For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ക്രിക്കറ്റ് കളിക്കിടെ എന്റെ അച്ഛന് ഒരു കണ്ണ് നഷ്ടമായി; കുടുംബത്തെക്കുറിച്ച് സെയ്ഫ് മനസ് തുറന്നപ്പോള്‍

  |

  ബോളിവുഡിലെ മിന്നും താരമാണ് സെയ്ഫ് അലി ഖാന്‍. നായകന്‍ എന്ന നിലയില്‍ മാത്രമല്ല, വില്ലനായും സഹനടനായുമെല്ലാം സെയ്ഫ് അലി ഖാന്‍ കയ്യടി നേടിയിട്ടുണ്ട്. ദേശീയ പുരസ്‌കാരവും നേടാന്‍ സെയ്ഫിന് സാധിച്ചിട്ടുണ്ട്. ഇന്ന് സെയ്ഫിന്റെ ജന്മദിനാണ്. താരങ്ങളും ആരാധകരും സിനിമാലോകമെമ്പാടും സെയ്ഫ് അലി ഖാന് ആശംസകളുമായി എത്തിയിട്ടുണ്ട്.

  Also Read: ഐശ്വര്യയെ അഞ്ചോളം ചിത്രങ്ങളിൽ നിന്ന് ഒഴിവാക്കിയ ഷാരൂഖ്, പിന്നീട് ഖേദ പ്രകടനവും; സംഭവമിങ്ങനെ

  താരകുടുംബത്തില്‍ നിന്നുമാണ് സെയ്ഫി അലി ഖാന്‍ സിനിമയിലെത്തുന്നത്. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരങ്ങളില്‍ ഒരാളായ ഷര്‍മി ടഗോറിന്റേയും ക്രിക്കറ്റ് ഇതിഹാസം മന്‍സൂര്‍ അലി ഖാന്റേയും മകനാണ് സെയ്ഫ് അലി ഖാന്‍. അമ്മയുടെ പാതയിലൂടെ സെയ്ഫും സിനിമയിലെത്തുകയായിരുന്നു. നവാബ് കുടുംബാംഗമാണ് സെയ്ഫ് അലി ഖാന്‍.

  ജനിച്ചത് നവാബ് കുടുംബത്തിലാണെങ്കിലും തനിക്ക് സാധാരണ ജീവിതം നല്‍കാന്‍ അച്ഛനും അമ്മയും ശ്രമിച്ചിരുന്നുവെന്നാണ് സെയ്ഫ് ഒരിക്കല്‍ പറഞ്ഞിട്ടുള്ളത്. തനിക്ക് അച്ഛനും അമ്മയും ഒരിക്കലും പോക്കറ്റ് മണി തന്നിരുന്നില്ലെന്നും താരം പറഞ്ഞിരുന്നു. തന്റെ അച്ഛന്റെ ജീവിതം ഒരുനാള്‍ സിനിമയായി കാണാന്‍ ആഗ്രഹമുണ്ടെന്നും സെയ്ഫ് പറഞ്ഞിരുന്നു. താരത്തിന്റെ വാക്കുകള്‍ വായിക്കാം വിശദമായി തുടര്‍ന്ന്.

  ''എന്റെ കുട്ടിക്കാലം പ്രിവിലേജുകളുടേതായിരുന്നുവെന്നത് ഉറപ്പാണ്. പക്ഷെ പണത്തിന്റെ കാര്യമാണെങ്കില്‍ ചെറുപ്പം മുതലേ അച്ഛനും അമ്മയും എനിക്ക് പോക്കറ്റ് മണി തന്നിരുന്നില്ല. കുറഞ്ഞത് അടുത്ത വീട്ടിലെ കുട്ടിയ്ക്ക് നല്‍കിയിരുന്നതിനേക്കാള്‍ കൂടുതലൊന്നും നല്‍കിയിരുന്നില്ല. എന്റെ കുട്ടിക്കാലം നോര്‍മലായ ഒന്നായിരുന്നു. നവാബ് ഒന്നുമായിരുന്നില്ല. അത് സിനിമയില്‍ മാത്രമാണുള്ളത്'' എന്നായിരുന്നു താരം പറഞ്ഞത്.

  ''എന്റെ അച്ഛന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയാണ് അവസാനത്തെ നവാബ്. പക്ഷെ അദ്ദേഹം പോലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിരുന്നില്ല. ഈ ഇമേജിന്റെ കാരണം ഞാന്‍ നവാബ് ആയതിനാലല്ല. ഞാന്‍ ഒരു സിനിമാ താരത്തിന്റെ ജീവിതം ജീവിക്കുന്നതില്‍ ഇഷ്ടപ്പെടുന്നത് കൊണ്ടാണ്. ചിലപ്പോഴൊക്കെ നമുക്ക് നമ്മളുടെ ഇമേജിനെ തകര്‍ക്കാനാകില്ല. അത് സാധാരണമാണ്. ഇമേജ് സത്യമാണെങ്കില്‍ എനിക്ക് അത് ബാധകമല്ല'' എന്നും സെയ്ഫ് പറഞ്ഞിരുന്നു.

  ''എന്റെ അച്ഛന്‍ കുറച്ചധികം സിനിമാറ്റിക് ആണ്. അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകളുണ്ടായിട്ടുണ്ട്. എന്റെ അമ്മ അനുഗ്രഹീതയായ കലാകാരിയാണ്. ഒരു സൂപ്പര്‍ സ്റ്റാറായി മാറുകയും സൂപ്പര്‍ സ്്റ്റാറായി ജീവിക്കുകയും ചെയ്യുന്നു. ഒരു സ്‌പോര്‍ട്‌സ് താരത്തെ വിവാഹം കഴിക്കുകയും സന്തോഷകരമായ ദാമ്പത്യജീവിതം നയിക്കുകയും ചെയ്തു. അതില്‍ വലിയ ഡ്രാമയൊന്നുമില്ല. എന്റെ അച്ഛന് ക്രിക്കറ്റ് കളിക്കിടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ പിതാവില്‍ നിന്നും പണം പോലുള്ള ഒരുപാട് കാര്യങ്ങള്‍ എടുത്തുകളഞ്ഞിരുന്നു. എന്റെ അച്ഛന് നല്ല ധൈര്യമുണ്ടായിരുന്നു. അദ്ദേഹം ചെയ്യുന്നതിലൊക്കെ ഒരു സ്‌റ്റൈലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം ഗംഭീര സിനിമയായിരിക്കും. പക്ഷെ അതൊരു ഹിന്ദി സിനിമ മാത്രമാകരുക്, ബൈലിംഗ്വല്‍ സിനിമയായിരിക്കണം'' എന്നും സെയ്ഫ് പറഞ്ഞിരുന്നു.

  ബണ്ടി ഓര്‍ ബബ്ലിയാണ് സെയ്ഫിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. റാണി മുഖര്‍ജിയും അഭിഷേക് ബച്ചനും അഭിനയിച്ച് ഹിറ്റായി മാറിയ സിനിമയുടെ രണ്ടാം ഭാഗമായിരുന്നു ഇത്. രണ്ടാം ഭാഗത്തില്‍ അഭിഷേകിന്റെ വേഷത്തില്‍ സെയ്ഫ് എത്തുകയായിരുന്നു. സിദ്ധാന്ത് ചതുര്‍വേദിയും ശര്‍വരി വാഗുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. പക്ഷെ സിനിമയ്ക്ക് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചിരുന്നില്ല.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  നിരവധി സിനിമകളാണ് സെയ്ഫിന്റേതായി പുറത്തിറങ്ങാനുള്ളത്. വിക്രം വേദയാണ് അണിയറയില്‍ ഒരുങ്ങുന്ന സിനിമ. തമിഴില്‍ വിജയ് സേതുപതിയും മാധവനും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന്റെ ഹിന്ദി റീമേക്കാണിത്. തമിഴില്‍ മാധവന്‍ ചെയ്ത വേഷമാണ് ഹിന്ദിയില്‍ സെയ്ഫ് അവതരിപ്പിക്കുന്നത്. ഹിന്ദിയിലും തമിഴില്‍ സിനിമയൊരുക്കിയ പുഷ്‌കറും ഗായത്രിയും തന്നെയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സേതുപതിയുടെ വേഷത്തിലെത്തുന്നത് ഹൃത്വിക് റോഷന്‍ ആണ്. രാധിക ആപ്‌തെയാണ് ചിത്രത്തിലെ നായിക.

  പിന്നാല നിരവധി സിനിമകളാണ് സെയ്ഫിന്റേതായി അണിയറയിലുള്ളത്. ആദിപുരുഷിലൂടെ സെയ്ഫ് തെലുങ്കിലുമെത്തുകയാണ്. പ്രഭാസ് നായകനാകുന്ന സിനിമയിലെ നായിക കൃതി സനോണ്‍ ആണ്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് സെയ്ഫ് എത്തുന്നത്.

  Read more about: saif ali khan
  English summary
  Throwback: When Saif Ali Khan Opens Up His Father Lost One Eye As A Crickter
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X