'ആ പറന്നുവന്ന് വീണ കട്ടയ്ക്ക് പോലും ഞങ്ങളെ തടയാൻ കഴിഞ്ഞില്ല, ഞങ്ങൾ പരിസരം മറന്ന് ചുംബിച്ചു'; രൺവീർ പറഞ്ഞത്

ബോളിവുഡിലെ സൂപ്പര്‍ താരജോഡിയാണ് നടൻ രണ്‍വീര്‍ സിങ്ങും നടി ദീപിക പദുക്കോണും. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന ജോഡിയാണ്‌ ഇവർ. വെള്ളിത്തിരയിൽ മിന്നും പ്രകടനങ്ങൾ കാഴ്ചവെച്ച് പ്രേക്ഷകരെ ആവേശത്തിലാക്കിയ താരങ്ങൾ ജീവിതത്തിലും ഒന്നായപ്പോൾ അത് ആരാധകർക്ക് വലിയ ആഘോഷമായി മാറിയിരുന്നു. ഇവരുടെ ഓൺ സ്ക്രീൻ പ്രണയത്തേക്കാൾ ഏറെ ഓഫ് സ്ക്രീൻ പ്രണയം ആരാധകരെ അസൂയപ്പെടുത്താറുണ്ട്.

സ്വഭാവം കൊണ്ടൊക്കെ തീര്‍ത്തും വ്യത്യസ്തരായ കപ്പിളാണ് ദീപികയും രണ്‍വീറും. വളരെ ശാന്ത സ്വാഭാവിയായ വ്യക്തിയാണ് ദീപിക. താരത്തിന്റെ സംസാരത്തിൽ പോലും അത് കാണാൻ കഴിയും. അതേസമയം രബോളിവുഡിലെ ഏറ്റവും എനര്‍ജെറ്റികും തീർത്തും അപ്രവചനീയമായി പെരുമാറുന്ന വ്യക്തിയുമാണ് രൺവീർ. ഈ വ്യത്യാസം കൊണ്ടൊക്കെ തന്നെയാണ് രണ്‍വീര്‍-ദീപിക ജോഡി ആരാധകർക്ക് പ്രിയപ്പെട്ടതാകുന്നതും.

deepika padukone

കഴിഞ്ഞ നാല് വർഷത്തിലേറെയായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇരുവരും. ഇതിനിടെ പലതവണ രണ്ടു പേർക്കുമിടയിൽ ഭിന്നതയുണ്ടായെന്നും ഇരുവരും വേര്‍പിരിയുകയാണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിൽ വ്യക്തത വരുത്തി ഇവർ തന്നെ രംഗത്ത് എത്തിയിരുന്നു.

സഞ്ജയ് ലീല ബൻസാലിയുടെ 'ഗോലിയോൻ കി രാസ്ലീല: രാം ലീല' എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് പ്രണയത്തിലായ രൺവീർ സിങ്ങും ദീപിക പദുകോണും പ്രണയത്തിലാകുന്നത്‌. ആ സിനിമയിലെ ഇവരുടെ കെമിസ്ട്രി പ്രേക്ഷകരെയും ആകർഷിച്ചതായിരുന്നു. ആ സിനിമയും സെറ്റും അവരുടെ പ്രണയത്തിൽ ഏറ്റവും നിർണായക റോൾ വഹിച്ചിട്ടുള്ളതാണ്. ആ സിനിമയിൽ അവർ അഭിനയിക്കുകയല്ല അക്ഷരാർത്ഥത്തിൽ പ്രണയിക്കുക ആയിരുന്നുവെന്ന് പിന്നീട് വന്ന പല വാർത്തകളിൽ നിന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഒരിക്കൽ രൺവീർ തന്നെ ഒരു അഭിമുഖത്തിൽ അങ്ങനെയൊരു സംഭവത്തെ കുറിച്ച് പറഞ്ഞിരുന്നു, സിനിമയിലെ ഒരു ചുംബന രംഗത്തിൽ താനും ദീപികയും എല്ലാം മറന്നു ചുംബിച്ചു എന്നാണ് രൺവീർ പറഞ്ഞത്. ഇരുവരും ലിപ് ലോക്ക് ചെയ്യുമ്പോൾ ജനലിലൂടെ ഒരു ഇഷ്ടിക വന്ന് വീണ് അത് തടസപ്പെടുത്തുന്നതായിരുന്നു രംഗം. എന്നാൽ അത് വന്ന് വീണു കഴിഞ്ഞും തങ്ങൾ ചുംബിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നാണ് രൺവീർ പറഞ്ഞത്.

ഇഷ്ടിക വീണത് പോലും അറിയാത്ത വിധത്തിൽ തങ്ങൾ അതിലായി പോയി. സംവിധായകൻ കട്ട് വിളിച്ചിട്ടും അറിഞ്ഞില്ല. ഇഷ്ടിക വീഴുമ്പോൾ ഗ്ലാസുകൾ ഒക്കെ തകരുന്നുണ്ട്. ഇതൊന്നും ഞങ്ങൾ കേട്ടില്ല.
ആദ്യ ടേക്കിൽ തന്നെ ആയിരുന്നു ഇതെന്നും രൺവീർ പറഞ്ഞു.

രാം ലീലക്ക് പുറമെ, ബാജിറാവു മസ്താനി, പത്മാവത് തുടങ്ങിയ ബൻസാലി ചിത്രങ്ങളിലും രൺവീറും ദീപികയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അങ്ങനെ ഏറെക്കാലം പ്രണയിച്ച ശേഷം 2018 ൽ ഇറ്റലിയിൽ നടന്ന ഒരു ഡെസ്റ്റിനേഷൻ വെഡ്‌ഡിങ്ങിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ചടങ്ങിൽ വെച്ചാണ് ഇവർ വിവാഹിതരായത്.

deepika padukone ranveer singh

അതേസമയം, ഇപ്പോഴും സിനിമകളുമായി തിരക്കിലാണ് രൺവീറും ദീപികയും. കരൺ ജോഹർ സംവിധാനം ചെയ്യുന്ന റോക്കി ഓർ റാണി കി പ്രേം കഹാനിയാണ് രൺവീറിന്റെ ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം. ആലിയ ഭട്ട് ആണ് ചിത്രത്തിൽ നായിക. ഇതുകൂടാതെ തഖ്ത് എന്നൊരു ചിത്രവും നടന്റേതായി അണിയറയിൽ ഉണ്ട്.

ഷാരൂഖ് ഖാൻ നായകനായ പത്താൻ ആണ് ദീപികയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഹൃത്വിക് റോഷനൊപ്പം ഫൈറ്റർ, അമിതാഭ് ബച്ചനും പ്രഭാസും പ്രധാന വേഷത്തിൽ എത്തുന്ന തെലുങ്ക് ചിത്രം പ്രൊജക്റ്റ് കെ. ഒപ്പം ഷാരൂഖ് ഖാന്റെ ജവാനിൽ ഒരു അതിഥി വേഷത്തിലുമാണ് ദീപിക ഇനി എത്താനിരിക്കുന്നത്.

Read more about: ranveer singh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X