For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രേഖയേയും ബച്ചനേയും ആരാധക മനസില്‍ പിരിക്കാനാകില്ല; ഇഷ്ടം തോന്നാന്‍ കാരണം ഇതെന്ന് രേഖ

  |

  ബോളിവുഡിന്റെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് രേഖ. ബോളിവുഡ് കണ്ട ഏറ്റവും വലിയ താരങ്ങളില്‍ ഒരാള്‍. അന്നും ഇന്നും ബോളിവുഡിന്റെ ഒറിജനല്‍ ഡീവ. സിനിമയും ജീവിതവുമെല്ലാം ഒരുപോലെ സംഭവബഹുലമാക്കിയ നായിക. ഓണ്‍ സ്‌ക്രീനില്‍ എന്നും ഓര്‍ത്തുവെക്കാവുന്ന പ്രകടനങ്ങള്‍ നല്‍കിയ രേഖയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ജീവിതത്തിലും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലുമെല്ലാം രേഖ ബോള്‍ഡായിരുന്നു.

  Also Read: ​വിവാഹം കഴിഞ്ഞതിന് തൊട്ടുപിന്നാലെ ​ഗർഭിണി; ആലിയക്കെതിരെയുള്ള വിമർശനങ്ങളിൽ കരീന

  ഇപ്പോള്‍ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും രേഖയെ മറന്ന് ബോളിവുഡിനൊരു ചരിത്രം എഴുതുക അസാധ്യമാണ്. രേഖയുടെ വ്യക്തിജീവിതം എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. പ്രണയവും വിവാഹവുമൊക്കെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. തന്റെ മനസിലുള്ളത് മറയില്ലാതെ സംസാരിക്കുന്ന രേഖയെ തേടി വിവാദങ്ങളും നിരന്തരമെത്തിയിരുന്നു.

  രേഖയുടെ കരിയറിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു അമിതാഭ് ബച്ചനുമായുള്ള പ്രണയം. ഒരുകാലത്ത് ബോളിവുഡിനെ ഇളക്കി മറിച്ച വിവാദമായിരുന്നു രേഖയും ബച്ചനും തമ്മിലുള്ള അടുപ്പം. ആ സമയത്ത് ബച്ചന്‍ ജയയെ വിവാഹം കഴിച്ചിരുന്നു. ബച്ചനോട് തനിക്കുള്ള പ്രണയം രേഖ പരസ്യമായി തന്നെ തുറന്നു പറഞ്ഞിട്ടുണ്ടെങ്കിലും ബച്ചന്‍ അന്നും ഇന്നും ആ വിഷയത്തില്‍ മൗനം തുടരുകയാണ്.

  ഒരിക്കല്‍, 1978, നല്‍കിയൊരു അഭിമുഖത്തില്‍ ബച്ചനെക്കുറിച്ചും ബച്ചനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്ന കാര്യത്തെക്കുറിച്ചും രേഖ പറഞ്ഞിരുന്നു. ''അമിത് ജീ ക്ലാസ് ആണ്. എനിക്ക് അതാണ് അദ്ദേഹത്തെ ഇഷ്ടം. അദ്ദേഹം ആരേയും കുറിച്ച് ഗോസിപ്പ് പറയില്ല. മറ്റുള്ളവരെ പോലെയല്ല. എന്റെ കാര്യങ്ങളില്‍ മറ്റുള്ളവരുടെ ഉപദേശം എനിക്ക് വേണ്ട. ഞാന്‍ എന്റെ മനസിനെയാണ് പിന്തുടരുന്നത്'' എന്നായിരുന്നു രേഖ പറഞ്ഞത്.

  1997 ല്‍ നല്‍കിയൊരു അഭിമുഖത്തില്‍ താനും ബച്ചനും ഏറ്റവും മികച്ച ജോഡിയാണെന്നും രേഖ പറഞ്ഞിരുന്നു. ബച്ചനും രേഖയും അപ്പോഴും ഒരുമിച്ച് അഭിനയിക്കുന്നത് അവസാനിപ്പിച്ചിരുന്നു. വിവാദങ്ങളെ തുടര്‍ന്നായിരുന്നു രേഖയുമൊത്ത് അഭിനയിക്കുന്നതില്‍ നിന്നും ബച്ചന്‍ പിന്മാറുന്നത്. ''പ്രേക്ഷകരുടെ മനസില്‍ ബച്ചനും രേഖയും ഒരിക്കലും പിരിയില്ല. ഞങ്ങള്‍ വീണ്ടും സ്‌ക്രീനില്‍ ഒരുമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ആര്‍ക്കറിയാം ചിലപ്പോള്‍ നാളത്തെ പ്രധാന വാര്‍ത്ത അതാകാം'' എന്നായിരുന്നു രേഖ പറഞ്ഞത്.

  സിമി ഗേര്‍വാൡന് നല്‍കിയ അഭിമുഖത്തിലാണ് രേഖ തനിക്ക് ബച്ചനെ ഇഷ്ടമാണെന്ന് പറഞ്ഞത്. ബച്ചനെ ഇഷ്ടമില്ലാത്ത ഒരാളെ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും താന്‍ മാത്രമായി എന്തിന് മാറി നില്‍ക്കണമെന്നുമായിരുന്നു രേഖ ചോദിച്ചത്. ബച്ചനും രേഖയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ ബോളിവുഡിനെ ഇളക്കി മറിച്ചിരുന്നു ഒരുകാലത്ത്. ഇത് രേഖയും ബച്ചന്റെ ഭാര്യയും അടുത്ത സുഹൃത്തുമായിരുന്ന ജയയും തമ്മില്‍ പിണങ്ങാന്‍ കാരണമായി എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


  എന്നാല്‍ താനും ജയയും തമ്മില്‍ പിണക്കമില്ലെന്നായിരുന്നു രേഖ പറഞ്ഞത്. ജയ തനിക്ക് എന്നും ചേച്ചിയാണെന്നായിരുന്നു രേഖ പറഞ്ഞത്. തങ്ങളുടെ ബന്ധം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ആരംഭിച്ചതാണെന്നും തങ്ങള്‍ ഒരേ ബില്‍ഡിംഗിലായിരുന്നു താമസിച്ചിരുന്നതെന്നുമാണ് രേഖ പറഞ്ഞത്. തന്നേക്കാളുമൊക്കെ ഒരുപാട് പക്വതയുണ്ട് ജയക്കെന്നും അത്ര പക്വതയുള്ളൊരു സ്ത്രീയെ താന്‍ കണ്ടിട്ടില്ലെന്നും രേഖ പറഞ്ഞിരുന്നു.

  അതേസമയം വിവാദങ്ങളോട് ഒരിക്കല്‍ പോലും ബച്ചന്‍ പ്രതികരിച്ചിട്ടില്ല. രേഖയും ബച്ചനും ജയയും ഒരുമിച്ച് അഭിനയിച്ച സിനിമയായ സില്‍സില ഈ ഓഫ് സ്‌ക്രീന്‍ വിവാദങ്ങളുടെ പേരില്‍ ഒരിക്കല്‍ വലിയ ചര്‍ച്ചയായിരുന്നു. പിന്നീട് മൂന്ന് പേരും ഒരുമിച്ച് സ്‌ക്രീന്‍ പങ്കിട്ടില്ല. ഇപ്പോള്‍ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് രേഖ. അതേസമയം ടെലിവിഷന്‍ റിയാലിറ്റി ഷോകളിലും മറ്റും അതിഥിയായും വിധി കര്‍ത്താവുമായുമെല്ലാം രേഖ എത്താറുണ്ട്.

  Recommended Video

  Dr. Robin Dance: ഇത് ദിൽഷക്കുള്ള മറുപടിയോ?കൊയിലാണ്ടിയിൽ ആടി തിമിർത്ത് റോബിൻ | *BiggBoss


  ഝുണ്ഡ് ആണ് ബച്ചന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ബ്രഹ്‌മാസ്ത്രയാണ് ബചന്റെ പുറത്തിറങ്ങാനുള്ള സിനിമ. രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് ബ്രഹ്‌മാസ്ത്ര. പിന്നാലെ ദീപിക പദുക്കോണിനൊപ്പം അഭിനയിക്കുന്ന ദ ഇന്റേണിന്റെ റീമേക്കും അണിയറയിലുണ്ട്.

  English summary
  Throwback: When Rekha Said Amitabh Bachchan Never Gossips Unlike Others
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X