എന്നെപ്പോലത്തെ മണ്ടന്മാരെ അത് ചെയ്യൂ, ഇന്നെനിക്ക് ചിന്തിക്കാനേ ആകില്ല; ഏറ്റുപറഞ്ഞ് ഷാരൂഖ് ഖാന്‍!

ഇന്ത്യന്‍ സിനിമയുടെ കിംഗ് ഖാന്‍ ആണ് ഷാരൂഖ് ഖാന്‍. ഷാരൂഖും മാധുരി ദിക്ഷിതും ഐശ്വര്യ റായിയും ഒരുമിച്ച ചിത്രമായിരുന്നു ദേവ്ദാസ്. ഇന്ത്യന്‍ സിനിമയിലെ മൂന്ന് സൂപ്പര്‍ താരങ്ങള്‍ ഒരുമിച്ച ചിത്രത്തിന്റെ സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയായിരുന്നു. ഇതിഹാസ താരം ദിലീപ് കുമാര്‍ അഭിനയിച്ച ദേവ്ദാസിന്റെ റീക്രിയേഷനായിരുന്നു ഷാരൂഖ് ചിത്രം. ബോളിവുഡില്‍ ഒരിക്കലും നികത്താനാകാത്ത വിടവ് ബാക്കിയാക്കി കഴിഞ്ഞ ദിവസമാണ് ദിലീപ് കുമാര്‍ അന്തരിച്ചത്.

താപ്‌സി തെലുങ്കിലേക്ക്; കിടിലന്‍ ലുക്കില്‍ മിഷന്‍ ഇംപോസിബിള്‍

ബിമല്‍ റോയിയായിരുന്നു ദിലീപ് കുമാറിനെ നായകനാക്കി ദേവ്ദാസ് എന്ന ക്ലാസിക് ചിത്രം സംവിധാനം ചെയ്തത്. ബ്ലാക്ക് ആന്റ് വൈറ്റ് കാലത്തായിരുന്നു ദിലീപ് കുമാറിന്റെ ദേവ്ദാസ് പുറത്തിറങ്ങിയത്. പിന്നീട് 2002ല്‍ ഷാരൂഖിനെ നായകനാക്കി സഞ്ജയ് ലീലാ ബന്‍സാലി തന്റെ ദേവ്ദാസുമായി എത്തി. രണ്ടു ചിത്രങ്ങളും താരങ്ങളുടെ അഭിനയവുമെല്ലാം സ്വാഭാവികമായും താരതമ്യം ചെയ്യപ്പെട്ടിരുന്നു. ഇതേക്കുറിച്ച് 2012ല്‍ ഷാരൂഖ് ചില തുറന്നു പറച്ചില്‍ നടത്തിയിരുന്നു. വിശദമായി വായിക്കാം.

താനൊരു മണ്ടന്‍

ദ ഡയലോഗ് ഓഫ് ദേവ്ദാസ് എന്ന പുസ്തകത്തിന്റെ ലോഞ്ചിനിടെയായിരുന്നു ഷാരൂഖ് മനസ് തുറന്നത്. ഇതിഹാസതുല്യനായ ദിലീപ് കുമാറിനെ അനുകരിക്കാന്‍ മറ്റാര്‍ക്കും സാധിക്കില്ലെന്നാണ് ഷാരൂഖ് പറയുന്നത്. ദിലീപ് കുമാറിനെ അനുകരിക്കാന്‍ ശ്രമിച്ച താനൊരു മണ്ടനാണെന്നും ഷാരൂഖ് പറഞ്ഞിരുന്നു. ''ദിലീപ് കുമാറിനെ അനുകരിക്കാന്‍ സാധിക്കില്ല. അങ്ങനെ ചെയ്യാന്‍ ശ്രമിക്കുന്നത് എന്നെപ്പോലുള്ള മണ്ടന്മാര്‍ മാത്രമാകും'' എന്നായിരുന്നു ഷാരൂഖ് പറഞ്ഞത്.

എന്റെ ചെറുപ്പവും മണ്ടത്തരവും

''ഇത്ര മനോഹരമായി സൃഷ്ടിക്കപ്പെട്ട ഒന്നിനോട് എന്തെങ്കിലും ചെയ്യുന്ന ആളല്ല ഞാന്‍. എന്റെ അച്ഛനും അമ്മയും ദേവ്ദാസിന്റെ വലിയ ആരാധകരായിരുന്നു. എന്റെ ചെറുപ്പവും മണ്ടത്തരവും കാരണമാണ് ഞാന്‍ ആ സിനിമയോട് യെസ് പറഞ്ഞത്. പക്ഷെ എനിക്ക് പ്രായം കൂടി, പക്വതയും. ബുദ്ധിയും കൂടി വരുന്നുണ്ടാകും. ഇനി അതുപോലെ ഞാന്‍ ചെയ്യില്ല'' എന്നും ഷാരൂഖ് കൂട്ടിച്ചേര്‍ത്തു. 2002ല്‍ സിനിമ ചെയ്യുന്നതിന് മുമ്പ് ദിലീപ് കുമാറിന്റെ സിനിമ കണ്ടിരുന്നുവെങ്കില്‍ തങ്ങള്‍ അങ്ങനൊരു പ്രവര്‍ത്തിയ്ക്ക് മുതിരുമായിരുന്നില്ലെന്നും ഷാരൂഖ് പറഞ്ഞു. സിനിമ ചെയ്തതിന് ശേഷം കാണാം എന്നായിരുന്നു മാധുരിയും ഐശ്വര്യയും സഞ്ജയും പറഞ്ഞതെന്നും ഷാരൂഖ് ഓര്‍ക്കുന്നു.

Recommended Video

When Shah Rukh Khan confessed he attends award shows to communicate with his late parents
ഷാരൂഖിന്റെ ചിത്രം

ദീലീപ് കുമാറിന്റെ ദേവ്ദാസിന് പിന്നീടും റിക്രിയേഷനുണ്ടായിട്ടുണ്ട്. 2009ല്‍ അനുരാഗ് കശ്യപാണ് അഭയ് ഡിയോളിനെ നായകനാക്കി സിനിമ ചെയ്യുന്നത്. പുതിയ കാലത്തെ കഥ പറഞ്ഞ ചിത്രത്തിന്റെ പേര് ദേവ് ഡി എന്നായിരുന്നു. അഭയ് ഡിയോളിനൊപ്പം മാഹി ഗില്‍ കല്‍ക്കി കേക്ല എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു.

ബോളിവുഡിലെ നാഴികക്കല്ലുകളിലൊന്നായി മാറിയ ചിത്രമായിരുന്നു ദേവ് ഡി. കഴിഞ്ഞ ദിവസം ദിലീപ് കുമാറിന്റെ മരണത്തിന് പിന്നാലെ അനുശോചനം അറിയിക്കാനായി ഷാരൂഖ് സൈറ ബാനുവിന്റെ അരികിലെത്തതിയിരുന്നു. ദിലീപ് കുമാറും സൈറ ബാനുവുമായി വളരെ അടുത്ത ബന്ധമാണ് ഷാരൂഖിനുള്ളത്. സൈറയെ ആശ്വസിപ്പിക്കുന്ന ഷാരൂഖിന്റെ ചിത്രം വൈറലായി മാറിയിരുന്നു.

Read more about: shahrukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X