For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇതാണ് മറുപടി, ചുമ്മാതല്ല താരറാണി ആയത്; ബോഡി ഷെയ്മിംഗിന്റെ മുനയൊടിച്ച് ഐശ്വര്യ റായ്‌

  |

  ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ നായികയാണ് ഐശ്വര്യ റായ്. ലോക സുന്ദരി പട്ടം നേടി സിനിമയിലെത്തിയ ഐശ്വര്യ തമിഴിലൂടെയാണ് സിനിമയില്‍ അരങ്ങേറുന്നത്. പിന്നീട് ബോളിവുഡിലേക്ക് എത്തിയ ഐശ്വര്യ ഇന്ത്യന്‍ സിനിമയിലെ തന്നെ താരറാണിയായി മാറുകയായിരുന്നു. ഇന്നും ഐശ്വര്യ സ്‌ക്രീനില്‍ കാണാന്‍ ആവേശത്തോടെയാണ് ആരാധകര്‍ എത്തുന്നത്. വ്യക്തിജീവതത്തിലും എന്നും ആരാധകരെ സ്വന്തമാക്കാന്‍ ഐശ്വര്യയ്ക്ക് സാധിച്ചിട്ടുണ്ട്.

  ബോള്‍ഡ് ലുക്കില്‍ സ്രിന്ദ; മേക്കോവര്‍ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

  തന്റെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയുന്നതാണ് ഐശ്വര്യയുടെ ശീലം. ഇത്തരത്തില്‍ ഒരു തവണ തനിക്കെതിരെ ഉയര്‍ന്ന ബോഡി ഷെയ്മിംഗ് പരാമര്‍ശങ്ങള്‍ക്കെതിരെ ഐശ്വര്യ തുറന്നടിച്ചത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും താരത്തിന്റെ നിലപാടിന് കൈയ്യടിക്കുകയും ചെയ്തിരുന്നു. ആ സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം.

  Aishwarya Rai

  2011 ലായിരുന്നു സംഭവം. മകള്‍ ആരാധ്യയുടെ ജനനത്തിന് പിന്നാലെയായിരുന്നു അത്. ആ സമയത്ത് ഐശ്വര്യയുടെ ശരീരഭാരം കൂടിയിരുന്നു. ഇതിന്റെ പേരില്‍ പലരും താരത്തെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചു. പിന്നീട് കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ എത്തിയപ്പോഴും സമാനമായ രീതിയിലുള്ള അധിക്ഷേപങ്ങളെ നേരിടേണ്ടി വന്നിരുന്നു ഐശ്വര്യയ്ക്ക്. എന്നാല്‍ അതൊന്നും തന്റെ തലയ്ക്ക് ഉള്ളിലേക്ക് എടുക്കാതെ തന്നെ ഐശ്വര്യ മറികടുന്നു. പിന്നീട് ഇതുമായി ബന്ധപ്പെട്ട് പല തവണയായി താരം മനസ് തുറക്കുകയായിരുന്നു.

  ഒരിക്കല്‍ രാജീവ് മസന്ദിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ച് ഐശ്വര്യ തുറന്നു പറഞ്ഞിരുന്നു. ''ഇത് കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷം മാത്രമുള്ളതല്ല. കുഞ്ഞിന് ജന്മം നല്‍കിയത് ഒരു സാഹചര്യമാണെന്നേയുള്ളൂ. ബോഡി ഷെയ്മിംഗിനെക്കുറിച്ച് പറയുമ്പോള്‍ ആ സമയത്ത് ശരീരം പല വിധ മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന ഘട്ടമാണ്. പക്ഷെ ഞാന്‍ അതേക്കുറിച്ച് സംസാരിക്കാന്‍ പ്രാപ്തയാകുന്നത് ഞാന്‍ നേരത്തേയും വിധിക്കലുകള്‍ നേരിട്ടിട്ടുണ്ട് എന്നത് കൊണ്ടാണ്'' ഐശ്വര്യ പറയുന്നു.

  പിന്നീടൊരിക്കല്‍ ഡിഎന്‍എയ്ക്ക് നല്‍കിയ അഭിമുഖത്തിലും ഐശ്വര്യ മനസ് തുറന്നിരുന്നു. ''ഞാന്‍ അമ്മയായപ്പോള്‍, ഈ ലോകത്തിലെ ഏറ്റവും മനോഹരമായ അനുഭവമായിരുന്നു അത്. ഒരുപാട് ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടായി. പക്ഷെ അത് ഒന്നും മാറ്റിയില്ല. ഇതിനും മുമ്പ് തന്നെ, എന്നോട് ആളുകള്‍ ഫാഷനെക്കുറിച്ചോ ട്രെന്റിനെക്കുറിച്ചോ ചോദിച്ചാല്‍ ഞാന്‍ പറയുക സ്വയം കംഫര്‍ട്ടബിള്‍ ആകണമെന്നായിരുന്നു. ഇപ്പോഴെങ്കിലും നിങ്ങള്‍ക്ക് മനസിലാകും ഞാനത് വെറുതെ പറഞ്ഞതല്ലെന്ന്. അത് വെറുമൊരു വാചകമായിരുന്നില്ല.ഞാന്‍ അത് പറഞ്ഞത് വിശ്വസിച്ചത് കൊണ്ടാണ്. നെഗറ്റിവിറ്റിയെ ആ പോസിറ്റിവിറ്റി കൊണ്ട് മാത്രമാണ് നേരിടാന്‍ സാധിക്കുക'' എ്ന്നാണ് ഐശ്വര്യ പറഞ്ഞത്.

  Also Read: രാഹുല്‍ ഗാന്ധിയെ ഡേറ്റ് ചെയ്യാന്‍ മോഹമെന്ന് കരീന; പിന്നീട് മാറ്റിപ്പറഞ്ഞു, കാരണം ഇങ്ങനെ

  പിന്നീട് 2016 ല്‍ ബോളിവുഡ് ലൈഫിന് നല്‍കിയ അഭിമുഖത്തിലും ഐശ്വര്യ മനസ് തുറന്നു. ''ഞാന്‍ ഫാഷന്‍ ആസ്വദിക്കാറുണ്ട്. ഞാനതിനെ ഒരു കലയായാണ് കരുതുന്നത്. എനിക്കൊരു ജീവിതവും കുടുംബവുമുണ്ട്. അതുകൊണ്ട് ഞാന്‍ ഇതിലൊന്നും ശ്രദ്ധിക്കാറില്ല. അതുകൊണ്ട് ലുക്ക് ഒരിക്കലും എനിക്ക് സമ്മര്‍ദ്ദമായി മാറാറില്ല'' എന്നായിരുന്നു താരം പറഞ്ഞത്.

  ആരാധ്യയുടെ കാര്യത്തില്‍ അഭിഷേക് പൊസ്സസീവ് | filmibeat Malayalam

  അതേസമയം ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ വീണ്ടും സജീവമായി മാറുകയാണ് ഐശ്വര്യ. 2018 ല്‍ പുറത്തിറങ്ങിയ ഫന്നെ ഖാന്‍ എന്ന ചിത്രത്തിന് ശേഷം താരം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ താരം വീണ്ടും മടങ്ങി വരികയാണ്. മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രമായ പൊന്നിയിന്‍ സെല്‍വനിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്. വന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ജയം രവി, വിക്രം, കാര്‍ത്തി, തൃഷ, ഐശ്വര്യ രാജേഷ്, ഐശ്വര്യ ലക്ഷ്മി, ജയറാം തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

  Read more about: aishwarya rai
  English summary
  Throwback: When Ponniyin Selvan Actress Aishwarya Rai Shut Trolls Over Her Body Weight
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X