twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പണത്തിന് വേണ്ടി മാത്രം സിനിമകള്‍ ചെയ്തു; ഇതിഹാസ താരത്തിന്റെ ഗ്യാരേജില്‍ അന്തിയുറങ്ങി അനില്‍ കപൂറും കുടുംബവും!

    |

    ബോളിവുഡിലെ സൂപ്പര്‍ താരങ്ങളിലൊരാളാണ് അനില്‍ കപൂര്‍. കഴിഞ്ഞ നാല് പതിറ്റാണ്ടായി അനില്‍ കപൂര്‍ എന്ന താരം ബോളിവുഡില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇന്നും തന്റെ ഫിറ്റ്‌നസിലൂടേയും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ഏറ്റെടുക്കുന്നതിലൂടേയുമെല്ലാം അനില്‍ കപൂര്‍ കൈയ്യടി നേടാറുണ്ട്. ഹിറ്റുകള്‍ സമ്മാനിക്കുന്ന സൂപ്പര്‍ താരമായിരിക്കുമ്പോഴും തന്നിലെ നടനെയും അനില്‍ കപൂര്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.

    ലളിതം സുന്ദരം; ഗ്ലാമറസായി അഞ്ജുവിന്റെ മാലി ദ്വീപ് അവധിയാഘോഷംലളിതം സുന്ദരം; ഗ്ലാമറസായി അഞ്ജുവിന്റെ മാലി ദ്വീപ് അവധിയാഘോഷം

    1979 ല്‍ പുറത്തിറങ്ങിയ ഉമേഷ് മെഹ്‌റ സംവിധാനം ചെയ്ത ഹമാരെ തുമാരെ എന്ന ചിത്രത്തിലൂടെയായിരുന്നു അനിലിന്റെ അരങ്ങേറ്റം. ചിത്രത്തിലേത് ചെറിയൊരു വേഷമായിരുന്നു. എന്നാല്‍ പതിയെ മുന്‍നിര താരമായി മാറുകയായിരുന്നു അനില്‍ കപൂര്‍. വോ സാത്ത് ദിന്‍, 1942 എ ലവ് സ്‌റ്റോറി, മിസ്റ്റര്‍ ഇന്ത്യ, തേസാബ്, രാം ലക്കന്‍ തുടങ്ങിയ സിനിമകളിലൂടെ വലിയ വിജയ ചിത്രങ്ങളിലെ നായകനാകാന്‍ അനിലിന് സാധിച്ചു. ഇന്നും അനില്‍ കപൂര്‍ തന്നിലെ പ്രതിഭയെ പരീക്ഷണങ്ങള്‍ക്ക് വിട്ടു നല്‍കുന്ന നടനാണ്.

    സുഖകരമായൊരു തുടക്കമായിരുന്നില്ല

    എന്നാല്‍ അത്ര സുഖകരമായൊരു തുടക്കമായിരുന്നില്ല അനില്‍ കപൂറിന് ബോളിവുഡിലുണ്ടായിരുന്നത്. മുംബൈയിലേക്ക് വന്ന സമയത്ത് അനില്‍ കപൂറും കുടുംബവും കഴിഞ്ഞിരുന്നത് പൃഥ്വിരാജ് കപൂറിന്റെ ഗാരേജിലായിരുന്നു. അനിലിന്റെ പിതാവ് സുരീന്ദര്‍ കപൂറിന്റെ ബന്ധുവാണ് പൃഥ്വിരാജ്. ഇന്ത്യന്‍ സിനിമയുടെ തന്നെ തുടക്കക്കാരില്‍ ഒരാളായാണ് പൃഥ്വിരാജ് കപൂറിനെ വിലയിരുത്തുന്നത്. ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് അനില്‍ കപൂര്‍ മുംബൈയിലെത്തുന്നത്.

    പണത്തിന് വേണ്ടി മാത്രം

    മുംബൈയില്‍ എത്തിയ ശേഷം കുടുംബത്തോടൊപ്പം പൃഥ്വിരാജ് കപൂറിന്റെ ഹൗസ് ഗാരേജിലായിരുന്നു അനില്‍ കുറേക്കാലം കഴിഞ്ഞിരുന്നത് പിന്നീട് അടുത്തൊരു മുറി വാടകയ്ക്ക് എടുക്കുകയും അങ്ങോട്ട് മാറുകയുമായിരുന്നു. അവിടേയും ഒരുപാട് കാലം താമസിച്ചിരുന്നു. പണത്തിന് വേണ്ടി മാത്രം താന്‍ ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ടെന്ന് ഈയ്യടുത്ത് അനില്‍ കപൂര്‍ പറഞ്ഞിട്ടുണ്ട്. തന്റെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോയിരുന്നത്. അതുകൊണ്ട് തന്നെ കുടുംബത്തെ നോക്കുക എന്ന ഉത്തരവാദിത്തിന്റെ ഭാഗമായി തനിക്ക് സിനിമകള്‍ ചെയ്യേണ്ടി വന്നിരുന്നുവെന്നാണ് താരം പറയുന്നത്.

    എന്ത് ചെയ്യാനും എനിക്ക് മടിയില്ല

    ''ആ സമയം കടന്നു പോയിരിക്കുന്നു എന്നതില്‍ ഞാനും കുടുംബവും ഭാഗ്യമുള്ളവരാണ്. അന്നത്തെ പോലെ കാഠിന്യമേറിയ സാഹചര്യമല്ല ഇന്ന്. പക്ഷെ സമയം മാറി മറിയുകയും എല്ലാം നഷ്ടപ്പെടുകയും ചെയ്താല്‍ എന്റെ കുടുംബത്തെ സംരക്ഷിക്കാനായി എന്ത് ചെയ്യാനും എനിക്ക് മടിയില്ല'' എന്നും അനില്‍ കപൂര്‍ പറയുന്നു. അനില്‍ കപൂറിനും സുനിതയ്ക്കും രണ്ട് മക്കളാണുള്ളത്. ഹര്‍ഷ് വര്‍ധന്‍ കപൂരും സോനം കപൂറും. രണ്ടു പേരും സിനിമിയിലേക്ക് വന്നു. സോനം ആയിരുന്നു ആദ്യം അരങ്ങേറിയത്. സാവരിയ്യയായിരുന്നു അരങ്ങേറ്റ ചിത്രം. പിന്നീട് ഹര്‍ഷ് വര്‍ധനും സിനിമയിലേക്ക് തന്നെ എത്തി.

    ദേശീയ പുരസ്‌കാരവും നേടി

    ഹിന്ദിയ്ക്ക് പുറമെ മറ്റ് ഭാഷകളിലും അനില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും നേടിയിട്ടുണ്ട്. തെലുങ്കിലൂടെയാണ് നായകനായി മാറുന്നത്. കന്നഡയിലും അഭിനയിച്ചിട്ടുണ്ട്. പുക്കാര്‍ എന്ന ചിത്രത്തിലൂടെയാണ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടുന്നത്. ഹോളിവുഡ് ചിത്രങ്ങളിലും അനില്‍ കപൂര്‍ അഭിനയിച്ചിട്ടുണ്ട്. ഓസ്‌കാര്‍ തിളക്കമുള്ള സ്ലംഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.

    പൃഥ്വിയുടെ വാക്കുകള്‍ അവാര്‍ഡിന് തുല്യം, കോമഡി ട്രാക്കിന് മാറ്റം; നവാസ് വളളിക്കുന്ന് അഭിമുഖംപൃഥ്വിയുടെ വാക്കുകള്‍ അവാര്‍ഡിന് തുല്യം, കോമഡി ട്രാക്കിന് മാറ്റം; നവാസ് വളളിക്കുന്ന് അഭിമുഖം

    Recommended Video

    സഞ്ജയ് കപൂര്‍ എല്ലാ തരത്തിലും പീഡിപ്പിച്ചെന്ന് കരിഷ്മ | FilmiBat Malayalam
    ജുഗ് ജുഗ് ജിയോ

    സോഷ്യല്‍ മീഡിയയില്‍ അനില്‍ കപൂര്‍ പങ്കുവെക്കുന്ന വര്‍ക്ക് ഔട്ട് വീഡിയോകളും ചിത്രങ്ങളുമെല്ലാം വൈറലായി മാറാറുണ്ട്. യുവാക്കളെ പോലും ഞെട്ടിക്കുന്ന വര്‍ക്ക് ഔട്ട് വീഡിയോകളാണ് അനില്‍ കപൂര്‍ പങ്കുവെക്കുന്നത്. എകെ വേഴ്‌സസ് എകെ ആണ് അവാസനം പുറത്തിറങ്ങിയ ചിത്രം. നെറ്റ്ഫ്‌ളിക്‌സിലൂടെയായിരുന്നു സിനിമയുടെ റിലീസ്. ജുഗ് ജുഗ് ജിയോ ആണ് ഇനി പുറത്തിറങ്ങാനുള്ള സിനിമ. നീതു കപൂര്‍, വരുണ്‍ ധവാന്‍, കിയാര അദ്വാനി, പ്രജക്ത കോലി, മനീഷ് പോള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. നിര്‍മ്മാതാവെന്ന നിലയിലും ശ്രദ്ധേയനാണ് അനില്‍ കപൂര്‍.

    Read more about: anil kapoor
    English summary
    Throwback: When Anil Kapoor Lived With His Family In A Garage Of Prithviraj Kapoor
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X