ദീപിക- രൺവീർ ദമ്പതികളുടെ കുഞ്ഞിനെ കുറിച്ച് മുൻ കാമുകൻ; ഫേവറൈറ്റ് നടൻ താനാണെന്ന് രൺബീർ കപൂർ

ബോളിവുഡിൽ ഏറ്റവും സെലിബ്രേറ്റ് ചെയ്യപ്പെട്ട താര ദമ്പതികളാണ് രൺവീർ സിം​ഗ്- ദീപിക പദുക്കോൺ. റീൽ ലൈഫിലും റിയൽ ലൈഫിലും ഇരുവരും അടിപൊളിയാണ്. രൺവീറിനും ദീപികക്കും ഇന്നലെ സെപ്റ്റംബർ 8നാണ് പെൺകുഞ്ഞ് ജനിച്ചത്. നാളുകളായി ആരാധകരെല്ലാം കാത്തിരിക്കുന്ന വാർത്തയായിരുന്നു ഇത്. ദീപികക്കു നേരെ ​ഗർഭിണിയായിരുന്ന സമയത്ത് സൈബർ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ദീപിക ​ഗർഭിണിയല്ലെന്നും ഫെയ്ക്കാണെന്നും പറഞ്ഞ് പലതരം ആരോപണങ്ങൾ ഉയർന്നിരുന്നു.

കൽകി ചിത്രത്തിന്റെ പ്രമോഷന്റെ സമയത്താണ് നിറവയറിൽ താരം ഒരു പൊതു ചടങ്ങിൽ പങ്കെടുത്തത്. അതിനു ശേഷം ആനന്ദ് അംബാനിയുടെ വിവാഹ ചടങ്ങുകൾക്കും ദീപികയും രൺവീറും എത്തിയിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കുഞ്ഞു മാലാഖ എത്തിയ സന്തോഷത്തിലാണ് താര ദമ്പതികളും സിനിമാ ലോകവും. ഇപ്പോൾ ദീപികയുടേയും രൺവീറിന്റെയും കുഞ്ഞിനെ കുറിച്ച് മുൻപൊരിക്കൽ പഴയ കാമുകൻ രൺബീർ കപൂർ പറഞ്ഞത് വൈറലാവുന്നു.

Deepika Padukone and ranveer singh

വർഷങ്ങളോളം രൺവീർ സിം​ഗും ദീപിക പദുക്കോണും ഡെയ്റ്റ് ചെയ്തിട്ടുണ്ട്. അതിനു ശേഷം 2018 ലാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തോടെ ഇരുവരുടേയും ആരാധകർക്ക് വലിയ സന്തോഷമായിരുന്നു. വിവാഹ ശേഷം ഇരുവരും ഒരുമിച്ച് അഭിനയിച്ചത് 83 എന്ന ചിത്രത്തിലാണ്. ഇപ്പോൾ സിം​ഗം റിട്ടേൺസ് എന്ന ചിത്രമാണ് അടുത്ത റിലീസ്.

രൺബീർ കപൂറും ദീപികയും കുറേ നാളുകൾ ഡെയ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും ഒരുമിച്ച് നല്ല സിനിമകളും ചെയ്തിട്ടുണ്ട്. ആരാധകരെല്ലാം കരുതിയത് ദീപികയും രൺബീറും ഒരുമിക്കുമെന്നായിരുന്നു. പക്ഷേ വിധി അനുവദിച്ചില്ല. രൺബീർ കപൂർ ആലിയ ബട്ടിനേയും ദീപിക പദുക്കോൺ രൺവീർ സിം​ഗിനേയും വിവാഹം ചെയ്തു.

ഒരിക്കൽ കരൺ ജോഹറിന്റെ കോഫി വിത്ത് കരൺ എന്ന സിനിമയിൽ രൺബീർ കപീറും രണവീർ സിം​ഗും എത്തിയിരുന്നു. വിവാദപരമായ ചോദ്യങ്ങൾ ചോദിക്കാൻ കരൺ ജോഹർ മിടുക്കനാണ്. അത്തരത്തിൽ രൺബീറിനോട് ദീപികയെ കുറിച്ച് ചോദിച്ചു. അതായത് രണ്ടുപേരും ഒരേ നടിയെ ഡെയ്റ്റ് ചെയ്തതിനാൽ രൺവീറിന് എന്തെങ്കിലും മോശമായ അനുഭവം ഉണ്ടായിട്ടുണ്ടെയെന്ന് ചോദിച്ചിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. എന്നാൽ രൺബീർ പറഞ്ഞത് ദീപികയുമായി വർഷങ്ങൾക്കു മുന്നേ ബ്രെയ്ക്ക് അപ്പ് ആയി. അതിനാൽ ഇങ്ങനെ ചോദിക്കേണ്ട ആവശ്യമില്ല.

Deepika Padukone  Ranveer singh

ഇവർ രണ്ടു പേരും പരസ്പരം സ്നേഹിക്കുകയും പല കാര്യങ്ങളിലും അഭിനന്ദിക്കുകയും ചെയ്യാറുണ്ട്. ഇരുവരും നല്ല ദമ്പതികളാണ്. മാത്രമല്ല ഒരാൾ മറ്റൊരാളുടെ ശക്തി സ്രോതസ്സായിട്ടാണ് ജീവിക്കുന്നു. എനിക്ക് ഇവരെ കുറിച്ച് ഓർക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. ഇരുവർക്കും ജനിക്കുന്ന കുട്ടികൾക്ക് ഒരു നടൻ എന്ന നിലയിൽ എന്നെ ഇഷ്ടപ്പെടുമെന്ന് ഞാൻ കരുതുന്നു. ഞാൻ ആയിരിക്കും അവരുടെ പ്രിയപ്പെട്ട നടൻ. രൺബീർ കപൂർ പറയുന്നു.

രൺബീർ കപൂർ പറഞ്ഞത് സത്യമാണ്. വീട്ടിലെ മഹാലക്ഷ്മിയാണ് ദീപിക എന്നാണ് രൺവീർ സിം​ഗ് ഒരു പൊതു പരിപാടിക്കിടെ ദീപികയെ കുറിച്ച് പറഞ്ഞത്. ഈ ദമ്പതികളെ കാണുമ്പോൾ കണ്ണിനും മനസിനും ഒരുപാട് സന്തോഷം തോന്നാറുണ്ട്. ഇവരുടെ പരസ്പരമുള്ള ബഹുമാനവും സ്നേഹവുമെല്ലാം മറ്റു താര ദമ്പതികൾക്ക് മാതൃകയാണ്.

Read more about: deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X