For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സൽമാനെ ഇഷ്ടമായിരുന്നില്ല, പക്ഷെ സഹോദരൻ സൊഹൈലുമായി പ്രണയത്തിലായിരുന്നു'; പൂജ ഭട്ടിന്റെ പ്രണയ കഥ

  |

  നടി, സംവിധായക, നിർമാതാവ് തുടങ്ങി ഒരു കാലത്ത് ഇന്ത്യൻഡ സിനിമയിൽ തിളങ്ങി നിന്നിരുന്ന വ്യക്തിത്വമായിരുന്നു പൂജ ഭട്ടിന്റേത്. സംവിധായകനായ മഹേഷ് ഭട്ടിന്റെ മകളായ പൂജ തൊണ്ണൂറുകളിൽ യുവക്കാളുടെ ഹരമായിരുന്നു.

  ഭട്ട് കുടുംബത്തിന്റെ സ്വന്തമായ വിശേഷ് ഫിലിംസ് എന്ന ചലച്ചിത്രനിർമാണ കമ്പനിയിലെ പ്രധാന അംഗം കൂടിയാണ് പൂജ ഭട്ട്. മഹേഷ് ഭട്ട് തന്നെ സംവിധാനം ചെയ്ത സഡക്കിലൂടെയാണ് ബോളിവു‍ഡിലെ തിരക്കുള്ള നായികയായി പൂജ മാറിയത്.

  ബ്ലസ്ലി വീണ്ടും ജയിലിൽ‌, ഇപ്രാവശ്യം കൂട്ടിന് ദിൽഷയും, പാട്ടും ഡാൻസുമായി ജയിലിൽ സം​ഗീതകച്ചേരി!

  അന്നും ഇന്നും പൂജ ഭട്ട് എന്ന പേര് കേട്ടാൽ എല്ലാവരുടേയും മനസിലേക്ക് ഓടിയെത്തുന്നത് സഡക്ക് തന്നെയായിരിക്കും. പിന്നീട് തുടർന്നും നിരവധി സിനിമകളിൽ അഭിനയിച്ച പൂജ ഭട്ട് കുറച്ച് അധികം വർഷം അഭിനയത്തിൽ നിന്നും വിട്ടുനിന്നു. ശേഷം സഹോദരി ആലിയ ഭട്ട് നായികയായ സഡക്ക് 2വിലൂടെയാണ് പൂജ തിരികെ അഭിനയത്തിലേക്ക് എത്തിയത്.

  സിനിമ വിജയിച്ചില്ലെങ്കിലും ഒരു കാലത്ത് ഒരുപാട് ആരാധിച്ചിരുന്ന നായിക വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയ സന്തോഷമായിരുന്നു പ്രേക്ഷകർക്ക്. ബോംബെ ബീ​ഗത്തിലും പൂജ ഭട്ട് പിന്നീട് കേന്ദ്ര കഥാപാത്രമായി എത്തി.

  'മമ്മൂക്ക നന്നായി ഡാൻസ് ചെയ്യും, കല്യാണം വേണ്ടെന്ന് തീരുമാനിച്ചിരുന്നു, ഞാനൊരു മലയാളിയാണ്'; പ്രസന്ന സുജിത്ത്

  പൂജയുടെ സിനിമാ ജീവിതത്തെക്കാളും കൂടുതൽ പ്രേക്ഷകർക്ക് സുപരിചിതം താരത്തിന്റെ സ്വകാര്യ ജീവിതമാണ്. നിരവധി പ്രണയങ്ങളും പ്രണയ നഷ്ടങ്ങളും പൂജയുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്.

  ഒരു കാലത്ത് സൽമാൻ ഖാന്റെ സഹോദരനും സംവിധായകനുമായ സൊഹൈൽ ഖാനുമായി പൂജ പ്രണയത്തിലായിരുന്നു. വിവാഹത്തിന്റെ വക്കോളമെത്തിയ പ്രണയം പിന്നീട് പെട്ടന്നാണ് തകർന്നത്. ശേഷം പൂജ വേറെ വിവാഹം ചെയ്തു.

  സൊഹൈലുമായി പിരിഞ്ഞതിനെ കുറിച്ച് പലപ്പോഴും പൂജ ഭട്ട് തുറന്ന് പറഞ്ഞിട്ടുണ്ട്. അത്തരത്തിൽ വർഷങ്ങൾക്ക് മുമ്പ് സൊഹൈലുമായുള്ള ബോണ്ടിങിനെ കുറിച്ച് പൂജ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

  'അദ്ദേഹത്തിന്റെ കുടുംബവുമായി ഞാൻ വളരെ കംഫർട്ടബിളാണ്. അവർ ശരിക്കും നല്ലവരാണ്. ഞാൻ അവരുടെ സ്വന്തമാണെന്ന തോന്നലുണ്ടാക്കിയിട്ടുണ്ട്. കൂടുതൽ ചോദ്യങ്ങളൊന്നും ചോദിക്കാത്തതിനാൽ അവരെയെല്ലാം ഞാൻ വളരെയധികം ബഹുമാനിക്കുന്നു.'

  'ഞാൻ എന്തായിരുന്നോ അതുപോലെയായിരിക്കാൻ അവർ എന്നെ അനുവദിച്ചു. എന്റെ ഇടപെടലുകൾ അവർക്ക് ഇഷ്ടമാണ്. അവർ ഇപ്പോൾ ശരിക്കും എന്റെ കുടുംബത്തെ പോലെയായി.'

  'എനിക്ക് അദ്ദേഹത്തിന്റെ അച്ഛനെ വളരെ ഇഷ്ടമാണ്. സൊഹൈലിന്റെ സഹോദരൻ അർബാസിനേയും എനിക്ക് ഒരുപാട് ഇഷ്ടമായി.'

  'അതേ സമയം ചില വിചിത്രമായിട്ടുള്ള കാരണങ്ങൾ കൊണ്ട് ഞാനും സൽമാൻ ഖാനും തമ്മിൽ ശത്രുതയിലായിരുന്നു. സൽമാൻ ഖാനും രേവതിയും അഭിനയിച്ച ലവ് എന്ന ചിത്രത്തിൽ ഞാൻ അഭിനയിക്കാത്തത് കൊണ്ടായിരിക്കും ആ പിണക്കം ഉണ്ടായതെന്ന് തോന്നുന്നു.'

  'പിന്നീട് പ്രശ്നം ഒത്തുതീർപ്പാക്കിയിരുന്നു. സൊഹൈലുമായുള്ള എന്റെ പ്രണയത്തിന് സമയപരിധിവെച്ചിരിക്കുന്ന ധാരാളം വിമർശകരുണ്ടായിരുന്നു. അതെനിക്കും അറിയാം. അതിൽ പ്രതികരിച്ച് സമയം കളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വിവാഹം തീർച്ചയായും എന്റെ മനസിലുണ്ട്.'

  'പക്ഷേ സൊഹൈൽ ഒരു സംവിധായകനെന്ന നിലയിൽ ആവേശകരവും പുതിയതുമായ ഒരു കരിയറിന്റെ പടിവാതിൽക്കൽ എത്തി നിൽക്കുകയാണ്.'

  'വിവാഹത്തിന്റെ വേദിയും മെനുവും തീരുമാനിക്കുന്നതിന് മുമ്പ് രണ്ട് വർഷം കൂടി സിനിമയിൽ സജീവമാവാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾക്ക് ഭാവി ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകണം.'

  'വിശ്വാസം, ബഹുമാനം, പരസ്പരം മനസിലാക്കൽ തുടങ്ങി നിരവധി കാര്യങ്ങളിലൂടെയാണ് ബന്ധം മുന്നോട്ട് പോവുന്നത്' സൊഹൈലുമായും സൽമാൻ കുടുംബവുമായുമുള്ള ബന്ധത്തെ കുറിച്ചും പൂജ ഭട്ട് പറഞ്ഞതിങ്ങനെയായിരുന്നു.

  സൊഹൈലുമായി പിരിഞ്ഞ ശേഷം പൂജ ഭട്ട് മനിഷ് മഹിജയെ വിവാഹം കഴിച്ചെങ്കിലും 2014ൽ ആ ബന്ധവും വേർപിരിഞ്ഞു. സെഹൈൽ സീമ ഖാനെയാണ് വിവാഹം ചെയ്തത്.

  Read more about: pooja bhatt
  English summary
  Throwback: When Pooja Bhatt Opens Up Her Marriage Plan With Sohail Khan And What Happend Next
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X