For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ക്ലബ്ബില്‍ വച്ച് യുവതികള്‍ക്കൊപ്പം ഡാന്‍സ്, കാമുകന്മാരുമായി തല്ലുണ്ടാക്കി; സെയ്ഫിന്റെ തലയ്ക്ക് പരുക്ക്!

  |

  ബോളിവുഡിലെ സൂപ്പര്‍താരങ്ങളിലൊരാളാണ് സെയ്ഫ് അലി ഖാന്‍. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ സെയ്ഫ് പലപ്പോഴും ഞെട്ടിക്കാറുണ്ട്. ഏത് തരത്തിലുള്ള വെല്ലുവിളികളും തന്റെ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി ഏറ്റെടുക്കാന്‍ തയ്യാറാകുന്നതാണ് സെയ്ഫിനെ വ്യത്യസ്തനാക്കുന്നത്. തുടക്കക്കാലത്ത് ചോക്ലേറ്റ് ഹീറോ കഥാപാത്രങ്ങള്‍ ചെയ്തിരുന്ന താരമായിരുന്നു സെയ്ഫ്. എന്നാല്‍ ലംഗ്ഡാ ത്യാഗി പോലുള്ള കഥാപാത്രങ്ങളിലൂടെ തന്നിലെ അഭിനയപ്രതിഭയെ സെയ്ഫ് കാണിച്ചു തന്നു. ദേശീയ പുരസ്കാരമടക്കം നേടാനും സെയ്ഫ് അലി ഖാന് സാധിച്ചിട്ടുണ്ട്.

  സദാചാരവാദികൾ കണ്ടം വഴി; ബിക്കിനിയണിഞ്ഞ് സംയുക്ത മേനോൻ

  കരിയറിലെ സിനിമകളില്‍ കാണുന്നത് പോലെ തന്നെ ജീവിതത്തിലും ആരാലും നിര്‍വചിക്കാനാകാത്ത വ്യക്തിയാണ് സെയ്ഫ്. വിവാദങ്ങളും ജീവിതത്തില്‍ വന്നു പോയിട്ടുണ്ട്. അങ്ങനെ സെയ്ഫിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നൊരു സംഭവമായിരുന്നു നൈറ്റ് ക്ലബിലുണ്ടാക്കിയ തല്ലിന്റെ കഥ. സംഭവം നടക്കുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നത് കൊണ്ടു തന്നെ ഇന്നത്തെ പലര്‍ക്കും സംഭവം ഓര്‍മകാണില്ല.

  സംഭവം നടക്കുന്നത് 1994 ലായിരുന്നു. മേം കില്ലാഡി തു അനാരി എന്ന സിനിമയുടെ റിലീസിന് പിന്നാലെയായിരുന്നു സംഭവം. സിനിമയുടെ പ്രിമിയറിന് ശേഷം ഒരു നൈറ്റ് ക്ലബ്ബില്‍ വച്ച് സെയ്ഫ് രണ്ടു പേരുമായി തല്ലുണ്ടാക്കുകയായിരുന്നു. പിന്നീടൊരു അഭിമുഖത്തില്‍ ഈ സംഭവത്തെക്കുറിച്ച് സെയ്ഫ് തന്നെ വെളിപ്പെടുത്തുന്നുണ്ട്. അടിയില്‍ നെറ്റിയ്ക്ക് ഇടി കൊണ്ടതെല്ലാം സെയ്ഫ് വെളിപ്പെടുത്തുന്നുണ്ട്. സംഭവത്തെക്കുറിച്ച് പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ പകുതി ശരിയും പകുതി തെറ്റാണെന്നും സെയ്ഫ് പറയുന്നു.

  അടിയുണ്ടായിട്ടുണ്ടെന്ന് സെയ്ഫ് അലി ഖാന്‍ തുറന്നു സമ്മതിച്ചു. സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നുവെന്നും അവിടെ ക്ലബ്ബില്‍ വച്ച് രണ്ട് പെണ്‍കുട്ടികളെ കണ്ടുമുട്ടിയെന്നും തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് അടിയിലേക്ക് നയിച്ചതെന്നാണ് സെയ്ഫ് പറയുന്നത്. അവര്‍ തങ്ങളോടൊപ്പം നൃത്തം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെന്നും സെയ്ഫ് പറഞ്ഞു. കുറച്ച് നേരം അങ്ങനെ പോയി. പിന്നെ തങ്ങള്‍ പോവുകയാണെന്ന് പറഞ്ഞു. എന്നാല്‍ അപ്പോഴേക്കും ആ പെണ്‍കുട്ടികളുടെ കാമുകന്മാര്‍ അവിടേക്ക് വരികയായിരുന്നു.

  കാമുകന്മാരോട് തങ്ങള്‍ പോവുകയാണെന്നും സാഹചര്യത്തെ നിങ്ങള്‍ കൈകാര്യം ചെയ്യണമെന്നും പറഞ്ഞു. ഞങ്ങള്‍ക്ക് ആരോടും സംസാരിക്കാന്‍ വയ്യെന്നും അവരോട് പറഞ്ഞു. എന്നാല്‍ അവര്‍ക്കത് ഇഷ്ടമായില്ല. നിന്റെ മില്യണ്‍ ഡോളര്‍ മുഖം ഞാന്‍ നശിപ്പിക്കുമെന്ന് പറഞ്ഞ് തല്ലാന്‍ വരികയായിരുന്നുവെന്നും സെയ്ഫ് പറഞ്ഞു. തുടര്‍ന്ന് അടിയുണ്ടായെന്നും തന്റെ നെറ്റിയ്ക്ക് ഇടികൊള്ളുകയും പരുക്കേല്‍ക്കുകയും ചെയ്തുവെന്നും സെയ്ഫ് തന്നെ പറയുന്നു.

  സൈഫ് അലി ഖാന്റെ മകൾക്കെതിരെ ആരോപണം

  അതേസമയം സംഭവത്തിന് പിന്നാലെ തന്റെ ഭാര്യയായിരുന്ന അമൃത സിംഗിനോട് താന്‍ മാപ്പ് ചോദിച്ചിരുന്നുവെന്നും സെയ്ഫ് പറയുന്നു. സംഭവത്തില്‍ അമൃത വല്ലാതെ അസ്വസ്ഥയായിരുന്നുവെന്നും സെയ്ഫ് ഓര്‍ക്കുന്നുണ്ട്. എന്തായാലും അതൊക്കെ കഴിഞ്ഞ കാലമാണ്. സെയ്ഫും അമൃതയും പിരിയുകയും സെയ്ഫ് പിന്നീട് കരീന കപൂറിനെ വിവാഹം കഴിക്കുകയും ചെയ്തു. ഈ ബന്ധത്തില്‍ സെയ്ഫിന് രണ്ട് മക്കളാണുളളത്. തൈമുര്‍ അലി ഖാനും ജേഹ് ഖാനും.

  Also Read:താനൊരു സീരിയസ് പ്രണയത്തിലാണ്; റിതുവിന്റെ പേരിനൊപ്പം വന്നത് കേട്ട് കാമുകിയ്ക്ക് ചെറിയ സങ്കടമുണ്ടായതായി റംസാന്‍

  സെയ്ഫിന്റേയും മുന്‍ ഭാര്യ അമൃത സിംഗിന്റേയും മകളാണ് സാറ അലി ഖാന്‍. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ സാറയും സിനിമയിലെത്തുകയായിരുന്നു. സിമ്പ, കേദാര്‍നാഥ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടാനും സാറയ്ക്ക് സാധിച്ചു.

  Read more about: saif ali khan
  English summary
  Throwback When Saif Ali Khan Had A Fight In A Night Club And Hot Punched In His Forehead
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X