അച്ഛനെ തട്ടിയെടുത്തതിന് വഴക്കിടാന്‍ വന്നു; അപകടമുണ്ടായപ്പോള്‍ പാഞ്ഞെത്തി; സണ്ണിയെക്കുറിച്ച് ഹേമ മാലിനി
ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് ഹേമ മാലിനി. ഡ്രീം ഗേള്‍ എന്ന വിശേഷണത്തോടെ ബോളിവുഡിലെ താരറാണിയായി മാറിയ താരമാണ് ഹേമ മാലിനി. ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്ന ഒരുപാട് ക്ലാസിക് സിനിമകളിലെ നായികയായിരുന്നു ഹേമ മാലിനി. ഇപ്പോഴും ഹേമയോടുള്ള ആരാധകരുടെ സ്‌നേഹത്തിന് കുറവൊന്നും വന്നിട്ടില്ല. ഇന്ന് ഹേമ മാലിനി തന്റെ 73-ാമത്തെ ജന്മദിനം ആഘോഷിക്കുകയാണ്. തങ്ങളുടെ പ്രിയ നായികയ്ക്ക് ആശംസകളുമായി എത്തുകയാണ് ആരാധകരും സിനിമാ ലോകവും.
സിനിമ പോലെ തന്നെ നാടകീയമായിരുന്നു ഹേമ മാലിനിയുടെ ജീവിതവും. ബോളിവുഡിലെ സൂപ്പര്‍താരമായ ധര്‍മ്മേന്ദ്രയാണ് ഹേമ മാലിനിയുടെ ഭര്‍ത്താവ്. ഇരുവരും ഓണ്‍ സ്‌ക്രീനിലെ ഹിറ്റ് ജോഡിയായിരുന്നു. ഒരുമിച്ച് ഒരുപാട് സിനിമകളില്‍ അഭിനയിച്ച ശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നത്. എന്നാല്‍ ഹേമ മാലിനിയുമായി പ്രണയത്തിലാകുമ്പോള്‍ ധര്‍മ്മേന്ദ്ര വിവാഹിതനായിരുന്നു. പ്രകാശ് കൗര്‍ ആണ് ധര്‍മ്മേന്ദ്രയുടെ ആദ്യത്തെ ഭാര്യ.

പ്രകാശുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താതെയാണ് ധര്‍മ്മേന്ദ്ര ഹേമ മാലിനിയുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. പ്രകാശ് കൗറുമായുള്ള വിവാഹത്തില്‍ നാല് മക്കളും ധര്‍മ്മേന്ദ്രയ്ക്കുണ്ട്. അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തുകയും സൂപ്പര്‍ താരങ്ങളുമായി മാറുകയും ചെയ്ത സണ്ണി ഡിയോളും ബോബി ഡിയോളും ധര്‍മ്മേന്ദ്രയുടെ ആദ്യ വിവാഹത്തിലെ മക്കളാണ്. ധര്‍മ്മേന്ദ്ര ഹേമ മാലിനിയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്യുന്ന കാലത്ത് നന്നേ ചെറുപ്പമായിരുന്നു മൂത്ത മകന്‍ സണ്ണി ഡിയോളിന്. അച്ഛന്റെ രണ്ടാം ഭാര്യയോട് തുടക്കത്തില്‍ സണ്ണി ഡിയോളിന് കടുത്ത ദേഷ്യമുണ്ടായിരുന്നു.

അച്ഛനെ തങ്ങളുടെ അമ്മയില്‍ നിന്നും ഹേമ മാലിനി തട്ടിയെടുക്കുകയായിരുന്നുവെന്നായിരുന്നു സണ്ണി ഡിയോളും ബോബി ഡിയോളും അന്ന് കരുതിയിരുന്നത്. അതുകൊണ്ട് തന്നെ ഇരുവരും ഹേമ മാലിനിയെ ദേഷ്യത്തോടെയായിരുന്നു കണ്ടിരുന്നത്. വിവാഹത്തെക്കുറിച്ച് അറിഞ്ഞ സണ്ണി ഡിയോള്‍ ഹേമ മാലിനിയുടെ വീട്ടിലേക്ക് ചെന്നുവെന്നും വഴക്കുണ്ടാക്കിയിരുന്നുവെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ സണ്ണിയുടെ അമ്മ പ്രകാശ് കൗര്‍ പക്ഷെ റിപ്പോര്‍ട്ടുകളെയെല്ലാം തള്ളിക്കളയുകയായിരുന്നു ചെയ്തത്. അദ്ദേഹത്തിന്റെ തീരുമാനം വേദനിപ്പിക്കുന്നതാണെങ്കിലും ഹേമ മാലിനിയുടെ വീട്ടില്‍ പോയി വഴക്കുണ്ടാക്കുന്നത് തങ്ങളുടെ കുടുംബത്തിന്റെ സംസ്‌കാരം അല്ലെന്നായിരുന്നു പ്രകാശ് പറഞ്ഞത്.

പിന്നീടൊരിക്കല്‍ തന്റെ ജീവിതകഥയുടെ പ്രകാശന വേളയില്‍ സണ്ണി ഡിയോളുമായുള്ള ബന്ധത്തെക്കുറിച്ച് ഹേമ മാലിനി മനസ് തുറന്നിരുന്നു. താനും സണ്ണിയും തമ്മിലുള്ള വളരെ മനോഹരമായ പരസ്പര ബഹുമാനമാണെന്നാണ് ഹേമ മാലിനി പറഞ്ഞത്. തനിക്കോ കുടുംബത്തിനോ ഒരു ആവശ്യം വന്നാല്‍ സണ്ണി ഓടിയെത്തുമെന്നും ഹേമ മാലിനി പറഞ്ഞിരുന്നു. രാജ്യം മൊത്തം അമ്പരന്ന സംഭവമായിരുന്നു ഹേമ മാലിനിക്കുണ്ടായ വാഹനാപകടം. ഈ സമയത്ത് സണ്ണി തന്നെ കാണാന്‍ വന്നതിനെക്കുറിച്ച് ഹേമ മാലിനി തുറന്നു പറഞ്ഞിരുന്നു.
''അപകടമുണ്ടായപ്പോള്‍ ആദ്യം എന്നെ കാണാന്‍ വന്നത് സണ്ണിയായിരുന്നു. എന്റെ മുഖത്ത് തുന്നലിടുന്ന ഡോക്ടര്‍ ഏറ്റവും മികച്ചത് തന്നെയായിരിക്കണമെന്ന് സണ്ണിയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അവന്‍ എന്റെ കാര്യത്തില്‍ കാണിച്ച താല്‍പര്യവും കരുതലും എന്നെ പോലും അമ്പരപ്പിക്കുന്നതായിരുന്നു. ഞങ്ങള്‍ക്കിടയിലെ ബന്ധം അത്ര മനോഹരമാണ്'' എന്നായിരുന്നു ഹേമ മാലിനി പറഞ്ഞത്.
Recommended Video

തമിഴിലൂടെയായിരുന്നു ഹേമ മാലിനിയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് സപ്‌നോ കാ സൗദാഗര്‍ എന്ന ചിത്രത്തില്‍ രാജ് കപൂറിന്റെ നായികയായാണ് ബോളിവുഡില്‍ അരങ്ങേറുന്നത്. പിന്നീടിങ്ങോട്ട് ബോളിവുഡിന്റെ ഡ്രീം ഗേളായി മാറുകയായിരുന്നു ഹേമ മാലിനി. ഒരുപാട് ഹിറ്റ് ചിത്രങ്ങളിലെ നായികയാണ് ഹേമ. കോമഡി കൈകാര്യം ചെയ്യുന്നതിലെ മിടുക്ക് ഹേമ മാലിനിയെ തന്റെ സമകാലികരില്‍ നിന്നും വേറിട്ടു നിര്‍ത്തിയിരുന്നു. തും ഹസീന്‍ മേം ജവാന്‍ ആണ് ഹേമയും ധര്‍മ്മേന്ദ്രയും ആദ്യമായി ഒരുമിച്ച് അഭിനയിച്ച സിനിമ. 1980 ലാണ് ഇരുവരും വിവാഹിതരാകുന്നത്. ഇഷ ഡിയോളും അഹാന ഡിയോളുമാണ് താര ദമ്പതികളുടെ മക്കള്‍. ഇഷ അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ ബോളിവുഡിലെ മുന്‍നിര നായികയായി മാറുകയും ചെയ്തു.
2020 ല്‍ പുറത്തിറങ്ങിയ ഷിംല മിര്‍ച്ചിയാണ് ഹേമ മാലിനിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. അതേസമയം സണ്ണി ഡിയോളിന്റെ പുതിയ സിനിമായ ഗദ്ദാര്‍ 2വിന്റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നു. സണ്ണിയുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയായ ഗദ്ദാറിന്റെ രണ്ടാം ഭാഗമാണിത്. അനില്‍ ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സണ്ണി ഡിയോളും അമീഷ പട്ടേലും നായകനും നായികയുമായി മടങ്ങിയെത്തുമ്പോള്‍ മറ്റ് താരങ്ങള്‍ ആരെല്ലാമായിരിക്കും എന്ന് പിന്നാലെ അറിയിക്കുകയേയുള്ളൂ.


Click it and Unblock the Notifications