twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സൂപ്പര്‍ ഹിറ്റായി മാറിയ ചക് ദേ ഇന്ത്യയോട് സല്‍മാന്‍ നോ പറഞ്ഞത് എന്തുകൊണ്ട്? താരം പറയുന്നു

    |

    ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ചക് ദേ ഇന്ത്യ. ഷാരൂഖിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായാണ് മിക്കവരും ചക് ദേ ഇന്ത്യ. ഷാരൂഖ് ഖാന്‍ സൂപ്പര്‍ താരത്തിന്റെ ഭാരമില്ലാതെ, വാണിജ്യ സിനിമകളുടെ ചേരുവകളൊന്നുമില്ലാതെ വന്ന ചിത്രം വന്‍ വിജയമായി മാറിയിരുന്നു. ഹോക്കിയുടെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ സിനിമ ഇന്നും മികച്ച സ്‌പോര്‍ട്‌സ് സിനിമകളിലൊയാണ് വിലയിരുത്തപ്പെടുന്നത്.

    ട്രെഡിഷണല്‍ ലുക്കിലും ഹിന ഹോട്ടാണ്; ഗ്ലാമര്‍ ചിത്രങ്ങളിതാ

    അതേസമയം ചക് ദേ ഇന്ത്യ യഷ് രാജ് ഫിലിംസ് ഓഫര്‍ ചെയ്തത് സല്‍മാന്‍ ഖാനായിരുന്നു. ഷിമിത് അമിന്‍ സംവിധാനം ചെയ്ത ചിത്രം സല്‍മാന്‍ നിഷേധിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു സിനിമ ഷാരൂഖിലേക്ക് എത്തുന്നത്. പിന്നെ നടന്നത് ചരിത്രമാണെന്ന് പറയാം. തന്റെ കരിയറില്‍ വലിയൊരു വിജയമായി മാറാന്‍ സാധ്യതയുള്ളൊരു ചിത്രം വേണ്ടെന്ന് വെക്കാന്‍ സല്‍മാന്‍ ഖാന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണം രസകരമാണ്.

    ഷാരൂഖും കുറച്ച് നല്ല സിനിമകളുടെ ഭാഗമാകട്ടെ

    സുല്‍ത്താന്റെ പ്രൊമോഷനിടെയായിരുന്നു സല്‍മാന്‍ മനസ് തുറന്നത്. തനിക്ക് ലഭിച്ച ഏറ്റവും മികച്ച സ്‌പോര്‍ട്‌സ് സിനിമയാണ് സുല്‍ത്താന്‍ എന്ന് സല്‍മാന്‍ പറഞ്ഞപ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ ചക് ദേ ഇന്ത്യ ഓര്‍മ്മിപ്പിച്ചത്. ഷാരൂഖും കുറച്ച് നല്ല സിനിമകളുടെ ഭാഗമാകട്ടെ എന്നു കരുതിയെന്നായിരുന്നു തന്റെ സ്വതസിദ്ധമായ ശൈലിയില്‍ സല്‍മാന്‍ നല്‍കിയ മറുപടി. പിന്നീട് താരം യഥാര്‍ത്ഥ കാരണവും വ്യക്തമാക്കി.

    ആരാധകര്‍

    ചക് ദേ ഇന്ത്യ എനിക്ക് ഓഫര്‍ ചെയതപ്പോള്‍ ഞാന്‍ ചെയ്യുന്ന സിനിമകള്‍ പാര്‍ട്ണര്‍ പോലുള്ള സിനിമകളായിരുന്നു. ചക് ദേ ഇന്ത്യയില്‍ ഞാന്‍ വിഗ് ധരിച്ച് ഇന്ത്യയെ ജയിപ്പിക്കുന്നതേ എന്റെ ആരാധകര്‍ പ്രതീക്ഷിക്കുമായിരുന്നുള്ളൂ. അത് സിനിമയ്ക്ക് ചേരില്ല. ആ സമയത്തെ എന്റെ ഴോണര്‍ അതല്ലായിരുന്നു. അത് കുറേക്കൂടി സീരിയസായൊരു സിനിമയാണ്. ഞാന്‍ കൊമേഴ്‌സ്യല്‍ സിനിമയായിരുന്നു ചെയ്തിരുന്നത്. ഇപ്പോഴും. ഞാന്‍ ഒരിക്കലും കൊമേഴ്‌സ്യല്‍ സിനിമയില്‍ നിന്നും പുറത്ത് പോകില്ല. അതില്‍ തന്നെ അര്‍ത്ഥമുള്ള സിനിമകളാണ് നോക്കുന്നത് എന്നായിരുന്നു സല്‍മാന്‍ നല്‍കിയ മറുപടി.

    ഹോക്കി  പരിശീലകനായി ഷാരൂഖ്

    സല്‍മാന്‍ ഖാനും അനുഷ്‌ക ശര്‍മയും പ്രധാന വേഷങ്ങളിലെത്തിയ സ്‌പോര്‍ട്‌സ് ഡ്രാമയായിരുന്നു സുല്‍ത്താന്‍. ചിത്രത്തില്‍ ഗുസ്തിതാരമായിട്ടാണ് സല്‍മാന്‍ എത്തിയത്. സിനിമ വന്‍ വിജയമായി മാറുകയും ചെയ്തിരുന്നു. അതേസമയം 2007 ല്‍ പുറത്തിറങ്ങിയ ചക് ദേ ഇന്ത്യയില്‍ ഇന്ത്യന്‍ വനിത ഹോക്കി ടീമിന്റെ പരിശീലകനായാണ് ഷാരൂഖ് എത്തിയത്. ചിത്രം വന്‍വിജയമായി മാറുകയും നിരവധി പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തു.

    Recommended Video

    ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
     വര്‍ഷങ്ങള്‍ക്ക് ശേഷം ഷാരൂഖും സല്‍മാനും

    അതേസമയം ഷാരൂഖും സല്‍മാനും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിക്കുകയാണ്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് അഭിനയിക്കുന്ന പഠാനില്‍ അതിഥി വേഷത്തില്‍ സല്‍മാനുമെത്തിയിട്ടുണ്ട്. ദബംഗ് 3യാണ് സല്‍മാന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. രാധേ, കാഗസ്, ആന്റിം, എന്നിവയാണ് സല്‍മാന്റെ മറ്റ് ചിത്രങ്ങള്‍. ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദയിലും സല്‍മാന്‍ അതിഥി വേഷത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

    Read more about: salman khan shah rukh khan
    English summary
    Throwback Thursday: Revealed! Why Salman Khan Refused Shahrukh Khan's All-time Blockbuster hit Chak De India, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X