For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭർത്താവും കാമുകനും തമ്മിൽ വ്യത്യാസമുണ്ടെന്ന് മനസ്സിലാക്കിയിരുന്നില്ല; വിവാഹശേഷം പ്രിയങ്ക പറഞ്ഞത്

  |

  ഇന്ത്യൻ സിനിമയുടെ അഭിമാന താരമാണ് നടി പ്രിയങ്ക ചോപ്ര. ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായികമാരിൽ ഒരാൾ. മോഡലിങ്ങിലൂടെ സിനിമയിലെത്തി പിന്നീട് ബോളിവുഡിലേക്കും അവിടെ നിന്ന് ഇപ്പോൾ ഹോളിവുഡിലും എത്തി നിൽക്കുന്ന നടിയാണ് പ്രിയങ്ക. 2000 ല്‍ ലോകസുന്ദരി പട്ടം നേടിയ പ്രിയങ്ക തമിഴ് സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ബോളിവുഡിൽ എത്തിയ താരം അതിവേഗം തന്റേതായ ഒരിടം അവിടെ ഉറപ്പിക്കുകയായിരുന്നു.

  യാതൊരു സിനിമ പാരമ്പര്യവും ഇല്ലാതെ പ്രിയങ്ക കൈവരിച്ച നേട്ടങ്ങൾ എല്ലാ സിനിമാ പ്രേമികളെയും വിസ്മയിപ്പിക്കുന്നതാണ്. കരിയറില്‍ പല വെല്ലുവിളികളു നേരിട്ടും അവയെ മറികടന്നുമാണ് നമ്മൾ ഇന്ന് കാണുന്ന താരപ്രൗഢിയിലേക്ക് പ്രിയങ്ക ചോപ്ര എന്ന സൂപ്പര്‍ നായിക എത്തിയത്. അതുകൊണ്ട് തന്നെ നിരവധി പേര്‍ക്ക് പ്രചോദനമാണ് പ്രിയങ്ക ചോപ്ര.

  കുറച്ചു സിനിമകൾ വിജയിച്ചില്ലെങ്കിൽ ചരമക്കുറിപ്പ് എഴുതാൻ നിൽക്കുന്നവരാണ്; തുറന്നടിച്ച് 'വൈറ്റ്' സിനിമയിലെ നായിക

  യാതൊരു സിനിമ പാരമ്പര്യവും ഇല്ലാതെ പ്രിയങ്ക കൈവരിച്ച നേട്ടങ്ങൾ എല്ലാ സിനിമാ പ്രേമികളെയും വിസ്മയിപ്പിക്കുന്നതാണ്. കരിയറില്‍ പല വെല്ലുവിളികളു നേരിട്ടും അവയെ മറികടന്നുമാണ് നമ്മൾ ഇന്ന് കാണുന്ന താരപ്രൗഢിയിലേക്ക് പ്രിയങ്ക ചോപ്ര എന്ന സൂപ്പര്‍ നായിക എത്തിയത്. അതുകൊണ്ട് തന്നെ നിരവധി പേര്‍ക്ക് പ്രചോദനമാണ് പ്രിയങ്ക ചോപ്ര.

  2018 ൽ പോപ് ​ഗായകൻ നിക് ജോനാസുമായി വിവാഹിതയായ പ്രിയങ്ക ഇപ്പോൾ ഫാഷൻ ഐക്കൺ, സംരഭക, നിർമാതാവ്, എന്നീ നിലകളിലെല്ലാം പ്രിയങ്ക ഇന്ന് പ്രശസ്തയാണ്. എന്നാൽ കരിയറിനൊപ്പം കുടുംബ ജീവിതത്തിനും ഏറെ സമയം കണ്ടെത്തുന്നുണ്ട് താരം. അടുത്തിടെ വാടക ​ഗർഭ ധാരണത്തിലൂടെ ഒരു കുഞ്ഞിനെയും പ്രിയങ്കയും നിക്കും സ്വീകരിച്ചിരുന്നു. മാലതി മേരി ചോപ്ര ജോനാസ് എന്നാണ് കുഞ്ഞിന്റെ പേര്.

  അടിച്ച് പൂസായി വിക്കിയുടെ കല്യാണ ദിവസം ഫോണ്‍ ചെയ്ത ആലിയ; ആ കഥ പറഞ്ഞ് കരണ്‍

  വിവാഹത്തിന് ശേഷം ഒരു അഭിമുഖത്തിൽ തന്റെ വിവാഹ ജീവിതത്തെ കുറിച്ച് രസകരമായ ഒരു കാര്യം പ്രിയങ്ക പങ്കുവച്ചിരുന്നു. ഭർത്താവും കാമുകനും രണ്ടും രണ്ടാണെന്ന് ഞാൻ മനസിലാക്കിയിരുന്നില്ലെന്നാണ് പ്രിയങ്ക പറഞ്ഞത്. എല്ലെ മാഗസിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രിയങ്ക ഇക്കാര്യം പറഞ്ഞത്.

  എല്ലാ ദിവസവും തങ്ങൾ പരസ്പരം പുതിയ എന്തെങ്കിലും പഠിക്കുന്നുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് താരം രണ്ടും വ്യത്യസ്തമാണെന്ന് തിരിച്ചറിഞ്ഞു എന്ന് പറഞ്ഞത്. 'ഇത് രണ്ടും വളരെ വ്യത്യസ്തമാണ്. ഒരു ഭർത്താവുണ്ടാവുക എന്നതും കാമുകനുണ്ടാവുക എന്നതും ഇത്ര വ്യത്യസ്തമായ കാര്യമാണെന്ന് ഞാൻ ഒരിക്കലും മനസ്സിലാക്കിയിരുന്നില്ല. ഇത് എന്റെ കുടുംബമാണ്, ഇത് ഞാൻ തിരഞ്ഞെടുത്ത കുടുംബമാണ്. അതിൽ വലിയ ഉത്തരവാദിത്തമുണ്ട്. അതിൽ നിന്ന് ലഭിക്കുന്ന സുരക്ഷിതത്വവും വേറെയാണ്. ഞങ്ങൾ ഓരോ ദിവസവും പരസ്പരം പഠിക്കുകയാണ്.' എന്നായിരുന്നു പ്രിയങ്ക പറഞ്ഞത്.

  'എല്ലാം ശരിയാവും', ടൈഗറുമായി വേർപിരിഞ്ഞു എന്ന വർത്തകൾക്കിടെ ദിഷയുടെ പോസ്റ്റ്; നിഗൂഢമെന്ന് ആരാധകർ

  അതേസമയം, മെട്രിക്‌സ് പരമ്പരയില നാലാമത്തെ സിനിമയിലാണ് പ്രിയങ്ക ഒടുവിലായി അഭിനയിച്ചത്. ബോളിവുഡിൽ ദ സ്‌കൈ ഈസ് പിങ്ക് ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. താരത്തിന്റെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  ജീ ലേ സര എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക ബോളിവുഡിലേക്കുള്ള തിരിച്ചുവരവിന് ഒരുങ്ങുന്നത്. കത്രീന കൈഫും ആലിയ ഭട്ടും പ്രിയങ്കയും ഒരുമിക്കുന്ന ചിത്രമൊരു റോഡ് മൂവിയാണ്. ഫര്‍ഹാന്‍ അക്തര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മൂന്ന് സൂപ്പർ താരങ്ങൾ ഒന്നിക്കുന്നു എന്ന പ്രത്യേകത കൊണ്ട് തന്നെ ചിത്രം പ്രഖ്യാപിച്ചത് മുതൽ കാത്തിരിപ്പിലാണ് ആരാധകർ.

  Read more about: priyanka chopra
  English summary
  Throwback: When Priyanka Chopra said she never realised that there was a difference between having a husband and a boyfriend
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X