For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്വന്തം വീടില്ല, നിലത്ത് പായയിലായിരുന്നു കിടന്നത്; കുട്ടിക്കാലത്തെക്കുറിച്ച് ഹൃത്വിക് റോഷന്‍

  |

  ബോളിവുഡിലെ മിന്നും താരമാണ് ഹൃത്വിക് റോഷന്‍. ബോളിവുഡിലെ ടോപ് താരങ്ങളില്‍ അവസാനം പുറത്തിറങ്ങിയ സിനിമകള്‍ വലിയ പരാജയമായി മാറാത്ത ഏക താരമാണ് ഹൃത്വിക്. 2019 ല്‍ പുറത്തിറങ്ങിയ വാറിന്റെ വന്‍ വിജയത്തിന് ശേഷം ഹൃത്വിക്കിന്റെ പുതിയ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

  Also Read: രണ്ടാം വിവാഹം നടക്കില്ല, താടി കളഞ്ഞതിന്റെ കഥ മറ്റൊന്നാണ്; ദില്‍ഷയും ബ്ലെസ്ലിയുമാണ് യഥാര്‍ഥ ഗെയിമേഴ്‌സ്, രജിത്

  താരകുടുംബത്തില്‍ നിന്നുമാണ് ഹൃത്വിക് റോഷന്‍ സിനിമയിലെത്തുന്നത്. ആദ്യ സിനിമയായ കഹോ ന പ്യാര്‍ ഹേ വന്‍ വിജയമായി മാറിയതോടെ ഹൃത്വിക് റോഷനും ഒരു രാത്രി കൊണ്ട് സൂപ്പര്‍ താരമായി മാറുകയായിരുന്നു. ആ വിജയം ഭാഗ്യം കൊണ്ടു മാത്രം സംഭവിച്ചതല്ലെന്ന് പിന്നാലെ വന്ന വിജയങ്ങള്‍ തെളിയിക്കുകയും ചെയ്തതോടെ ഹൃത്വിക് ബോളിവുഡിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളായി മാറുകയായിരുന്നു.

  സിനിമാ പാരമ്പര്യമുള്ള കുടുംബം എന്ന നിലയില്‍ ഹൃത്വിക്കിന്റെ കരിയര്‍ വളരെ അനായാസം നേടിയ വിജയമാണെന്ന് പറയുക സാധ്യമല്ല. തന്റെ കുട്ടിക്കാലത്തും കൗമാരത്തിലും വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിരുന്നുവെന്നാണ് ഒരിക്കല്‍ ഹൃത്വിക് റോഷന്‍ തന്നെ വെളിപ്പെടുത്തിയത്. തന്റെ കൈയ്യിലെ ആറാം വിരലും, സംസാരത്തിലെ വിക്കും ഹൃത്വിക്കിന്റെ കുട്ടിക്കാലം പ്രയാസം നിറഞ്ഞതാക്കി മാറ്റിയിരുന്നു. കുടുംബത്തിന് നേരിടേണ്ടി വന്ന സാമ്പത്യ ബാധ്യതയും താരത്തിന് നേരിടേണ്ടി വന്ന വെല്ലുവിളിയായിരുന്നു.

  2006 ല്‍ സിമി ഗേര്‍വാളിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടിനെക്കുറിച്ച് ഹൃത്വിക് മനസ് തുറന്നിരുന്നു. ഹൃത്വിക്കിനൊപ്പം അന്ന് ഭാര്യയായിരുന്നു സൂസെയ്ന്‍ ഖാനുമുണ്ടായിരുന്നു. തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു ആ സമയത്ത് സൂസെയ്ന്‍. ഹൃത്വിക്കിനെ അപേക്ഷിച്ച് തന്റേത് സുഖകരമായൊരു കുട്ടിക്കാലമായിരുന്നുവെന്നാണ് അന്ന് സൂസെയ്ന്‍ തന്നെ പറഞ്ഞിട്ടുള്ളത്.

  തന്റെ കുടുംബം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ തനിക്ക് വെറും ഒമ്പത് വയസായിരുന്നു പ്രായമെന്നണ് ഹൃത്വിക് പറയുന്നത്. ആ സമയത്ത് തങ്ങള്‍ക്ക് വീട്ടുവാടക കൊടുക്കാന്‍ പോലും കാശുണ്ടായിരുന്നില്ലെന്നും അതിനാല്‍ അമ്മ തങ്ങളേയും കൂട്ടി അച്ഛന്റെ അമ്മയുടെ വീട്ടിലേക്ക് താമസം മാറുകയായിരുന്നുവെന്നാണ് ഹൃത്വിക് പറയുന്നത്. അച്ഛന്‍ രാകേഷ് റോഷന്‍ താമസിച്ചിരുന്നത് അമ്മയുടെ കൂടെയായിരുന്നു.

  ''ഒരു വീട് വാങ്ങാനുള്ള പണം അച്ഛന്‍ സമ്പാദിക്കുന്നത് വരെ അവിടെയായിരുന്നു താമസിച്ചിരുന്നത്. പിന്നെ ഞങ്ങളൊരു വീട്ടിലേക്ക് മാറി. ആ വീട്ടില്‍ ചുവരുകളും നിലവും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഞങ്ങള്‍ നിലത്ത് പായയിലും കിടക്കയിലുമാണ് കിടന്നത്. പിന്നെയാണ് ഫര്‍ണിച്ചറുകളൊക്കെ വാങ്ങിയത്'' എന്നായിരുന്നു ഹൃത്വിക് പറഞ്ഞത്. അന്നത്തെ ഹൃത്വിക്കിന്റെ പ്രായത്തില്‍ താന്‍ തന്റെ അമ്മ ആഢംബര വീടുകള്‍ ഡിസൈന്‍ ചെയ്യുന്നത് കാണുകയായിരുന്നുവെന്നാണ് സൂസെയ്ന്‍ പറയുന്നത്.


  സൂസെയ്‌നെക്കുറിച്ചും അഭിമുഖത്തില്‍ ഹൃത്വിക് സംസാരിക്കുന്നുണ്ട്. സൂസെയ്‌ന്റെ ആത്മവിശ്വാസം നിറഞ്ഞ വ്യക്തിത്വമാണ് തന്റെ മോശം മാനസികാവസ്ഥയില്‍ നിന്നും പുറത്തുകടക്കാന്‍ സഹായിച്ചതെന്നാണ് ഹൃത്വിക് പറയുന്നത്. തന്റെ ജീവിതത്തിലേക്ക് സൂര്യ പ്രകാശം കൊണ്ടുവന്നവള്‍ എന്നായിരുന്നു ഹൃത്വിക് സൂസെയ്‌നെ വിശേഷിപ്പിച്ചത്.

  ആരാധകരുടെ പ്രിയ ജോഡിയായിരുന്നു ഹൃത്വിക്കും സൂസെയ്‌നും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിക്കുന്നത്. എന്നാല്‍ ആരാധകരെ ഞെട്ടിച്ചു കൊണ്ട് സൂസെയ്‌നും ഹൃത്വിക്കും 2016 ല്‍ പിരിയുകയായിരുന്നു. ഒന്നരപതിറ്റാണ്ടോളം ഒരുമിച്ച് ജീവിച്ച ശേഷമാണ് ഇരുവരും പിരിയുന്നത്. വിവാഹ ബന്ധം അവസാനിപ്പിച്ചുവെങ്കിലും നല്ല സുഹൃത്തുക്കളാണ് ഇന്നും ഹൃത്വിക്കും സൂസെയ്‌നും. മക്കളുടെ ഉത്തരവാദിത്തം ഇരുവരും പങ്കിടുന്നുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് മക്കളോടൊപ്പം ഇരുവരും ഒരുമിച്ചായിരുന്നു താമസിച്ചത്.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam


  വിക്രം വേദയാണ് ഹൃത്വിക്കിന്റെ പുതിയ സിനിമ. തമിഴില്‍ വിജയ് സേതുപതി ചെയ്ത വേഷമാണ് ഹിന്ദി റീമേക്കില്‍ ഹൃത്വിക് അവതരിപ്പിക്കുന്നത്. തമിഴ് സിനിമയൊരുക്കിയ പുഷ്‌കറും ഗായത്രിയും തന്നെയാണ് ഹിന്ദി പതിപ്പിന്റേയും സംവിധാനം.

  Read more about: hrithik roshan
  English summary
  Throwback: When Hrithik Roshan Opens Up How Hard Was His Childhood Days
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X