കാമുകനെ യുവതികള്‍ക്കൊപ്പം ഹോട്ടല്‍ മുറിയില്‍ വച്ച് കണ്ട പ്രിയങ്ക; ബോളിവുഡിനെ ഞെട്ടിച്ച രഹസ്യങ്ങള്‍!
ഗോസിപ്പുകളും വിവാദങ്ങളുമില്ലാതെ ബോളിവുഡില്ല. ഓരോ നിമിഷവും ഓരോ താരങ്ങളെ കുറിച്ചുമുള്ള ഗോസിപ്പുകള്‍ ഉണ്ടാവുകയും അവസാനിക്കുകയുമൊക്കെ ചെയ്യുന്നു. പലപ്പോഴും ഇത്തരം ഗോസിപ്പുകള്‍ക്ക് യാതൊരു അടിസ്ഥാനവും കാണില്ല, പലതും ചിലരുടെ ഭാവന മാത്രമായിരിക്കും താനും. അതേസമയം ചിലപ്പോഴൊക്കെ വിശ്വസിക്കാന്‍ പാടുള്ള സംഭവങ്ങള്‍ നടക്കുകയും ചെയ്യും. ചിലതിന്റെ വസ്തുതകള്‍ അറിയാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരുമെന്നതും കാണാം.
പൂജ മാസല്ല, മരണമാസാണ്; ബാക്കി ഈ ചിത്രങ്ങള്‍ പറയും
അങ്ങനെ വിവാദങ്ങളുടേയും ഗോസിപ്പുകളുടേയും ഇടയില്‍പ്പെട്ടു പോയവരും അതുകൊണ്ട് മാത്രം കരിയര്‍ നശിച്ചു പോയവരുമെല്ലാമുണ്ട്. ചിലപ്പോഴൊക്കെ താരങ്ങളുടെ വ്യക്തിജീവിതത്തെ തന്നെ തകര്‍ക്കുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. എങ്കിലും ചിലര്‍ വലിയ വിവാദമാകാന്‍ സാധ്യതയുള്ള വാര്‍ത്തകള്‍ പുറം ലോകം അറിയാതെ നോക്കുന്നതില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. വര്‍ഷങ്ങളായി ബോളിവുഡിന്റെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ചില വിവാദങ്ങളെ കുറിച്ച് വായിക്കാം.

പ്രിയങ്ക ചോപ്രയെ വഞ്ചിച്ച ഹര്‍മന്‍ ബവേജ
നിക്ക് ജൊനാസുമായുള്ള വിവാഹത്തിനൊക്കെ കുറേ മുമ്പ് ഹര്‍മനും പ്രിയങ്കയും തമ്മില്‍ പ്രണയത്തിലായിരുന്നു. അഞ്ച് വര്‍ഷത്തോളം ഇരുവരും ഒരുമിച്ചായിരുന്നു. പിന്നീട് ഇവര്‍ പിരിയുകയായിരുന്നു. എന്തായിരുന്നു പിരിയാനുള്ള കാരണമെന്ന് ഇരുവരും ഇതുവരേയും പുറത്ത് പറഞ്ഞിട്ടില്ല. എങ്കിലും ഗോസിപ്പ് കോളങ്ങള്‍ പറയുന്നത് പ്രിയങ്കയെ ഹര്‍മന്‍ വഞ്ചിക്കുകയായിരുന്നു എന്നാണ്. ആഫ്രിക്കയില്‍ നടന്നൊരു ഷൂട്ടിംഗിനിടെ പ്രിയങ്ക ഹര്‍മനെ രണ്ട് യുവതികള്‍ക്കൊപ്പം ഹോട്ടല്‍ മുറിയില്‍ വച്ച് കണ്ടുവെന്നും ഇതോടെയാണ് പിരിയാന്‍ പ്രിയങ്ക തീരുമാനിച്ചതെന്നും ഗോസിപ്പ് കോളങ്ങള്‍ പറയുന്നു. വാര്‍ത്ത പുറത്തറിയാതെ ആ ഹോട്ടല്‍ ശ്രമിച്ചുവെന്നും പറയപ്പെടുന്നു. എന്തായാലും ഹര്‍മന് പ്രതീക്ഷിച്ചത് പോലൊരു കരിയര്‍ ബോളിവുഡില്‍ പടുത്തുയര്‍ത്താന്‍ സാധിച്ചില്ല.

സഞ്ജയ് ദത്തിനെ സഹായിച്ച് മാധുരി
ബോളിവുഡിലെ വിവാദ നായകനാണ് സഞ്ജയ് ദത്ത്. കരിയറിന്റെ തുടക്കം മുതല്‍ ഒരുപാട് വിവാദങ്ങളില്‍ പെടുകയും ജയിലില്‍ കിടക്കുകയും ചെയ്തിട്ടുണ്ട് സഞ്ജയ് ദത്ത്. മാധുരിയും സഞ്ജയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് ഒരു സമയത്ത് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സമയത്ത് സഞ്ജയ് ദത്തിനെ മയക്കുമരുന്നുകളുടെ ലോകത്തു നിന്നും രക്ഷപ്പെടാന്‍ മാധുരി ഒരുപാട് സഹായിച്ചിരുന്നു. എന്തായാലും ഈ ബന്ധത്തിന് അധികം ആയുസുണ്ടായിരുന്നില്ല. ഇരുവരും പിന്നീട് പിരിഞ്ഞു.

മഹേഷ് ഭട്ടും പര്‍വീണ്‍ ബബിയും
ബോളിവുഡിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു മഹേഷ് ഭട്ടും പര്‍വീനും തമ്മിലുള്ള ബന്ധം. വിവാഹിതനായിരുന്ന മഹേഷ് തന്റെ ഭാര്യയില്‍ നിന്നും മാറി താരത്തിനൊപ്പം താമസിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഇരുവരും പിന്നീട് പിരിഞ്ഞു. എന്താണ് ഇതിന്റെ കാരണമെന്ന് വ്യക്തമല്ല. എങ്കിലും പര്‍വീണിന്റെ മാനസികപ്രശ്‌നങ്ങളായിരുന്നു കാരണമെന്നാണ് പലരും പറയുന്നത്. മഹേഷിനെ പര്‍വീണ്‍ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും അതോടെ മഹേഷ് അവിടെ നിന്നും എന്നന്നേക്കുമായി പോവുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
Recommended Video

സീനത്ത് അമനെ മര്‍ദ്ദിച്ച സഞ്ജയ് ഖാന്‍
സൂസെയ്ന്‍ ഖാന്റെ പിതാവാണ് സഞ്ജയ് ഖാന്‍. അദ്ദേഹത്തിന്റെ രണ്ടാമത്തെ ഭാര്യയായിരുന്നു സീനത്ത് അമന്‍. വിവാഹ ശേഷവും ഒരുമിച്ച് പൊതു ഇടങ്ങളില്‍ വരുന്നതിന് സഞ്ജയ്ക്ക് എതിര്‍പ്പായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒരു തവണ സഞ്ജയ് ഖാന്റെ വിലക്ക് മറി കടന്ന് സീനത്ത് പൊതുവേദിയിലെത്തി. ഇത് സഞ്ജയ് ഖാനെ ചൊടിപ്പിച്ചു. ആ സമയം അദ്ദേഹത്തിന്‍രെ മുന്‍ ഭാര്യയായ സറീന്‍ ഖാനും കൂടെയുണ്ടായിരുന്നു. ഇരുവരും ചേര്‍ന്ന് സീനത്തിനെ പരസ്യമായി മര്‍ദ്ദിക്കുകയായിരുന്നു. ഇതാണ് സീനത്തിന്റെ കാഴ്ചയെ പോലും ബാധിക്കാനുണ്ടായ കാരണമെന്നും പറയപ്പെടുന്നു.


Click it and Unblock the Notifications