For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുട്ടികളെ ഇഷ്ടമല്ല, ശല്യം ആണെന്ന് ജൂഹി ചൗള; മക്കള്‍ക്ക് തന്റെ സിനിമകള്‍ നാണക്കേടെന്നും ജൂഹി

  |

  ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് ജൂഹി ചൗള. മിസ് ഇന്ത്യ പട്ടം നേടിയാണ് ജൂഹി ബോളിവുഡിലെത്തുന്നത്. അധികം വൈകാതെ തന്നെ ജൂഹി ചൗള സൂപ്പര്‍ നായികയായി മാറുകയായിരുന്നു. തൊണ്ണൂറുകളിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായിരുന്നു ജൂഹി. ഹരികൃഷ്ണന്‍സിലൂടെ മലയാളത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ജൂഹി.

  Also Read: 'ഉയരത്തിലുള്ള ​ഗേറ്റ് നിഷ്പ്രയാസം ചാടികടന്ന പ്രണവ്, സ്റ്റണ്ട് ഒറ്റ ഷോട്ടിൽ പൂർത്തിയാക്കിയ ദുൽഖർ'; മാഫിയ ശശി

  ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും എന്നും ആരാധകരുടെ പ്രിയങ്കരിയാണ് ജൂഹി. ചിരിച്ച മുഖത്തോടെ, ചുറ്റുമുള്ളവരിലേക്കും ഊര്‍ജം പകരുന്ന വ്യക്തിയാണ് ജൂഹി. സിനിമ പോലെ തന്നെ ജൂഹിയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ഒരിക്കല്‍ തന്നെക്കുറിച്ച് ജൂഹി പറഞ്ഞ വാക്കുകള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

  രണ്ട് മക്കളുടെ അമ്മയാണ് ജൂഹി. എന്നാല്‍ തനിക്ക് ആദ്യം കുട്ടികളെ ഇഷ്ടമല്ലായിരുന്നുവെന്നാണ് ജൂഹി പറയുന്നത്. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ''സത്യത്തില്‍ എനിക്ക് കുട്ടികളുണ്ടാകുന്നതിന് മുമ്പ്, ഹം ഹേ റാഹി പ്യാര്‍ കേ പോലുള്ള സിനിമകള്‍ ചെയ്തിട്ടും, എനിക്ക് കുട്ടികളെ ഇഷ്ടമായിരുന്നു. ശല്യമായിട്ടായിരുന്നു തോന്നിയത്. എന്നാല്‍ ഞാന്‍ അമ്മയായതോടെ കുട്ടികളെ കാണുന്ന രീതി മാറി. അതെന്നെ മാറ്റി'' എന്നായിരുന്നു താരം പറഞ്ഞത്.

  അമ്മയായതോടെ കരിയര്‍ എങ്ങനെയാണ് മുന്നോട്ട് കൊണ്ടു പോയതെന്ന ചോദ്യത്തിന് ജഹി നല്‍കിയ മറുപടി പെര്‍ഫെക്ട് പാരന്റ് എന്നൊന്നില്ല എന്നായിരുന്നു. ''എന്റെ മാതാപിതാക്കളും ജോലി ചെയ്യുന്നവരായിരുന്നു. എന്റെ മക്കളും അങ്ങനെ കാണുമെന്ന് കരുതുന്നു. ഞാന്‍ അതില്‍ ഒരു പ്രശ്‌നവും കാണുന്നില്ല. എന്റെ ഷൂട്ടിംഗുകള്‍ എപ്പോഴും മുംബൈയില്‍ തന്നെയാണെന്ന് ഞാന്‍ ഉറപ്പു വരുത്താറുണ്ട്. പുറത്ത് പോകേണ്ടി വരികയാണെങ്കില്‍ വീട്ടില്‍ ആരെങ്കിലും ഉണ്ടാകുമെന്ന് ഉറപ്പു വരുത്തും. മക്കളെ ഒരിക്കലും ഒറ്റയ്ക്കാക്കില്ല'' ജൂഹി പറയുന്നു.

  'പുറത്ത് പോകുമ്പോള്‍ അമ്മായിമ്മയോ നാത്തൂനോ അവരെ നോക്കാനുണ്ടാകും. ഒന്നിച്ച് പത്ത് ദിവസത്തില്‍ കൂടുതല്‍ പുറത്ത് നിക്കാറില്ല. ഇടയ്ക്ക് വന്ന് മക്കളെ കാണണം. ഞാന്‍ വരണമെന്ന് അവര്‍ പറയാറൊന്നുമില്ല, പക്ഷെ ഞാന്‍ അങ്ങനെയാണ്'' എന്നും താരം പറയുന്നുണ്ട്. മറ്റൊരു അഭിമുഖത്തില്‍ തന്റെ സിനിമകള്‍ കാണാന്‍ മക്കള്‍ തയ്യാറാകാത്തതിനെക്കുറിച്ചും ജൂഹി മനസ ്തുറന്നിരുന്നു.

  'എന്റെ സിനിമകള്‍ കാണാന്‍ മക്കള്‍ക്ക് നാണക്കേടാണ്. പ്രത്യേകിച്ചും ആദ്യ കാലത്തെ സിനിമകള്‍. ഒരിക്കല്‍ എന്റെ ഭര്‍ത്താവ് അവരോട് ഹം ഹേ രാഹി പ്യാര്‍ കേ കാണാന്‍ പറഞ്ഞു. നല്ല സിനിമയാണെന്നും. അപ്പോള്‍ അര്‍ജുന്‍ ചോദിച്ചു അമ്മേ ഇതില്‍ പ്രണയമുണ്ടോ എന്ന്. ഞാന്‍ ഉണ്ട് ഇതൊരു റൊമാന്റിക് കോമഡി ആണെന്ന് പറഞ്ഞു. എന്നാല്‍ ഞാന്‍ കാണുന്നില്ലെന്നും റൊമാന്‍സുള്ള നിങ്ങളുടെ സിനിമ കാണുന്നില്ലെന്നും അവന്‍ പറഞ്ഞു. ഇങ്ങെ അവര്‍ എന്റെ സിനിമ കാണുന്നത് തന്നെ നിര്‍ത്തി'' എന്നായിരുന്നു ജൂഹി പറഞ്ഞത്.

  Recommended Video

  ഇതാ റോബിന്‍ രാധാകൃഷ്ണന്റെ രണ്ടാമത്തെ സിനിമ

  1984 ലാണ് ജൂഹി ചൗള മിസ് ഇന്ത്യ ആകുന്നത്. പിന്നീട് മോഡിലിംഗിലൂടെ ബോളിവുഡിലെത്തുകയായിരുന്നു. സുല്‍ത്താനത്ത് ആയിരുന്നു ആദ്യത്തെ സിനിമ. പിന്നാലെ ബോളിവുഡിലെ മിന്നും നായികയായി മാറുകയായിരുന്നു ജൂഹി. തൊണ്ണൂറുകളില്‍ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായിരുന്നു ജൂഹി. ഖയാമത്ത് സേ ഖയാമത്ത് തക്ക് ആണ് താരപദവി നല്‍കുന്ന സിനിമ. തുടര്‍ന്ന് പ്രതിബന്ധ്, രാജു ബന്‍ഗയ ജെന്റില്‍മാന്‍, ഹം ഹേ രാഹി പ്യാര്‍ കേ, ഡര്‍, അന്ദാസ്, കഭി ഹാ കഭി നാ, അന്ദാസ് അപ്പ്‌നാ അപ്പ്‌നാ, യെസ് ബോസ് തുടങ്ങി നിരവധി ഹിറ്റുകള്‍ സമ്മാനിക്കുകയായിരുന്നു.

  ഹിന്ദിയ്ക്ക് പുറമെ കന്നഡ, തെലുങ്ക്, തമിഴ്, ബംഗാളി, പഞ്ചാബി, മലയാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഹരികൃഷ്ണന്‍സിലൂടെയാണ് മലയാളത്തിലെത്തുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും പ്രധാന വേഷത്തിലെത്തിയ ചിത്രം മലയാളത്തിലെ ഐക്കോണിക് സിനിമകളിലൊന്നാണ്. ശര്‍മാജീ നംകീന്‍ ആണ് ജൂഹിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

  Read more about: juhi chawla
  English summary
  Throwback: When Juhi Chawla Opens Up She Has No Fondness For children, Found Them a Nuisance
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X