53-കാരന്‍ സല്‍മാന്റെ നായികയ്ക്ക് പ്രായം 21! ബോളിവുഡിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് സൊനാക്ഷി

ഓണ്‍ സ്‌ക്രീന്‍ ജോഡികള്‍ക്കിടയിലെ കെമിസ്ട്രി വളരെ പ്രധാനപ്പെട്ടതാണ്. ആരാധകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് ജോഡികളെ സമ്മാനിക്കാന്‍ ബോളിവുഡിന് സാധിച്ചിട്ടുണ്ട്, ഷാരൂഖ്-കജോള്‍, അനില്‍ കപൂര്‍-മാധുരി ദീക്ഷിത് തുടങ്ങി ഒരുപാട് ജോഡികള്‍ ഇങ്ങനെ ഓര്‍ത്തെടുക്കാനുണ്ടാകും. എന്നാല്‍ പതിവായി കാണുന്ന ഒരു പ്രവണതയാണ് നായകന്മാരുടെ പ്രായം കൂടുന്തോറും നായികമാരുടെ പ്രായം കുറയുന്നത്. തങ്ങളേക്കാള്‍ പകുതി മാത്രം പ്രായമുള്ള നായികമാര്‍ക്കൊപ്പം പ്രണയ രംഗത്തിലെത്തുന്ന നായകന്മാര്‍ പതിവ് കാഴ്ചയാണ്. സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍ തുടങ്ങിയവരൊക്കെ ഇതിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടവരാണ്.

നായകനും നായികയ്ക്കും ഇടയിലെ പ്രായ വ്യത്യാസത്തെക്കുറിച്ച് പലപ്പോഴും ചര്‍ച്ചകള്‍ നടക്കാറുള്ളതാണ്. സല്‍മാന്‍ ഖാന്‍ നായകനായി എത്തിയ ചിത്രമായിരുന്നു ദബംഗ് ത്രീ. 2019 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ സായി മഞ്ജരേക്കര്‍ എന്ന തന്നേക്കാള്‍ ഏറെ പ്രായം കുറവുള്ള നടിയൊയിരുന്നു സല്‍മാന്‍ ഖാന്‍ പ്രണയിച്ചത്. ഇത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ റിലീസിന് പിന്നാലെ സൊനാക്ഷി സിന്‍ഹയോട് ഇതേക്കുറിച്ച് ചോദിച്ചിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

Sonakshi Sinha

ദ ക്വിന്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സൊനാക്ഷി മനസ് തുറന്നത്. 21 കാരിയായ നായികയുമായുള്ള സല്‍മാന്റെ പ്രണയ രംഗത്തെ ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു ചോദ്യം. ഇതിന് പകരം മാധുരി ദീക്ഷിത് ഇഷാന്‍ ഖട്ടറിനെ പ്രണയിക്കുന്നതാണ് കാണിക്കുന്നതെങ്കില്‍ എന്തായിരിക്കാം തോന്നുക എന്നും സൊനാക്ഷിയോട് ചോദിച്ചിരുന്നു.

''ഓ, അങ്ങനെ ചോദിച്ചാല്‍ എന്ത് പറയാനാണ്. നിങ്ങള്‍ക്ക് മാധുരി ഇഷാനെ പ്രണയിക്കുന്നത് കാണണമോ?'' എന്നായിരുന്നു സൊനാക്ഷിയുടെ പ്രതികരണം. അതെ എന്ന് ചോദ്യം ചോദിച്ചയാള്‍ ഉറച്ച് പറഞ്ഞതോടെ തനിക്കത് അല്‍പ്പം അസ്വാഭാവികമായിട്ടാണ് തോന്നുന്നതെന്നായിരുന്നു സൊനാക്ഷിയുടെ മറുപടി. 53 കാരനായ സല്‍മാന്‍ 21 കാരിയായ നായികയെ പ്രണയിക്കുന്നത് കാണുമ്പോള്‍ പ്രശ്‌നം തോന്നാതെ മാധുരി ഇഷാനെ പ്രണയിക്കുന്നത് കാണുമ്പോള്‍ അസ്വാഭാവികമായി തോന്നുന്നത് എന്താണെന്ന് ചോദിച്ചപ്പോള്‍ തനിക്കറിയില്ലെന്നും അങ്ങനെ ചിന്തിച്ചിട്ടില്ലെന്നുമായിരുന്നു സൊനാക്ഷി പറഞ്ഞത്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

അതേസമയം താന്‍ 50-ാം വയസില്‍ 22 കാരനായ പയ്യനെ പ്രണയിക്കുന്നതില്‍ അസാധാരണത്തം തോന്നുമെന്നും അത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും സൊനാക്ഷി പറയുന്നു. ദബംഗ് പരമ്പരയിലെ ആദ്യ ചിത്രത്തിലൂടെയായിരുന്നു സൊനാക്ഷിയുടെ അരങ്ങേറ്റം. നടന്‍ ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകളാണ് സൊനാക്ഷി. പിന്നീട് ലൂട്ടേര, റൗഡി റാത്തോഡ്, ഹോളിഡെ, സണ്‍ ഓഫ് സര്‍ദാര്‍ തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായി. ഭുജ് ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഡബിള്‍ എക്‌സ്എല്‍, കക്കുഡ എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ളത്.

Read more about: sonakshi sinha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X