മാധുരി ദിക്ഷിതിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച സഞ്ജയ് ദത്ത്; നടക്കാതെ പോയതിനും കാരണം നടന്‍
ബോളിവുഡിലെ സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് സഞ്ജയ് ദത്ത്. സ്‌ക്രീനില്‍ ഒന്നിന് പിറകെ ഒന്നായി വിജയങ്ങള്‍ സമ്മാനിക്കുമ്പോഴും സഞ്ജയ് ദത്തിന്റെ വ്യക്തി ജീവിതം എന്നും വിവാദങ്ങളുടെ വേദിയായിരുന്നു. ഒരുപാട് വിവാദങ്ങളുടെ പേരില്‍ സഞ്ജയ് ദത്ത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. പലപ്പോഴും കരിയര്‍ തന്നെ അവസാനിക്ക തക്കതായിരുന്നു വിവാദങ്ങള്‍ എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ അതില്‍ നിന്നെല്ലാം തിരികെ വരാന്‍ അദ്ദേഹത്തിന് സാധിച്ചു.
അതുപോലെ തന്നെ സഞ്ജയ് ദത്തിന്റെ പ്രണയങ്ങളും സദാ വാര്‍ത്തയായിരുന്നു. പിന്നീടൊരിക്കല്‍ എത്ര പ്രണയങ്ങളുണ്ടായിരുന്നുവെന്ന ചോദ്യത്തിന് മുന്നൂറിലധികം എന്നായിരുന്നു സഞ്ജയ് ദത്ത് നല്‍കിയ മറുപട പോലും. കേള്‍ക്കുമ്പോഴും അമ്പരപ്പ് തോന്നുമെങ്കിലും സഞ്ജയ് ദത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള ഏകദേശ ധാരണ ആ മറുപടിയിലുണ്ടായിരുന്നു. സഞ്ജയ് ദത്തിന്റെ പ്രണയങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് മാധുരി ദീക്ഷിതുമായുള്ള പ്രണയമായിരുന്നു.

ബോളിവുഡിലെ സൂപ്പര്‍ നായികയായിരുന്നു മാധുരി. തൊണ്ണൂറുകളുടെ തുടക്കത്തില്‍ മാധുരിയേയും സഞ്ജയ് ദത്തിനേയും കുറിച്ച് ഗോസിപ്പ് കോളങ്ങളില്‍ നിരന്തരം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇരുവരും ഇതേക്കുറിച്ച് പലപ്പോഴും മൗനം പാലിക്കുകയായിരുന്നുവെന്നതും ശ്രദ്ധേയമാണ്. 1993ലായിരുന്നു ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത വ്യാപകമായി പ്രചരിച്ചത്. സാജന്‍, ഖല്‍നായക് തുടങ്ങിയ സിനിമകളിലെ ഇരുവരുടേയും ജോഡി വലിയ ഹിറ്റായിരുന്നു. ഓണ്‍ സ്‌ക്രീനിലെ ജോഡി ഓഫ് സ്‌ക്രീനിലും ഒരുമിച്ചെന്ന വാര്‍ത്ത ആരാധകര്‍ക്ക് ആവേശം പകരുന്നതായിരുന്നു.

പ്രണയ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയതിന് പിന്നാലെ തന്നെ വിവാഹ വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. വ്യക്തി ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങളിലൂടേയും കടന്നു പോവുകയായിരുന്നു ഈ സമയത്ത് സഞ്ജയ് ദത്ത്. മയക്കുമരുന്ന് ഉപയോഗവും വര്‍ധിച്ചിരുന്നു. ഇതില്‍ നിന്നും പുറത്ത് കടക്കാന്‍ സഞ്ജയ് ദത്തിനെ മാധുരി ഒരുപാട് സഹായിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തങ്ങള്‍ക്കിടയില്‍ പ്രണയമില്ലെന്ന തരത്തിലായിരുന്നു സഞ്ജയ് നല്‍കിയ മറുപടി.

''മാധുരിയുമായി എന്തെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷെ ഇല്ല'' എന്നായിരുന്നു തങ്ങളുടെ പ്രണയത്തെക്കുറിച്ചുള്ള ചോദ്യത്തിന് സഞ്ജയ് ദത്ത് നല്‍കിയ മറുപടി. പിന്നീട് സഞ്ജയ് ദത്തിനെതിരെ കേസ് വരുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തതോടെ സഞ്ജയ് ദത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് മാധുരി വ്യക്തമാക്കുകയും ചെയ്തിരുന്നു. ആയുധം കൈവശം വച്ചതിനായിരുന്നു സഞ്ജയ് ദത്തിനെ അറസ്റ്റ് ചെയ്തത്. പിന്നീട് ദീര്‍ഘ കാലത്തേക്ക് സഞ്ജയ് ദത്തും മാധുരി ദീക്ഷിതും പരസ്പരം മാറി നടക്കുകയായിരുന്നു.

മാധുരി പലപ്പോഴും സഞ്ജയ് ദത്തിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ അവഗണിച്ചുവെങ്കിലും സഞ്ജയ് ദത്ത് തന്റെ മനസിലുള്ളത് തുറന്നു പറഞ്ഞിട്ടുണ്ട്. 2017 ല്‍ ഒരു അഭിമുഖത്തില്‍ ഏതെങ്കിലും നടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവോ എന്ന ചോദ്യത്തിന് സഞ്ജയ് ദത്ത് നല്‍കിയ മറുപടി മാധുരി ദീക്ഷിത് എന്നായിരുന്നു. പിന്നീട് നാളുകള്‍ക്ക് ശേഷം ഇരുവരും ഓണ്‍ സ്‌ക്രീനില്‍ വീണ്ടും ഒരുമിച്ചു. കരണ്‍ ജോഹറിന്റെ കലങ്കിലൂടെയായിരുന്നു ഇരുവരും ഒരുമിച്ചത്.
Recommended Video

ഇതിനിടെ സഞ്ജയ് ദത്തിന്റെ ജീവിത കഥ സിനിമയായിരുന്നു. സഞ്ജു എന്ന ചിത്രത്തില്‍ സഞ്ജയ് ദത്തിനെ അവതരിപ്പിച്ചത് രണ്‍ബീര്‍ കപൂറായിരുന്നു. ചിത്രം വന്‍ വിജയമായി മാറുകയും ചെയ്തിരുന്നു. ചിത്രത്തില്‍ സഞ്ജയ് ദത്തിന്റെ ജീവിതത്തിലെ പല വിവാദങ്ങളും അവതരിപ്പിച്ചിട്ടുണ്ടെങ്കിലും മാധുരി ദീക്ഷിതിനെക്കുറിച്ച് മാത്രം പരാമര്‍ശിച്ചിരുന്നില്ല. ഇത് ചോദ്യം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ തന്നെ കുറിച്ച് യാതൊന്നും സിനിമയില്‍ ഉണ്ടാകരുതെന്ന് മാധുരി തന്നെ സിനിമയുടെ അണിയറ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications