിരെ ചിലര്‍ ലീഗല്‍ നോട്ടീസുകള്‍ അയക്കുക പോലും ചെയ്യുകയുണ്ടായി. എന്തിനേറെ പറയുന്നു ഐശ്വര്യയുടെ ഭര്‍ത്താവ് അഭിഷേക് ബച്ചന്റെ കുടുംബം പോലും ഈ രംഗങ്ങളില്‍ തൃപ്തരായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരിക്കല്‍ അതേക്കുറിച്ച് ഐശ്വര്യ തന്നെ മനസ് തുറന്നിരുന്നു. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  Also Read: യൂട്യൂബില്‍ നിന്നുള്ള ആദ്യ വരുമാനം വലിയ തുകയായി; പിന്നെയത് കൂടി, കണക്ക് വിവരം പുറത്ത് വിട്ട് മൃദുലയും യുവയും

  ''ഇതേസമയത്താണ് ഹോളിവുഡില്‍ നിന്നും യൂറോപ്യന്‍ സിനിമകളില്‍ നിന്നും ഇംഗ്ലീഷ് സിനിമകളില്‍ നിന്നും താല്‍പര്യമുണ്ടെന്ന് അറിയിക്കുന്നത്. ഞാന്‍ പുറത്ത് പോയി അഭിനയിക്കാനുള്ള സാധ്യത ഉടലെടുത്തിരുന്നു. എന്നാല്‍ ചുംബന രംഗങ്ങളും ശരീരപ്രദര്‍ശനവും താല്‍പര്യമില്ലാത്തതിനാല്‍ മാത്രം ഞാന്‍ പല ഓഫറുകളും നിരസിച്ചിരുന്നു. ഞാന്‍ മുമ്പൊരിക്കലും അതൊന്നും ഓണ്‍ സ്‌ക്രീനില്‍ ചെയ്തിട്ടില്ല. ഞാന്‍ ഒട്ടും കംഫര്‍ട്ടബിള്‍ അല്ലായിരുന്നു'' എന്നാണ് ഐശ്വര്യ പറയുന്നത്.

  തന്റെ ആരാധകര്‍ ഒട്ടും സന്തുഷ്ടരായിരിക്കില്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് താന്‍ സമ്മതിച്ചതെന്നും ഐശ്വര്യ പറയുന്നുണ്ട്. ''''ഞാന്‍ ഓണ്‍ സ്‌ക്രീനില്‍ ചുംബിക്കുന്നതില്‍ എന്റെ പ്രേക്ഷകര്‍ സന്തുഷ്ടരായിരിക്കില്ലെന്ന് എനിക്കുറപ്പായിരുന്നു. പക്ഷെ എന്നിട്ടും ഞാന്‍ ഓക്കെ പറയുകയായിരുന്നു. ഞാന്‍ ഈ വഴിയിലൂടെ പോകണമെങ്കില്‍ ആദ്യം നമ്മളുടെ സിനിമയില്‍ ചെയ്യാമല്ലോ എന്നു കരുതി. എന്റെ സംശയങ്ങളൊക്കെ ശരിയായിരുന്നുവോ എന്നറിയണം. അതൊക്കെ ശരിയായിരുന്നു'' എന്നാണ് താരം പറയുന്നത്.

  ഐശ്വര്യയുടെ ഇന്റിമേറ്റ് രംഗം ബച്ചന്‍ കുടുംബത്തെ പോലും അസ്വസ്ഥരാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആ സമയത്ത് ഐശ്വര്യയും അഭിഷേകും തമ്മിലുള്ള വിവാഹത്തിന്റെ ഒരുക്കങ്ങള്‍ നടക്കുകയായിരുന്നു. അഭിഷേക് ഐശ്വര്യയോട് പിണങ്ങിയെന്നും ഒപ്പം അഭിനയിച്ച ഹൃത്വിക്കിനോട് മിണ്ടാതായെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും അധികം വൈകാതെ ആ പ്രശ്‌നങ്ങള്‍ കെട്ടടങ്ങുകയും ചെയ്തു. പിന്നീട് യേ ദില്‍ ഹേ മുഷ്‌കില്‍ എന്ന സിനിമയില്‍ ഐശ്വര്യ രണ്‍ബീര്‍ കപൂറിനൊപ്പം ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്തിരുന്നു. വലിയ ഹിറ്റായി മാറുകയും ചെയ്തിരുന്നു.

  അതേസമയം വലിയൊരു ഇടവേളയ്ക്ക് ശേഷം ഓണ്‍ സ്‌ക്രീനിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് ഐശ്വര്യ റായ്. മണിരത്‌നം ഒരുക്കിയ പൊന്നിയിന്‍ സെല്‍വന്‍ എന്ന ബ്രഹ്‌മാണ്ഡ സിനിമയിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്. വിക്രം, ജയം രവി, കാര്‍ത്തി, തൃഷ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരന്ന ചിത്രം വന്‍ വിജയമായി മാറുകയും ചെയ്തിരുന്നു. ചിത്രത്തില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായിട്ടായിരുന്നു ഐശ്വര്യ എത്തിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  ഹിന്ദിയില്‍ ഐശ്വര്യയുടേതായി പുറത്തിറങ്ങിയ ഒടുവിലത്തെ സിനിമ ഫന്നേ ഖാന്‍ ആണ്. അനില്‍ കപൂറും രാജ് കുമാര്‍ റാവുവും ഒപ്പം അഭിനയിച്ച സിനിമ പക്ഷെ തീയേറ്ററില്‍ വലിയ ഓളമുണ്ടാക്കിയിരുന്നില്ല. താരത്തിന്റെ ഹിന്ദിയിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  Read more about: aishwarya rai
  English summary
  Throwback: Once Aishwarya Rai Bachchan Opens Up Her Kiss Scene With Hrithik Roshan In Dhoom 2
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X