For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്‍ബീറിനെ പ്രിയങ്ക തട്ടിയെടുക്കാന്‍ നോക്കി! കാമുകനെ തിരിച്ചു പിടിക്കാന്‍ കത്രീന ചെയ്ത കടുംകൈ!

  |

  താരങ്ങള്‍ക്കിടയിലെ പ്രണയങ്ങളും പ്രണയ തകര്‍ച്ചകളുമൊക്കെ ബോളിവുഡില്‍ സാധാരണയാണ്. ഒരാളുമായി പ്രണയത്തിലായിരിക്കെ മറ്റൊരാളുമായി അടുപ്പത്തിലാകുന്നതും പലപ്പോഴും കണ്ടിട്ടുണ്ട്. ഒരാള്‍ക്ക് വേണ്ടി രണ്ടു പേര്‍ തമ്മില്‍ പരസ്യമായി തന്നെ വഴക്കിടുന്നതിനും ബോളിവുഡ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇതില്‍ താരങ്ങള്‍ക്കിടയില്‍ വലിപ്പ ചെറുപ്പമില്ല. ഒരിക്കല്‍ ബോളിവുഡിലെ സൂപ്പര്‍ നായികമാരായ പ്രിയങ്ക ചോപ്രയും കത്രീന കൈഫും തമ്മില്‍ ഇത്തരത്തിലൊരു വഴക്കുണ്ടായിരുന്നു.

  Also Read: കെസ്റ്ററിനെ അടക്കം ചെയ്തത് എവിടെന്ന് പാച്ചുവിന് അറിയാം, സെമിത്തേരിയിലേക്ക് നേരെ പോകും: ഡിംപളിന്റെ അമ്മ

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് രണ്‍ബീര്‍ കപൂര്‍. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ പോലെ തന്നെ രണ്‍ബീറിന്റെ പ്രണയങ്ങളും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. സൂപ്പര്‍ നായികമാരായ ദീപിക പദുക്കോണുമായും കത്രീന കൈഫുമായും നേരത്തെ രണ്‍ബീര്‍ പ്രണയത്തിലായിരുന്നു. തന്റെ പല കാമുകിമാരേയും വഞ്ചിച്ചതിന്റെ ചരിത്രം കൂടിയുള്ള താരമാണ് രണ്‍ബീര്‍.

  കത്രീനയുമായും ദീപികയുമായും പ്രണയത്തിലായിരിക്കുമ്പോള്‍ തന്നെ രണ്‍ബീര്‍ മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് രണ്‍ബീര്‍ തന്നെ വഞ്ചിക്കുന്നതായി കത്രീന കൈഫ് സംശയിക്കുന്നത്. രണ്‍ബീര്‍ തന്നെ വഞ്ചിച്ച് പ്രിയങ്ക ചോപ്രയുമായി അടുപ്പത്തിലാകുന്നതായിട്ടായിരുന്നു കത്രീനയുടെ സംശയം. ഇരുവരും തമ്മിലൊരു ശീതയുദ്ധത്തിന് ഈ സംഭവം കാരണമായി മാറുകയും ചെയ്തു. വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: 'വേർപിരിയലിന് കാരണം രണ്ടുപേർ തമ്മിലുള്ള തെറ്റിദ്ധാരണകൾ തന്നെയാവണം എന്നില്ല'; വീണ നായരുടെ പോസ്റ്റ് വൈറൽ

  ദീപികയുമായി പിരിഞ്ഞതിന് ശേഷമായിരുന്നു രണ്‍ബീര്‍ കത്രീനയുമായി പ്രണയത്തിലാകുന്നത്. അതേസമയം ഷാഹിദ് കപൂറുമായിട്ടുള്ള പ്രണയ തകര്‍ച്ചയിലൂടെ കടന്നു പോവുകയായിരുന്നു പ്രിയങ്ക ചോപ്ര. ഇതിനിടെയാണ് ഇരുവരും 2010 ല്‍ അഞ്ജാന അഞ്ജാനി എന്ന സിനിമയ്ക്കായി ഒരുമിക്കുന്നത്. അമേരിക്കയില്‍ വച്ചായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. ഈ സമയത്ത് ഇരുവരും തമ്മില്‍ അടുപ്പത്തിലായി ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളില്‍ വാര്‍ത്തകള്‍ നിറയുകയായിരുന്നു.

  വാര്‍ത്തകള്‍ അനിയന്ത്രിതമായതോടെ കത്രീന കൈഫ് നേരിട്ട് ഇറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. താരം രണ്‍ബീറിന് സര്‍പ്രൈസ് നല്‍കാനായി യുഎസിലെ സിനിമയുടെ ലൊക്കേഷനില്‍ എത്തുകയായിരുന്നു. കത്രീനയുടെ വരവോടെ പ്രിയങ്ക പിന്മാറിയെന്നും ഗോസിപ്പ് കോളങ്ങള്‍ എഴുതിയിരുന്നു. ഇരുവരും പരസ്യമായൊരു വഴക്കിലേക്ക് കടന്നില്ലെങ്കിലും പിന്നാമ്പുറത്ത് പ്രശ്‌നങ്ങള്‍ ഏറെനാള്‍ പുകഞ്ഞിരുന്നുവെന്നാണ് ഗോസിപ്പുകാര്‍ പറയുന്നത്.

  എന്തായാലും കാലം മായ്ക്കാത്ത് മുറിവുകളില്ലെന്നാണല്ലോ പറയുക. ഇന്ന് കത്രീനയും പ്രിയങ്കയും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ച് അഭിനയിക്കാനിരിക്കുകയാണ്. രണ്‍ബീറിന്റെ ഭാര്യയും സൂപ്പര്‍ താരവുമായ ആലിയ ഭട്ടിനുമൊപ്പമാണ് കത്രീനയും പ്രിയങ്കയും അഭിനയിക്കുന്നത്. ജീ ലേ സര എന്ന ചിത്രത്തിലൂടെയാണ് മൂവരും ഒരുമിക്കുന്നത്. ഫര്‍ഹാന്‍ അക്തര്‍ ആണ് സിനിമയുടെ സംവിധാനം. ഫര്‍ഹാനും സോയ അക്തറും റീമ കട്ട്ഗിയും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയെഴുതുന്നത്. റോഡ് മൂവിയായിരിക്കും ജീ ലേ സര.

  അതേസമയം കഥയിലെ നായികമാരായ പ്രിയങ്കയും കത്രീനയും വിവാഹിതരാണ് ഇന്ന്. പോപ്പ് ഗായകന്‍ നിക്ക് ജൊനാസിനെയാണ് പ്രിയങ്ക വിവാഹം കഴിച്ചത്. ഏറെനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. പ്രിയങ്കയ്ക്കും ഭര്‍ത്താവ് നിക്ക് ജൊനാസിനും ഈയ്യടുത്താണ് കുഞ്ഞ് പിറന്നത്. രണ്‍ബീറും ആലിയയും കഴിഞ്ഞ ദിവസമാണ് പെണ്‍കുഞ്ഞിന്റെ അച്ഛനും അമ്മയുമായത്. സോഷ്യല്‍ മീഡിയയിലൂടെ താരങ്ങള്‍ കുഞ്ഞ് ജനിച്ച വാര്‍ത്ത പങ്കുവച്ചപ്പോള്‍ ആശംസകളുമായി കത്രീനയും പ്രിയങ്കയും എത്തിയിരുന്നു.

  കത്രീന കൈഫും നടന്‍ വിക്കി കൗശലും ഈയ്യടുത്താണ് വിവാഹിതരായത്. സമീപകാലത്തെ ഏറ്റവും വലിയ വാര്‍ത്തകളിലൊന്നായിരുന്നു കത്രീനയുടേയും വിക്കിയുടേയും വിവാഹം.

  English summary
  Throwback: When Katrina Kaif Think Priyanka Will Steal Ranbir Kapoor From Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X