For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കറുത്ത പൂച്ചയെന്ന് വിളിച്ച് ബിപാഷയുടെ കരണത്തടിച്ച കരീന; അരിശം തീരാതെ ജോണ്‍ എബ്രഹാമിന് നേരെ!

  |

  പുറമെ സൗഹൃദവും സ്‌നേഹവുമൊക്കെ കാണുമ്പോഴും ബോളിവുഡിന്റെ പിന്നാമ്പുറത്ത് പിണക്കങ്ങളും വഴക്കുകളുമെല്ലാം സജീവമാണ്. പല മുന്‍നിര താരങ്ങള്‍ക്കിടയിലും വഴക്കുകളും പിണക്കങ്ങളും പതിവായിരുന്നു. അത്തരത്തില്‍ ഒന്നായിരുന്നു ബോളിവുഡിലെ മുന്‍നിര നായികമാരായ കരീന കപൂറും ബിപാഷ ബസുവും തമ്മിലുണ്ടായിരുന്നത്. വാക് പോര് മാത്രമല്ല കയ്യാങ്കളി വരെ ഇരുവര്‍ക്കുമിടയില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

  പച്ച സാരിയില്‍ അതിസുന്ദരിയായി ശ്രുതി; പുത്തന്‍ ചിത്രങ്ങളിതാ

  അജ്‌നബീ എന്ന ചിത്രത്തിലൂടെയായിരുന്നു ബിപാഷയുടെ അരങ്ങേറ്റം. 2001 ലായിരുന്നു സിനിമ പുറത്തിറങ്ങിയത്. ചിത്രത്തില്‍ കരീന കപൂറും ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഈ സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. വസ്ത്രത്തിന്റെ പേരിലായിരുന്നു തുടക്കം എന്നാണ് റിപ്പോര്‍്ട്ടുകള്‍ പറഞ്ഞത്. കരീനയുടെ ഡിസൈനര്‍ ബിപാഷയ്ക്ക് സഹായവുമായി എത്തിയെന്നും എന്നാല്‍ അത് കരീനയുടെ സമ്മതമില്ലാതെ ആയിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

  ഇതിന് പിന്നാലെ ഇരുവരും തമ്മില്‍ ശക്തമായ വഴക്കുണ്ടായി. ഒരു ഘട്ടത്തില്‍ കരീന ബിപാഷയെ കറുത്ത പൂച്ചയെന്ന് വിളിച്ചുവെന്നും മുഖത്ത് അടിച്ചുവെന്നും വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് നടന്ന സംഭവങ്ങളെക്കുറിച്ച് ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തില്‍ ബിപാഷ തുറന്നു പറഞ്ഞിരുന്നു. കരീനയും ബിപാഷയും തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ സിനിമയുടെ റിലീസിന് മുമ്പ് തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ബിപാഷയുടെ വാക്കുകളിലേക്ക്.

  ''ചെറിയ കാര്യം പര്‍വതീകരിക്കുകയാണെന്ന് തോന്നുന്നു. ഞാനുമായി യാതൊരു പ്രശ്‌നവുമുണ്ടായിരുന്നില്ല. അവള്‍ക്ക് ഡിസൈനറുമായാണ് പ്രശ്‌നമുണ്ടായിരുന്നത്. എന്തുകൊണ്ടാണ് എന്നെ വലിച്ചിട്ടതെന്ന് അറിയില്ല. തീര്‍ത്തും ബാലിശമായ കാര്യമായിരുന്നു'' എന്നാണ് ബിപാഷ പറഞ്ഞു. അതേസമയം താന്‍ ഇനിയൊരിക്കലും കരീനയുമായി ഒത്ത് പ്രവര്‍ത്തിക്കില്ലെന്നും ബിപാഷ ബസു വ്യക്തമാക്കുകയും ചെയ്തു. അടുത്ത വര്‍ഷം ഫിലിംഫെയറിന് നല്‍കിയൊരു അഭിമുഖത്തില്‍ തന്നെ കരീനയും തന്റെ ഭാഗം വിശദീകരിക്കുകയുണ്ടായി.

  ''അവള്‍ക്ക് സ്വന്തം കഴിവില്‍ യാതൊരു ആത്മവിശ്വാസവുമില്ല. നാല് പേജുള്ളൊരു അഭിമുഖത്തില്‍ മൂന്ന് പേജും സംസാരിച്ചത് എന്നെക്കുറിച്ചായിരുന്നു. എന്തുകൊണ്ട് സ്വന്തം ജോലിയെക്കുറിച്ച് സംസാരിച്ചുകൂട? അവള്‍ പ്രശസ്തയാകുന്നത് അജ്‌നബിയുടെ ചിത്രീകരണത്തിനിടെ ഡിസൈനര്‍ വിക്രം ഫഡ്‌നിസിന്റെ പേരില്‍ ഞാനുമായി വഴക്കിട്ടുവെന്നതിന്റെ പേരില്‍ മാത്രമാണ്. ഞാനവളെ മോശം പേരുകള്‍ വിളിച്ചുവെന്ന് അവള്‍ പറയുന്നുണ്ട്. അവളുടെ തന്നെ ഭാവനയുടെ സൃഷ്ടിയാണ് അതെല്ലാം'' എന്നായിരുന്നു കരീനയുടെ വാദം.

  എന്നാല്‍ വഴക്ക് അവിടം കൊണ്ട് തീര്‍ന്നില്ല. ഒരു പടി കൂടി കടക്കുകയായിരുന്നു പിന്നീട്. അക്കാലത്ത് ബിപാഷയും ജോണ്‍ എബ്രഹാമും തമ്മില്‍ പ്രണയത്തിലായിരുന്നു. ബോളിവുഡിലെ ഏറ്റവും ഹോട്ട് ജോഡികളിലൊന്നായിരുന്നു ബിപാഷയും ജോണും. ജോണ്‍ എബ്രഹാമിനെയായിരുന്നു കരീന ലക്ഷ്യമിട്ടത്. ജോണിന്റെ മുഖത്ത് ഒരു ഭാവവും വരില്ലെന്നായിരുന്നു കരീനയുടെ പരിഹാസം. താന്‍ ഒരിക്കലും ജോണിനൊപ്പം അഭിനയിക്കില്ലെന്നും കരീന പറയുകയുണ്ടായി.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  തന്റെ കാമുകനിെതരായ വാക്കുകള്‍ ബിപാഷയെ കൂടുതല്‍ ചൊടിപ്പിച്ചു. കോഫി വിത്ത് കരണിലെത്തിയപ്പോള്‍ ബിപാഷ പരസ്യമായി തന്നെ കരീനയ്‌ക്കെതിരെ രംഗത്ത് എത്തി. കരീനയ്ക്ക്ന്നായിരുന്നു ബിപാഷയുടെ പരിഹാസം. ഇങ്ങനെ കടുത്ത വാക് പോരുകളായിരുന്നു ഇരുവര്‍ക്കുമിടയില്‍ നടന്നത്. എന്നാല്‍ കാലാന്തരത്തില്‍ ഇരുവര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു.

  Also Read: റേറ്റിങ്ങിൽ വിട്ട് കൊടുക്കാതെ കുടുംബവിളക്ക് മുന്നേറുന്നു; കട്ടയ്ക്ക് മത്സരവുമായി പിന്നാലെ സാന്ത്വനം സീരിയലും

  2008 ല്‍ തന്റെ അന്നത്തെ കാമുകനും ഇപ്പോഴത്തെ ഭര്‍ത്താവുമായ സെയ്ഫ് അലി ഖാന്റെ പിറന്നാളാഘോഷത്തിന് ബിപാഷയെ ക്ഷണിച്ചു കൊണ്ട് കരീനയായിരുന്നു സമാധാനത്തിന്റെ കരം നീട്ടിയത്. ആ ക്ഷണം സ്വീകരിച്ച് ബിപാഷയും എത്തി. ഇതോടെ പ്രശ്‌നങ്ങള്‍ അവസാനിക്കുകയായിരുന്നു. ഇപ്പോള്‍ ഇരുവരും സുഹൃത്തുക്കളാണ്.

  Read more about: kareena kapoor bipasha basu
  English summary
  Throwback Thursday When Kareena Kapoor Called Bipasha Basu Kaali Billi And Slapped
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X