ശല്യം ഒഴിവായി! അവളോടൊപ്പം യാത്ര പോവരുതായിരുന്നു; ജാക്വിലിനുമായുള്ള ബ്രേക്ക് അപ്പിനെക്കുറിച്ച് സാജിദ്

പ്രണയങ്ങളും പ്രണയ തകര്‍ച്ചകളും ബോളിവുഡില്‍ പതിവാണ്. ഒരു പ്രണയം തകര്‍ന്നതിന്റെ വേദന മാറുന്നതോടെ മറ്റൊരു പ്രണയത്തിലേക്ക് കടക്കുന്നവരും പ്രണയ തകര്‍ച്ചയ്ക്ക് ശേഷവും നല്ല സുഹൃത്തുക്കളായി തുടരുന്നുവരുമുണ്ട്. അതുപോലെ തന്നെ പ്രണയ തകര്‍ച്ചയ്ക്ക് ശേഷം പരസ്പരം മുഖാമുഖം വരാന്‍ പോലും ആഗ്രഹിക്കാത്തവരുമുണ്ട്. പ്രണയിച്ചിരുന്നയാള്‍ക്കെതിരെ പരസ്യമായി മോശം പദ പ്രയോഗം നടത്തുന്നവരും കുറവല്ല. അത്തരത്തില്‍ തങ്ങള്‍ ഇന്ന് മറക്കാന്‍ ആഗ്രഹിക്കുന്ന കാര്യമാണ് സംവിധായകന്‍ സാജിദ് ഖാനും നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനും ഇരുവരുടേയും പ്രണയം.

ശ്രീലങ്കയില്‍ നിന്നും ബോളിവുഡിലെത്തിയ നടിയാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. തുടക്കത്തില്‍ വലിയ പരാജയങ്ങളായിരുന്നു ജാക്വിലിനെ ബോളിവുഡില്‍ കാത്തിരുന്നത്. എന്നാല്‍ പതിയെ വിജയങ്ങള്‍ ജാക്കിയുടെ വഴിയിലേക്ക് എത്തി. സല്‍മാന്‍ ഖാന്‍ നായകനായ കിക്കിലൂടെയാണ് ജാക്വിലിന്റെ കരിയര്‍ മാറിമറയുന്നത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്ന് ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. ഒരുകാലത്ത് ജാക്കിയും സംവിധായകന്‍ സാജിദ് ഖാനും കടുത്ത പ്രണയത്തിലായിരുന്നു.

ജാക്കിയും സാജിദും

തങ്ങളുടെ പ്രണയം ജാക്കിയും സാജിദും പരസ്യമായി സമ്മതിച്ചിരുന്നില്ലെങ്കിലും ഇരുവരും ഒരുമിച്ച് നടത്തിയ യാത്രകളും മറ്റും ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ ശരിവെക്കുന്നതായിരുന്നു. എന്നാല്‍ ഈ ബന്ധം അധികനാള്‍ നീണ്ടു നിന്നില്ല. വളരെ മോശമായിട്ടായിരുന്നു ജാക്കിയും സാജിദും പിരിഞ്ഞതും. പ്രണയ തകര്‍ച്ചയ്ക്ക് ശേഷം സാജിദ് ജാക്വിലിനെതിരെ പരസ്യമായി തന്നെ പ്രതികരിക്കുകയും ചെയ്തിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജാക്വിലിനെതിരെ സാജിദ് രംഗത്ത് എത്തിയത്. ജാക്കി വല്ലാതെ ശല്യം ചെയ്തിരുന്നുവെന്നും പ്രണയതകര്‍ച്ചയ്ക്ക് ശേഷം തന്റെ ജീവിതവും ജോലിയുമൊക്കെ മെച്ചപ്പെട്ടുവെന്നുമായിരുന്നു സാജിദ് പറഞ്ഞത്.

വല്ലാതെ കുറ്റബോധമുണ്ടായി

''ഞങ്ങള്‍ 2013 മെയ് മാസത്തിലാണ് പിരിഞ്ഞത്. പക്ഷെ 2012 മുതല്‍ തന്നെ അകല്‍ച്ച ഉടലെടുത്തിരുന്നു. അതുകൊണ്ട് തന്നെ അഞ്ച് മാസം കൊണ്ട് മാനസികമായി ഒരു ബ്രേക്ക് അപ്പിന് തയ്യാറെടുത്തിരുന്നു. ഒരു പെണ്ണ് ജീവിതത്തില്‍ ഇല്ലാതാകുമ്പോള്‍ എപ്പോഴും ശല്യപ്പെടുത്താന്‍ ഒരാള്‍ ഇല്ലാതെ ആവുകയാണ്. ജോലിയിലും ജീവിതത്തിലും കൂടുതല്‍ ശ്രദ്ധിക്കാന്‍ സാധിക്കും. ഞാന്‍ ഹിമ്മത്ത് വാലയുടെ ചിത്രീകരണത്തിനിടെയാണ് അവള്‍ക്കൊപ്പം അഞ്ച് ദിവസം അവധി ആഘോഷിക്കാന്‍ പോയത്. ആ സിനിമ പരാജയപ്പെട്ടപ്പോള്‍ എനിക്ക് വല്ലാതെ കുറ്റബോധമുണ്ടായി. ഹംഷക്കല്‍സിനിടെ ഞാന്‍ ഒരു ദിവസം പോലും അവധി എടുത്തില്ല'' എന്നായിരുന്നു സാജിദ് പറഞ്ഞത്.

വിവാദത്തില്‍

തുടര്‍ പരാജയങ്ങളും ലൈംഗിക ആരോപണങ്ങളും കാരണം സാജിദ് ഖാന്റെ കരിയര്‍ ഏതാണ്ട് അസ്തമിച്ച മട്ടാണ് ഇപ്പോള്‍. താരത്തെ പൊതുവേദികളിലൊന്നും കാണാറില്ല. അതേസമയം ജാക്കിയും മറ്റൊരു വിവാദത്തില്‍ പെട്ടിരിക്കുകയാണ്. തട്ടിപ്പ്് കേസില്‍ ഇഡി ജാക്കിയുടെ പിന്നാലെ കൂടിയിരിക്കുകയാണ്. തട്ടിപ്പ് വീരന്‍ സുകേ,് ചന്ദ്രശേഖര്‍ നടത്തിയ 200 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ജാക്കിയുടെ പേരും ഉയര്‍ന്നു വന്നിരിക്കുന്നത്. ജാക്കിയെ ഒരു തവണ ഇഡി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ജാക്കിയുടേയും സുകേഷിന്റെ ഇന്റിമേറ്റ് ചിത്രം പുറത്ത് വന്നതോടെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ഇഡി. ജാക്കിയെ പോലീസ് കസ്റ്റഡിയിലെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
കരിയറിനെ എങ്ങനെ ബാധിക്കും

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സല്‍മാന്‍ ഖാന്‍ നടത്താനിരിക്കുന്ന ദ ബാംഗ് റിയാദ് ടൂറില്‍ നിന്നും ജാക്കിയെ മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പവന്‍ കല്യാണുമൊത്തൊരു തെലുങ്ക് ചിത്രത്തിലും അഭിനയിക്കാനിരിക്കുകയാണ് ജാക്വിലിന്‍. പിന്നാലെ രോഹിത് ഷെട്ടിയും രണ്‍വീര്‍ സിംഗ് നായകനായി എത്തുന്ന സര്‍ക്കസിലും ജാക്കിയുണ്ടാകും. കേസും വിവാദവും ജാക്കിയുടെ കരിയറിനെ എങ്ങനെ ബാധിക്കുമെന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.

More from Filmibeat

Read more about: jacqueline fernandez
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X