For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നെ എന്താ ഇഷ്ടമില്ലാത്തത്? സഹോദരി കജോളുമായുള്ള പിണക്കത്തെക്കുറിച്ച് റാണി മുഖര്‍ജി

  |

  താരകുടുംബങ്ങള്‍ ഒരുപാടുള്ള മേഖലയാണ് ബോളിവുഡ്. മിക്ക സൂപ്പര്‍താരങ്ങളും തങ്ങളുടെ മുന്‍തലമുറയിലുള്ളവരുടെ പാതയിലൂടെ സിനിമയിലെത്തിയവരാണ്. അതുകൊണ്ട് പലരും കുട്ടിക്കാലം തൊട്ട് പരസ്പരം അറിയുന്നവരും സുഹൃത്തുക്കളുമൊക്കെയായിരിക്കും. കരീന കപൂറും രണ്‍ബീര്‍ കപൂറും പോലെ പരസ്പരം വളരെ ആഴത്തിലുള്ള സ്‌നേഹ ബന്ധം സൂക്ഷിക്കുന്ന സഹോദരി-സഹോദരന്മാര്‍ ബോളിവുഡില്‍ ഒരുപാടുണ്ട്.

  പാവാടയിലും ബ്ലൗസിലും അതീവ സ്റ്റൈലീഷായി ഋതു മന്ത്ര, താരത്തിന്റെ ചിത്രം കാണാം

  എന്നാല്‍ പുറത്താര്‍ക്കും അറിയാത്ത കാരണങ്ങളാല്‍ വര്‍ഷങ്ങളായി പരസ്പരം മിണ്ടാത്ത സഹോദരങ്ങളും ബോളിവുഡിലുണ്ട്. പരിനീതി ചോപ്രയും മന്നാറ ചോപ്രയും മുതല്‍ അമീഷ പട്ടേലും അഷ്മിത് പട്ടേലും വരെയുള്ളവര്‍ക്കിടയിലെ പ്രശ്‌നങ്ങളെക്കുറിച്ച് പുറമെ ആര്‍ക്കും അറിയില്ല. ബോളിവുഡിലെ സൂപ്പര്‍ നായികമാരായി മാറിയ സഹോദരിമാരാണ് റാണി മുഖര്‍ജിയും കജോളും. പക്ഷെ തുടക്കം കാലം മുതല്‍ തന്നെ ഇരുവരും തമ്മില്‍ പിണക്കത്തിലായിരുന്നു. അതേക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

  റാണിയും കജോളും സെക്കന്റ് കസിന്‍സാണ്. തനൂജയുടേയും ഷോമു മുഖര്‍ജിയുടേയും മകളാണ് കജോള്‍. റാണി മുഖര്‍ജിയാകട്ടെ റാം മുഖര്‍ജിയുടേയും കൃഷ്ണ മുഖര്‍ജിയുടേയും മകളും. 1992 ല്‍ പുറത്തിറങ്ങിയ ബേഖുദിയിലൂടെയായിരുന്നു കജോളിന്റെ ബോളിവുഡ് അരങ്ങേറ്റം. കജോളിന്റെ അരങ്ങേറ്റം കഴിഞ്ഞ് അഞ്ച് കൊല്ലത്തിന് ശേഷം രാജ കി ആയേഗി ബാരാത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു റാണിയുടെ അരങ്ങേറ്റം. പക്ഷെ ചിത്രം വന്‍ പരാജയമായിരുന്നു.

  റാണി അരങ്ങേറുമ്പോഴേക്കും ബോളിവുഡിലെ സൂപ്പര്‍ നായികയായി മാറിയിരുന്നു കജോള്‍. പിന്നീട് കജോളും ഷാരൂഖും പ്രധാന വേഷങ്ങളിലെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമായ കുച്ച് കുച്ച് ഹോത്താ ഹേയിലൂടെയാണ് റാണിയുടെ കരിയറിലൊരു ബ്രേക്ക് ലഭിക്കുന്നത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരവും റാണിയെ തേടിയെത്തിയിരുന്നു. ഒരു കുടുംബത്തില്‍ നിന്നും വരുന്നവരായിരുന്നിട്ടു പോലും റാണിയും കജോളും തമ്മില്‍ കുച്ച് കുച്ച് ഹോത്താ ഹേയുടെ ചിത്രീകരണത്തിനിടെ പരസ്പരം സംസാരിക്കുമായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത്.

  എന്നാല്‍ അതേക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം ഇരുവരും നിരസിക്കുക മാത്രമായിരുന്നു ചെയ്തിരുന്നത്. പിന്നീട് ഒരിക്കല്‍ കോഫി വിത്ത് കരണില്‍ ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ കരണ്‍ ജോഹര്‍ കജോളിനേയും റാണിയേയും ഷാരൂഖ് ഖാനേയും ഒരുമിച്ച് കൊണ്ടു വന്നിരുന്നു. തങ്ങള്‍ക്കിടയിലെ ബന്ധത്തെക്കുറിച്ച് ചോദിച്ചോള്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും തങ്ങള്‍ ഓക്കെയാണെന്നുമായിരുന്നു റാണിയും കജോളും നല്‍കിയ മറുപടി. അതേസമയം കജോളിന്റെ സഹോദരി തനിഷ മുഖര്‍ജിയുമായാണ് തനിക്ക് കൂടുതല്‍ അടുപ്പമെന്നും റാണി പറഞ്ഞിരുന്നു.


  തൊട്ടടുത്ത കൊല്ലം കോഫി വിത്ത് കരണില്‍ റാണി കജോള്‍ ഇല്ലാതെ എത്തിയിരുന്നു. ഇത്തവണയും കജോളിനെക്കുറിച്ച് റാണിയോട് ചോദിച്ചിരുന്നു. കജോളിനോട് ചോദിക്കാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യം എന്തെന്നായിരുന്നു കരണിന്റെ ചോദ്യം. ഇതിന് റാണി നല്‍കിയ മറുപടി എന്തുകൊണ്ട് കജോളിന് തന്നെ ഇഷ്ടമല്ലെന്നായിരുന്നു. കാഴ്ചക്കാരെ മാത്രമല്ല കരണ്‍ ജോഹറിനെ പോലും അമ്പരപ്പിക്കുന്നതായിരുന്നു റാണിയുടെ ചോദ്യം. പിന്നീട് കജോളിന്റെ ഭര്‍ത്താവ് അജയ് ദേവ്ഗണിന്റെ സിനിമയായ സണ്‍ ഓഫ് സര്‍ദാറും റാണിയുടെ ഭര്‍ത്താവ് ആദിത്യ ചോപ്ര നിര്‍മ്മിച്ച ജബ് തക് ഹേ ജാനും ഒരേ ദിവസമായിരുന്നു റിലീസ്. ഇതേച്ചൊല്ലി അജയ് ദേവ്ഗണും ആദിത്യയും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു.

  ഫസ്റ്റ് നൈറ്റ് കാണാന്‍ കൊച്ചുമകള്‍ വന്നു; ചീത്തപ്പേര് താന്‍ സമ്പാദിച്ചതാണെന്ന് കീര്‍ത്തിയോട് പറഞ്ഞു, മേനക സുരേഷ്

  എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കുച്ച് കുച്ച് ഹോത്താ ഹേയുടെ 20-ാം വാര്‍ഷികത്തില്‍ കജോളും റാണിയും ഷാരൂഖും കരണ്‍ ജോഹറും ഒരുമിച്ച് എത്തിയിരുന്നു. ഈ വേദിയില്‍ വച്ച് തന്നെ പിന്തുണച്ചതിനും സഹായിച്ചതിനും കജോള്‍ ചേച്ചിയോട് നന്ദി പറയുന്നതായി റാണി പറയുകയുണ്ടായി. കജോളും റാണിയെ അഭിനന്ദിക്കാനും പ്രശംസിക്കാനും മറന്നില്ല. ഇപ്പോള്‍ ഇരുവര്‍ക്കുമിടയില്‍ പ്രശ്നങ്ങളൊന്നുമില്ല. നല്ല സൗഹൃദത്തിലാണ് കജോളും റാണിയും.

  Read more about: rani mukerji kajol
  English summary
  Throwback: When Rani Mukerji Want To Ask Kajol Why Doesn’t She Like Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X