For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമിതാഭ് ബച്ചൻ ഇല്ലാത്തപ്പോൾ രേഖയെ വീട്ടിലേക്ക് ക്ഷണിച്ച ജയ; പിന്നീട് അവിടെ സംഭവിച്ചത്!

  |

  ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരമാണ് അമിതാഭ് ബച്ചൻ. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും പഴയ അതേ പ്രതാപത്തോടെ സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് അമിതാഭ് ബച്ചൻ ഇന്നും. ബച്ചനെ പോലെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് ബച്ചന്റെ ഭാര്യ ജയാ ബച്ചനും. ഒരുമിച്ച് അഭിനയിച്ചിരുന്ന കാലത്ത് ഇഷ്ടത്തിലായ ഇരുവരും വിവാഹം കഴിക്കുകയും ഇപ്പോഴും ആ സന്തുഷ്ട ദാമ്പത്യ ജീവിതവുമായി മുന്നോട്ട് പോവുകയും ചെയ്യുകയാണ്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് അമ്പത് വര്‍ഷത്തിലേക്ക് എത്തുകയാണ്.

  എന്നാല്‍ ജയയെ വിവാഹം കഴിച്ചതിന് ശേഷം ബോളിവുഡ് നടി രേഖയുമായി ബച്ചൻ പ്രണയത്തിലാണെന്ന തരത്തില്‍ ചില അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എഴുപതുകൾക്കും എണ്‍പതുകൾക്കുമിടയിലായിരുന്നു ഇത്. അമിതാഭ് ബച്ചന്റെയും രേഖയുടെയും പ്രണയകഥ ബോളിവുഡ് ലോകത്ത് ചര്‍ച്ചയായി മാറിയെങ്കിലും വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവും ആയിരുന്ന ബച്ചൻ ഇതിൽ ഒരിക്കലും പ്രതികരിച്ചിരുന്നില്ല.

  Also Read: കുഞ്ഞ് വയറ്റിലുണ്ടെന്ന് അറിയാതെ ഒത്തിരി സിഗററ്റ് വലിച്ചു; ആലിയയെ ഗര്‍ഭിണിയായ സമയത്തെ കുറിച്ച് സോണി റസ്ദാന്‍

  എന്നാല്‍ പല അഭിമുഖങ്ങളിലും തന്റെ ഇഷ്ടത്തെ കുറിച്ചുള്ള സൂചനകൾ രേഖ നൽകിയിരുന്നു. സ്വന്തം പ്രതിഛായ നശിക്കാതെ ഇരിക്കാനും മക്കളുടെയും കുടുംബത്തെയും സംരക്ഷിക്കുന്നതിന് വേണ്ടിയുമാണ് ബച്ചന്‍ ഒന്നും മിണ്ടാതെയിരിക്കുന്നതെന്നും രേഖ പറഞ്ഞിരുന്നു. ഇതോടെ ബച്ചൻ രേഖയുമായി പിണങ്ങി. എന്നാൽ വർഷങ്ങൾ കഴിയുന്നതിന് അനുസരിച്ച് എല്ലാം പതിയെ കെട്ടടങ്ങി.

  അതേസമയം, ഈ വിഷയം ബി ടൗണിൽ കത്തി നിൽക്കുന്നതിനിടെ ജയാ ബച്ചൻ രേഖയെ വീട്ടിലേക്ക് അത്താഴത്തിനായി ക്ഷണിച്ചിരുന്നു. അമിതാഭ് ബച്ചൻ ഇല്ലാത്ത സമയം നോക്കി ആയിരുന്നു ജയ ഇത്തരമൊരു നീക്കം നടത്തിയത്. ഇവരുടെ പ്രണയബന്ധം സംബന്ധിച്ച വാർത്തകൾ വ്യാപകമായപ്പോൾ അതിനെ കുറിച്ച് സംസാരിക്കാനാണ് ജയ, ബച്ചൻ മുംബൈയിൽ ഇല്ലാത്ത സമയം നോക്കി. രേഖയെ വീട്ടിലേക്ക് ക്ഷണിച്ചത് എന്നാണ് റിപ്പോർട്ടുകൾ.

  Also Read: പാവാടയഴിച്ചപ്പോള്‍ അരയ്ക്ക് ചുറ്റും മുറിഞ്ഞ് ചോരയൊലിക്കുന്നു; വേദനിപ്പിച്ച ഓര്‍മ്മയുമായി മലൈക അറോറ

  ഒരിക്കൽ രേഖ തന്നെ ഈ കൂടിക്കാഴ്ചയെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. ജയ ബച്ചൻ തന്നെ അത്താഴത്തിന് ക്ഷണിച്ചുവെന്നും തർക്കമുണ്ടാകുമെന്ന് കരുതി തയ്യാറായാണ് പോയത്. എന്നാൽ, അങ്ങനെയൊന്നും സംഭവിച്ചില്ലെന്ന് രേഖ പറഞ്ഞു. 'ജയ ആദ്യം ബന്ധം കാര്യമാക്കിയില്ല. എന്നാൽ തന്റെ ഭർത്താവ് വൈകാരികമായി അതുമായി ബന്ധപ്പെട്ട് നിൽക്കുമ്പോഴാണ് അവർ തകർന്നു പോയത്,' എന്ന് രേഖ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

  'ഒരു വൈകുന്നേരമാണ് എന്നെ അത്തായത്തിന് ക്ഷണിക്കുന്നത്. അന്ന് അമിതാഭ് ബച്ചനെ കുറിച്ച് ഒഴിച്ച് മറ്റെല്ലാ കാര്യങ്ങളും ഞാൻ മടങ്ങും വരെ സംസാരിച്ചു. 'എന്ത് സംഭവിച്ചാലും അമിതാഭ് ബച്ചനെ താൻ ഉപേക്ഷിക്കില്ലെന്ന്' വ്യക്തമാക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു,' രേഖ ആ കൂടിക്കാഴ്ചയെ കുറിച്ച് പറഞ്ഞു നിർത്തി.

  Also Read: കൂടെയുണ്ടായിരുന്നവര്‍ ഇട്ടിട്ടുപോയി, രാത്രിയിരുന്ന് കരഞ്ഞു, ആ കാലം എങ്ങനെ പിന്നിട്ടെന്ന് അറിയില്ല: രശ്മിക

  ഗോസിപ്പുകൾക്കിടയിൽ ജയ ബച്ചൻ എടുത്ത നിലപാട് ഏറെ അഭിനന്ദനം ഏറ്റുവാങ്ങിയിരുന്നു. ഇൻഡസ്ട്രി മുഴുവൻ വിഷയം ചർച്ച ചെയ്യുമ്പോൾ ജയ വിഷയത്തിൽ മൗനം പാലിക്കുകയും തന്റെ മാന്യത പുലർത്തുകയും ചെയ്തിരുന്നു. ജയയുടെ ആ നിലപാടുകൾ ഒക്കെ തന്നെയാണ് ഇന്നും ഇവരെ ബോളിവുഡിന്റെ പവർ കപ്പിളായി നിലനിർത്തുന്നത്.

  Read more about: amitabh bachchan
  English summary
  Throwback: When Jaya Bachchan Invited Rekha For A Dinner In Bachchan's Absence, Here's What Happend Next - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X