മാധുരിയുടെ പിന്നാലെ നടന്ന് ചെവിയില്‍ പ്രണയം പറഞ്ഞ സഞ്ജയ് ദത്ത്; പ്രണയം പുറത്തായപ്പോള്‍ മാപ്പും

താരങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ് വിവാദങ്ങളും ഗോസിപ്പുകളും. ബോളിവുഡിന്റെ സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് സഞ്ജയ് ദത്ത്. എന്നും വിവാദ നായകനായിരുന്നു സഞ്ജയ് ദത്ത്. താരത്തിന്റെ പ്രണയങ്ങളും മയക്കുമരുന്ന് ഉപയോഗവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ജയില്‍വാസം വരെ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് സഞ്ജയ് ദത്തിന്. ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റുകള്‍ സമ്മാനിച്ച് മുന്നേറുമ്പോഴും സഞ്ജയ് ദത്തിന്റെ വ്യക്തി ജീവിതം പലപ്പോഴും വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു.

സഞ്ജയ് ദത്തിന്റെ പ്രണയങ്ങളും എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. പിന്നീട് രണ്‍ബീര്‍ കപൂറിനെ നായകനാക്കി സഞ്ജയ് ദത്തിന്റെ ജീവിതം സിനിമയായപ്പോള്‍ പല വിവാദങ്ങളും ഇതില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു. സഞ്ജുവില്‍ താരത്തിന്റെ ജീവിതത്തിലെ പല സംഭവങ്ങളേയും വെള്ളപൂശിയതായി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും പല സംഭവങ്ങളും ഇതില്‍ കാണിച്ചിട്ടുണ്ടെന്നത് വാസ്തവാണ്. തന്റെ പ്രണയങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങളെക്കുറിച്ചും താരം പറയുന്നതായി കാണിക്കുന്നുണ്ട്.

ഒരു പ്രണയകഥ

തനിക്ക് 308 സ്ത്രീകളുമായി ബന്ധമുള്ളതായി സഞ്ജയ് ദത്ത് പറയുന്നതായി സിനിമയിലും കാണിക്കുന്നുണ്ട്. എന്നാല്‍ സിനിമയില്‍ കാണിക്കാതെ പോയ ഒരു പ്രണയകഥയുണ്ട്. സൂപ്പര്‍ നായിക മാധുരി ദീക്ഷിതുമായുള്ള പ്രണയമായിരുന്ന അത്. തൊണ്ണൂറുകളില്‍ സഞ്ജയ് ദത്തും മാധുരിയും തമ്മിലുള്ള പ്രണയം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. 1991 ല്‍ പുറത്തിറങ്ങിയ സാജന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതോടെയാണ് ഇരുവരും പ്രണയത്തിലാകുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. യാസര്‍ ഉസ്മാന്‍ രചിച്ച സഞ്ജയ് ദത്ത് ദ ക്രേസി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് ബോളിവുഡ്‌സ് ബാഡ് ബോയി എന്ന പുസ്തകത്തില്‍ ഇതേക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.

മാധുരിയുടെ പിന്നാലെ

സഞ്ജയ് ദത്തിനും മാധുരിക്കുമൊപ്പം പ്രവര്‍ത്തിച്ച ഒരു സംവിധായകന്റെ വാക്കുകളാണ് പുസ്തകത്തില്‍ പറയുന്നത്. ''അവന്‍ എപ്പോഴും മാധുരിയുടെ പിന്നാലെ നടക്കുകയായിരുന്നു. ഐ ലവ് യു എന്ന് ചെവിയില്‍ പറഞ്ഞു കൊണ്ടേയിരുന്നു'' എന്നായിരുന്നു പുസ്തകത്തില്‍ പറയുന്നത്. അതേസമയം തന്നെ എപ്പോഴും പൊട്ടിച്ചിരിപ്പിക്കുന്ന ഏക വ്യക്തി സഞ്ജയ് ദത്ത് ആണെന്ന് മാധുരിയും മനസ് തുറന്നിട്ടുണ്ട്. ഇതോടെയാണ് ഗോസിപ്പുകള്‍ ശക്തമായത്. എന്നാല്‍ തങ്ങള്‍ക്കിടയില്‍ സൗഹൃദത്തില്‍ കവിഞ്ഞതൊന്നുമില്ലെന്നായിരുന്നു എന്നും മാധുരിയുടെ നിലപാട്.

എനിക്കതൊരു വിഷയമേയല്ല

പക്ഷെ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ സഞ്ജയ് ദത്ത് നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു.'' ഞാന്‍ അവളുടെ സഹപ്രവര്‍ത്തകനാണ്. ഒരുമിച്ച് ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അഭിനയിക്കുമ്പോള്‍ സഹതാരങ്ങളുമായൊരു അടുപ്പം ഉണ്ടാക്കിയെടുക്കാറുണ്ട് ഞാന്‍. അത് ശ്രീദേവിയായാലും മാധുരിയായാലും. ഗുംരാഹില്‍ ശ്രീദേവിയുമായി അഭിനയിക്കുമ്പോള്‍ തുടക്കത്തില്‍ ബുദ്ധിമുട്ടായിരുന്നു. ശ്രീദേവി എങ്ങനെയാണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. പിന്നെ ഞാന്‍ അവരുമായി സംസാരിച്ച് അടുക്കുകയായിരുന്നു. അതുകൊണ്ട് തന്നെ മാധുരി എന്താണ് പറയുന്നതെന്നത് വലിയ വിഷയമല്ല. സത്യത്തില്‍ എനിക്കതൊരു വിഷയമേയല്ല'' എന്നായിരുന്നു നടന്റെ മറുപടി.

എന്തെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍

അതേസമയം മാധുരിയുമായി പ്രണയത്തിലാകാനുള്ള തന്റെ ആഗ്രഹം തുറന്നു പറയുകയും ചെയ്തു സഞ്ജയ് ദത്ത്. '' ഞങ്ങള്‍ക്കിടയില്‍ എന്തെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷെ ഇല്ല'' എന്നായിരുന്നു താരം പറഞ്ഞത്. തന്റെ സഹതാരങ്ങളുമായി സൗഹൃദത്തിലാകുന്നത് തന്റെ സ്വഭാവമാണെന്നാണ് താരം പറയുന്നത്. തന്നേയും രവീണ ടണ്ടനേയും ഒരുമിച്ച് കണ്ടാല്‍ തങ്ങളും പ്രണയത്തിലെന്നെ തോന്നുകയുള്ളൂവെന്നായിരുന്നു താരം പറഞ്ഞത്. അതേസമയം തന്നേയും മാധുരിയേയും കുറിച്ചുള്ള ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ തനിക്ക് മാധുരിയോട് മാപ്പ് ചോദിക്കേണ്ടി വന്നുവെന്നും സഞ്ജയ് ദത്ത് പറയുന്നുണ്ട്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
അവളോട് മാപ്പ് പറഞ്ഞു

''സാജന്റെ സമയത്താണ് ഈ കഥ പ്രചരിക്കുന്നത്. സത്യത്തില്‍ പത്രത്തില്‍ വാര്‍ത്തകള്‍ വരുമ്പോള്‍ ഞാന്‍ ഖേലിന്റെ ചിത്രീകരണത്തിനായി കെനിയയിലായിരുന്നു. അതിന് ശേഷം സാജന്റെ ഷെഡ്യൂളുണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ ചെന്ന് അവളോട് മാപ്പ് പറഞ്ഞു. തന്റേതല്ലാത്ത കാരണത്താല്‍ അവള്‍ ജനങ്ങളുടെ വിചാരണ നേരിടുകയായിരുന്നു. എന്റെ മാപ്പ് അവള്‍ നന്നായി തന്നെയാണ് എടുത്തത്'' താരം പറയുന്നു. ഇതിനിടെ സഞ്ജയ് ദത്തും മാധുരിയും വിവാഹത്തിനായി തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ 1993ല്‍ സഞ്ജയ് ദത്ത് അറസ്റ്റിലാകുന്നതിന് പിന്നാലെ ഈ പ്രണയവും അവസാനിക്കുകയായിരുന്നു.

Read more about: sanjay dutt madhuri dixit
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X