ഐശ്വര്യ എന്റെ ഭർത്താവിനെ തട്ടിയെടുത്തു; അഭിഷേക് ബച്ചന്റെ വീടിന് മുന്നിലെത്തി കൈ ഞരമ്പ് മുറിച്ച് യുവതി!
ബോളിവുഡിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള താരജോഡിയാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. ഇരുവരുടേയും ദാമ്പത്യ ജീവിതം പതിനാറ് വർഷം പിന്നിട്ടിരിക്കുകയാണ്. പരസ്‍പരം പ്രണയിച്ചും പിന്തുണച്ചുമൊക്കെ സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇവർ. 2007 ഏപ്രിൽ 20 ന് ആയിരുന്നു ഐശ്വര്യയും അഭിഷേകും വിവാഹിതരായത്. സെലിബ്രിറ്റി വിവാഹങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുന്ന കാലത്തിന് മുന്നേ നടന്ന വിവാഹമായിരുന്നു ഇത്.
എങ്കിലും കോടികൾ പൊടിച്ച ഒരു രാജകീയ വിവാഹമായിരുന്നു ഇവരുടേത്. ബോളിവുഡിലെ ഏറ്റവും വലിയ താരവിവാഹങ്ങളിൽ ഒന്ന്. ഇരുവരുടെയും ആരാധകരും ബോളിവുഡ് സിനിമ പ്രേമികളുമെല്ലാം ഇന്നും ആ ആഡംബര വിവാഹം ഓർത്തിരിക്കുന്നുണ്ടാകും. അതേസമയം പൂർണമായും സന്തോഷത്തിൽ കലാശിച്ച വിവാഹമായിരുന്നില്ല അത്. വിവാഹവേദിക്ക് പുറത്തുണ്ടായ ചില സംഭവങ്ങൾ ചെറുതായിട്ടെങ്കിലും അതിന്റെ നിറംകെടുത്തിയിരുന്നു.

അഭിഷേക് ബച്ചൻ വിവാഹിതൻ ആണെന്നും നടന്റെ ആദ്യ ഭാര്യയാണ് തന്നെന്നും ആരോപിച്ചു കൊണ്ട് നടിയും മോഡലുമായ ജാൻവി കപൂർ എന്നൊരു യുവതി എത്തുകയായിരുന്നു. അഭിഷേകിന്റെ വീടിന്റെ മുന്നിൽ കിടന്ന് ബഹളമുണ്ടാക്കിയ യുവതി, തന്റെ കൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് കൂടി ശ്രമിച്ചതോടെ സംഭവം വലിയ വാർത്തയായി മാറുകയും ചെയ്തു.
അഭിഷേക് നായകനായ ദസ് എന്ന സിനിമയിൽ ജാൻവി ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഈ സമയത്ത് അഭിഷേക് തന്നെ വിവാഹം കഴിച്ചു എന്നായിരുന്നു ജാൻവിയുടെ അവകാശവാദം. ഐശ്വര്യയെ വിവാഹം കഴിക്കുന്ന അഭിഷേക് തന്നെ വഞ്ചിക്കുകയാണെന്നും അവർ പറഞ്ഞു. അഭിഷേകിനെ ഐശ്വര്യ റായ് തന്നിൽ നിന്ന് തട്ടിയെടുത്തത് ആണെന്നും ജാൻവി ആരോപിച്ചു. ഇതു സംബന്ധിച്ച്, അഭിഷേകിനെതിരെ മുംബൈയിലെ ജുഹു പോലീസ് സ്റ്റേഷനിൽ അവർ പരാതി നൽകുകയും ചെയ്തു. എന്നാൽ തെളിവില്ലാത്തതിനാൽ പോലീസ് കേസെടുത്തില്ല.
അങ്ങനെ അഭിഷേകിന്റെ വിവാഹം തകർക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് ജാൻവി തന്റെ കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തിന് ശേഷം ഉടൻ തന്നെ യുവതിയെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചു. പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ചതിന് ഐപിസി സെക്ഷൻ 309 പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ജാൻവിയെ പോലീസ് കസ്റ്റഡിയിലെടുകയും ചെയ്തു. 10000 രൂപ പിഴയടച്ചതിന് ശേഷമാണ് പിന്നീട് അവർക്ക് ജാമ്യം ലഭിച്ചത്. അതിനു ശേഷം ജാൻവി വാർത്തകളിൽ നിന്നെല്ലാം അപ്രത്യക്ഷയായി.
അതേസമയം , വിവാഹം കഴിഞ്ഞ് വർഷങ്ങൾ ഇത്ര കഴിഞ്ഞെങ്കിലും അഭിഷേകിന്റെയും ഐശ്വര്യയുടെയും സ്നേഹത്തിനും അർപ്പണബോധത്തിനും ഒന്നും ഒരു മാറ്റവും വന്നിട്ടില്ല. മാത്രമല്ല, ഇപ്പോൾ മകൾ ആരാധ്യ ബച്ചന്റെ ഏറ്റവും നല്ല മാതാപിതാക്കളുമാണ്. അതേസമയം, അടുത്തിടെ പോലും ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടെന്നും വേർപിരിയാൻ പോവുകയാണെന്നും ചില വാർത്തകൾ പ്രചരിച്ചിരുന്നു.

നേരത്തെ ഇത്തരം വാർത്തകളോട് അഭിഷേക് രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്. 'സത്യം എന്താണെന്ന് എനിക്കറിയാം, മാധ്യമങ്ങളെ എത്രത്തോളം ഗൗരവമായി കാണണമെന്നും എനിക്കറിയാം. ഞങ്ങളുടെ ജീവിതം എങ്ങനെ കൊണ്ടുപോകണമെന്ന് എന്നോടും ഐശ്വര്യയോടും മൂന്നാമതൊരാൾക്ക് നിർദേശിക്കാൻ അനുവാദമില്ല. ഞാൻ അവളെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് അവൾക്കറിയാം, അവൾ എന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് എനിക്കുമറിയാം.' എന്നായിരുന്നു നടൻ പറഞ്ഞത്.
ഐഷ്വര്യ കഴിഞ്ഞ ദിവസം വരെ തന്റെ പുതിയ ചിത്രമായ പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിന്റെ പ്രമോഷനും മറ്റുമായി തിരക്കിലായിരുന്നു. ഒരിടവേളയ്ക്ക് ശേഷം ഐശ്വര്യ അഭിനയിച്ച ചിത്രമായിരുന്നു ഇത്. അതേസമയം, ഗൂമർ ആണ് അഭിഷേകിന്റെ പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം. ഭോല എന്ന ചിത്രത്തിൽ അതിഥി വേഷത്തിലാണ് നടൻ അവസാനമായി അഭിനയിച്ചത്.


Click it and Unblock the Notifications











