For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒട്ടുമിക്ക പെൺകുട്ടികളും വിവാഹമാണ് സ്വപ്‌നം കാണുന്നതെങ്കിൽ എന്റെ സ്വപ്‍നം മറ്റൊന്നായിരുന്നു: ആലിയ പറഞ്ഞത്

  |

  ബോളിവുഡിലെ മുന്‍നിര നായികമാരിൽ ഒരാളാണ് ആലിയ ഭട്ട്. വ്യക്തിപരമായും തൊഴിൽപരമായും സന്തോഷത്തിന്റെ നാളുകളിലൂടെയാണ് ആലിയ ഇപ്പോൾ കടന്നു പോകുന്നത്. കഴിഞ്ഞ ഏപ്രിലിൽ ആണ് ആലിയ നടൻ രൺബീർ കപൂറിനെ വിവാഹം ചെയ്തത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.

  അധികം വൈകാതെ തന്നെ അച്ഛനമ്മമാരാകാൻ പോകുന്നു എന്ന സന്തോഷ വാർത്തയും ഇരുവരും ആരാധകരുമായി പങ്കുവച്ചിരുന്നു. കഴിഞ്ഞ ജൂണിൽ ആയിരുന്നു ഇത്. ഇപ്പോൾ ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ് രണ്ടുപേരും.​കരിയറിന്റെ തിരക്കു പിടിച്ച സമയത്തായിരുന്നു ആലിയ ​വിവാഹം കഴിക്കുന്നതും ​ഗർഭിണിയായതും. ​ഇതോടെ ആലിയയുടെ കരിയർ തീർന്നു എന്ന അഭിപ്രായങ്ങൾ പല കോണുകളിലും നിന്നും ഉയർന്നിരുന്നു.

  Also Read: 'ഞങ്ങൾ ഭാര്യാ ഭർത്താക്കൻമാരെ പോലെ ആയിരുന്നു; പക്ഷെ അവളെന്നെ പറ്റിച്ചു'; കങ്കണക്കെതിരെ വന്ന ആദിത്യ പഞ്ചോളി

  ഗർഭിണിയാവുന്നതും അമ്മയാവുന്നതും വ്യക്തിജീവിതത്തിലെ കാര്യമാണെന്നും അതിന് തന്റെ കരിയറുമായി ബന്ധമില്ലെന്നുമായിരുന്നു ആലിയ പറഞ്ഞത്. ​​ഗർഭിണിയായിരിക്കെ ഹോളിവുഡ് സിനിമയുടെ ഷൂട്ടിം​ഗ് നടി പൂർത്തിയാക്കിയും. ഡാർലിം​ഗ്സ് എന്ന സിനിമയുടെ പ്രൊമോഷൻ ചടങ്ങുകളിൽ സജീവമായും ആലിയ അത് തെളിയിക്കുകയും ചെയ്തു. ​ഇപ്പോൾ ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രമായ ബ്രഹ്മാസ്ത്ര റിലീസിന്റെ പ്രമോഷൻ തിരക്കുകളിലാണ് ആലിയയും രൺബീറും. സെപ്റ്റംബർ 9 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

  അതിനിടെ ഒരിക്കെ വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോൾ ആലിയ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധനേടുന്നത്. ഒട്ടുമിക്ക പെൺകുട്ടികളും അവരുടെ വിവാഹ ദിവസമാണ് സ്വപ്നം കാണുന്നതെങ്കിൽ, ഓസ്കാർ അവാർഡ് വേദിയിൽ എത്തുന്നതും പ്രസംഗിക്കുന്നതുമാണ് താൻ സ്വപ്‌നം കാണുന്നത് എന്നാണ് ആലിയ പറഞ്ഞത്. 2016 ൽ പിങ്ക്വില്ലയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് ആലിയ ഇത് പറഞ്ഞത്.

  Also Read: ഷാരൂഖുമായി ഡേറ്റ് ചെയ്യില്ലെന്ന് പറഞ്ഞ ലേഡി ഗാഗ; കാരണം കേട്ട് ഞെട്ടിയ കിങ് ഖാൻ!, സംഭവമിങ്ങനെ

  'മിക്ക പെൺകുട്ടികളുടെയും വിവാഹമാണ് സ്വപ്നമെങ്കിൽ, എനിക്ക് ഓസ്കാർ ആണ്. ഓസ്‌കാർ ഏറ്റുവാങ്ങി ആളുകളുടെ മുന്നിൽ നിൽക്കുന്ന ദിവസത്തെ കുറിച്ച് മാത്രമാണ് എന്റെ ചിന്ത.' ആലിയ പറഞ്ഞു.

  പിന്നീട് ബോളിവുഡ് ഹംഗാമയ്‌ക്ക് നൽകിയ അഭിമുഖത്തിനിടെ തന്റെ പ്രസ്താവന വിശദീകരിക്കാൻ ആലിയയോട് ആവശ്യപ്പെട്ടപ്പോൾ താരം പറഞ്ഞത് ഇങ്ങനെ ആയിരുന്നു, 'നിങ്ങൾ വിവാഹം കഴിക്കുന്ന ദിവസത്തെക്കുറിച്ച് സ്വപ്നം കാണുന്നുണ്ടോ എന്നതായിരുന്നു ചോദ്യം. എനിക്ക് ഓസ്കാർ ലഭിക്കുന്ന ദിവസമാണ് ഞാൻ സ്വപ്നം കാണുന്നത് എന്ന് ഞാൻ പറഞ്ഞു. അന്ന് ഞാൻ എന്ത് ധരിക്കും, ഞാൻ എങ്ങനെ സ്റ്റേജിലേക്ക് നടക്കും, സ്റ്റേജിൽ വീഴാതെ എങ്ങനെ പ്രസംഗിക്കാം, ആർക്കൊക്കെ ഞാൻ നന്ദി പറയും. ഈ കാര്യങ്ങളെല്ലാം ചിന്തിക്കും.'

  Also Read: അവനെ ഉപേക്ഷിക്കൂ; കത്രീന കൈഫിനോട് അന്നേ പറഞ്ഞ ഇമ്രാൻ ഹാഷ്മി

  'ലളിതമായി പറഞ്ഞാൽ ഞാൻ വിവാഹം കഴിക്കുന്ന ദിവസം സ്വപ്നം കാണുന്നില്ല. വിവാഹത്തിൽ എനിക്ക് പ്രശ്‌നമുള്ളത് കൊണ്ടല്ല, ഇത് എന്റെ ഒരു വലിയ സ്വപ്നമാണ്.' എന്നും ആലിയ വ്യക്തമാക്കി.

  അതേസമയം, ജസ്മീത് കെ റീൻ സംവിധാനം ചെയ്ത ഡാർക്ക് കോമഡി ചിത്രം ഡാർലിങ്സ് ആണ് ആലിയയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സിനിമയിൽ മലയാളി താരം റോഷൻ മാത്യുവും പ്രധാന വേഷത്തിലെത്തിയിരുന്നു. നെറ്റ്ഫ്ലിക്സിൽ പ്രദർശനത്തിന് എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

  Also Read: സുഹൃത്തിന്റെയും സോനത്തിന്റെയും പ്രണയത്തിന് ഇടനിലക്കാരനായെത്തിയ ആനന്ദ്; സംഭവിച്ചത് ഇരുവരും തമ്മിലുള്ള വിവാഹം!

  കരൺ ജോഹറിന്റെ റോക്കി ഔർ പ്രേം കി കഹാനി, ബ്രഹ്മാസ്ത്ര തുടങ്ങിയ ചിത്രമാണ് ആലിയയുടേതായി ഇനി പുറത്തിറങ്ങാൻ ഇരിക്കുന്നത്. ബ്രഹ്മാസ്ത്രയിൽ രൺബീർ കപൂറാണ് നായകനായി എത്തുന്നത്. ചിത്രത്തിലെ പാട്ടുകൾ ഇതിനോടകം ശ്രദ്ധനേടിയിട്ടുണ്ട്. വിവാഹശേഷം ഇരുവരും ഒരുമിച്ച് സ്‌ക്രീനിലെത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകരും.

  Read more about: alia bhatt
  English summary
  Throwback: When Alia Bhatt revealed her one big dream saying it's not her wedding day
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X