For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്‍ബീര്‍ പൂവാലന്‍, ദീപിക സ്വയം പ്രഖ്യാപിത മനോരോഗി, എല്ലാവര്‍ക്കും പേടി; താരങ്ങള്‍ക്കെതിരെ കങ്കണ!

  |

  ബോളിവുഡിലെ സ്ഥിരം വിവാദ താരമാണ് കങ്കണ റണാവത്. താരത്തിന്റെ പ്രസ്താവനകള്‍ പലപ്പോഴും വലിയ വിവാദമായി മാറാറുണ്ട്. ബോളിവുഡിലെ മുന്‍നിര താരങ്ങളേക്കുറിച്ചുള്ള തുറന്ന് പറച്ചിലുകള്‍ മുതല്‍ രാഷ്ട്രീയ വിഷയങ്ങളിലടക്കം കങ്കണ നടത്തിയ പ്രസ്താവനകള്‍ വാര്‍ത്തയായി മാറാറുണ്ട്. താരത്തിനെതിരെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം നിയന്ത്രണം ഏര്‍പ്പെടുത്തുക വരെയുണ്ടായിട്ടുണ്ട്.

  Also Read: എവിക്ഷനില്‍ നിന്ന് രക്ഷപ്പെട്ട സുചിത്രയ്ക്ക് കിട്ടിയത് ഉഗ്രന്‍ പണി, ബിഗ് ബോസ് ഹൗസില്‍ ട്വിസ്റ്റ്

  ഒരിക്കല്‍ ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ രണ്‍ബീര്‍ കപൂറിനേയും ദീപിക പദുക്കോണിനേയും കുറിച്ച് കങ്കണ നടത്തിയ പ്രസ്താവനകളും വലിയ വിവാദങ്ങളായി മാറിയിരുന്നു. ബോളിവുഡിലെ താര കുടുംബങ്ങളില്‍ നിന്നും വരുന്നവരോടും വലിയ താരങ്ങളോടും കാണിക്കുന്ന അതിവിനയത്തേയും ബഹുമാനത്തേയും കുറിച്ച് പരാമര്‍ശിക്കാന്‍ വേണ്ടിയായിരുന്നു രണ്‍ബീറിനേയും ദീപികയേയും കുറിച്ച് കങ്കണ വ്യക്തിയധിക്ഷേപം നടത്തിയത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  കങ്കണ രണ്‍ബീറിനെ വിളിച്ചത് സീരിയല്‍ സ്‌കേര്‍ട്ട് ചേസര്‍ എന്നായിരുന്നു. ദീപികയെ വിളിച്ചതാകട്ടെ സ്വയം പ്രഖ്യാപിത മനോരോഗിയെന്നായിരുന്നു. ട്വിറ്ററിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം. 2020 ആയിരുന്നു വിവാദത്തിന് ആസ്പദമായ സംഭവം നടക്കുന്നത്.

  ''രണ്‍ബീര്‍ കപൂര്‍ ഒരു സീരിയല്‍ സ്‌കേര്‍ട്ട് ചേസര്‍ ആണ്. പക്ഷെ ആരും അദ്ദേഹത്തെ റേപ്പിസ്റ്റ് എന്ന് വിളിക്കാന്‍ ധൈര്യപ്പെടുന്നില്ല. ദീപിക ഒരു സ്വയം പ്രഖ്യാപിത മനോരോഗിയാണ്. പക്ഷെ ആറും അവളെ സൈക്കോ എന്നോ ഭ്രാന്തിയെന്നോ വിളിക്കില്ല. ഈ പേരിടല്‍ ഒക്കെ നടക്കുന്നത് പുറത്തു നിന്നും, വളരെ സാധാരണമായ കുടുംബങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് മാത്രമുള്ളതാണ്'' എന്നായിരുന്നു കങ്കണയുടെ വാക്കുകള്‍. കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് ബാന്‍ വരുന്നതിന് മുമ്പായിരുന്നു സംഭവം.

  ബോംബെ വെല്‍വെറ്റ്, ബേഷരം, ജഗ്ഗാ ജാസൂസ് തുടങ്ങിയ തുടര്‍പരാജയങ്ങള്‍ക്ക് ശേഷവും രണ്‍ബീറിനെ തേടി സഞ്ജു എത്തുന്നതിനെക്കുറിച്ചുള്ള ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു കങ്കണ. ഒരിക്കല്‍ രാഷ്ട്രീയത്തെക്കുറിച്ച് രണ്‍ബീര്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരേയും കങ്കണ രംഗത്തെത്തിയിരുന്നു. ഐഎഎന്‍സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കങ്കണയുടെ പ്രതികരണം.

  ''എനിക്ക് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ യാതൊരു താല്‍പര്യവുമില്ല. ഒരു പാര്‍ട്ടിയ്ക്ക് വേണ്ടി പ്രചരണത്തിനും ഇറങ്ങില്ല. എനിക്ക് രാഷ്ട്രീയ താല്‍പര്യമുണ്ടെന്ന് പലരും കരുതുന്നുണ്ട്. പക്ഷെ അത് സത്യമല്ല. സിനിമാ മേഖലയിലെ ചില താരങ്ങള്‍ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. രണ്‍ബീര്‍ കപൂര്‍ പറയുകയുണ്ടായി എന്റെ വീട്ടില്‍ കറന്റും വെള്ളവും കൃത്യമായി കിട്ടുന്നുണ്ട് പിന്നെ ഞാന്‍ എന്തിന് രാഷ്ട്രീയം സംസാരിക്കണമെന്ന്. പക്ഷെ എനിക്ക് പറയാനുള്ളത് ഈ രാജ്യത്തെ ജനങ്ങള്‍ കാരണമാണ് നിങ്ങള്‍ ഈ ആഢംബര ജീവിതം ജീവിക്കുന്നതും മേഴ്‌സിഡസില്‍ സഞ്ചരിക്കുന്നതും. പിന്നെ എങ്ങനെ അതുപോലെ സംസാരിക്കാനാകും? അത് വളരെ നിരുത്തവാദിത്തപരമാണ്. ഞാന്‍ അങ്ങനൊരാളല്ല'' എന്നാണ് കങ്കണ പറഞ്ഞത്.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അതേസമയം കങ്കണയുടെ തീവ്ര വലത് പരാമര്‍ശങ്ങളും പ്രസ്താവനകളുമാണ് താരത്തെ നിരന്തരം വിവാദത്തില്‍ ചെന്നു ചാടിക്കുന്നത്. കലാപാഹ്വാനം അടക്കം കങ്കണയ്‌ക്കെതിരെ ആരോപിക്കപ്പെട്ടിരുന്നു.

  ഇപ്പോഴിതാ കങ്കണയുടെ പുതിയ സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. ധാക്കഡ് ആണ് കങ്കണയുടെ പുതിയ സിനിമ. കങ്കണ വിവിധ ഗെറ്റപ്പുകൡലെത്തുന്ന സിനിമ ഒരു മുഴുനീള ആക്ഷന്‍ ചിത്രമാണ്. സിനിമയുടെ ട്രെയിലര്‍ ചര്‍ച്ചയായി മാറിയിരുന്നു. തലൈവിയാണ് കങ്കണയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. കഴിഞ്ഞ ദിവസം അവഞ്ചേഴ്‌സ് സിനിമയ്ക്ക് പ്രചോദനമായത് ഇന്ത്യന്‍ പുരാണങ്ങളാണെന്ന കങ്കണയുടെ പ്രസ്താവനയും വാര്‍ത്തയായിരുന്നു.

  അതേസമയം സഞ്ജുവാണ് രണ്‍ബീറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഈയ്യടുത്തായിരുന്നു രണ്‍ബീറും സൂപ്പര്‍ താരം ആലിയ ഭട്ടും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടേയും വിവാഹം. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ബ്രഹ്‌മാസ്ത്രയാണ് രണ്‍ബീറിന്റെ പുതിയ സിനിമ. ഗെഹരായിയാം ആണ് ദീപികയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഷാരൂഖ് ഖാനൊപ്പം അഭിനയിക്കുന്ന പഠാന്‍ ആണ് ദീപികയുടെ പുതിയ സിനിമ.

  English summary
  Throwback Thursday: When Kangana Ranaut Calls Ranbir A Skirt Chaser And His Ex Deepika As Illness Patient
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X