For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ടെറസില്‍ തള്ളിയിട്ടു, ശില്‍പ തൂങ്ങിക്കിടന്നത് മൂന്ന് മണിക്കൂര്‍; ദേഹം മുഴുവന്‍ പരുക്കേറ്റ് താരം

  |

  ബോളിവുഡിലെ മിന്നും താരമാണ് ശില്‍പ ഷെട്ടി. തൊണ്ണൂറുകളിലെ നിറ സാന്നിധ്യമായിരുന്നു ശില്‍പ ഷെട്ടി. ബോളിവുഡിലെ മുന്‍നിര നായകന്മാര്‍ക്കെല്ലാം ഒപ്പം അഭിനയിച്ചിട്ടുണ്ട് ശില്‍പ ഷെട്ടി. താരം പിന്നീട് സിനിമയില്‍ നിന്നും വിട്ടു നിന്നുവെങ്കിലും റിയാലിറ്റി ഷോ വിധികര്‍ത്താവായും സോഷ്യല്‍ മീഡിയയിലൂടേയും മറ്റുമെല്ലാം സജീവമായി തന്നെ തുടരുകയായിരുന്നു. ഈയ്യടുത്താണ് ശില്‍പ ബിഗ് സ്‌ക്രീനിലേക്കുള്ള തന്റെ തിരിച്ചുവരവ് നടത്തുന്നത്.

  Also Read: കാവ്യയെ മറന്ന് പോയതാണോ? നമിതയ്ക്ക് മാത്രം ആശംസയുമായി വന്ന മീനൂട്ടിയോട് ആരാധകരുടെ ചോദ്യമിങ്ങനെ

  ശില്‍പ അഭിനയിച്ച് വലിയ വിജയമായി മാറിയ സിനിമകളില്‍ ഒന്നായിരുന്നു ബാസീഗര്‍. അബ്ബാസ്-മസ്ദാന്‍ സംവിധാനം ചെയ്ത സിനിമയില്‍ ഷാരൂഖ് ഖാന്‍ ആയിരുന്നു പ്രധാന വേഷത്തിലെത്തിയത്. ഷാരൂഖിന്റെ ആന്റി ഹീറോ വേഷം വന്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ഷാരൂഖ് എന്ന താരത്തിന്റെ ഉദയത്തില്‍ നിര്‍ണായക സ്ഥാനം വഹിച്ച സിനിമ കൂടിയായിരുന്നു ബാസീഗര്‍. കജോള്‍ ആയിരുന്നു ചിത്രത്തിലെ നായിക.

  ശില്‍പ ഷെട്ടിയുടെ ആദ്യ സിനിമ കൂടിയായിരുന്നു ബാസീഗര്‍. ഷാരൂഖിന്റെയാകട്ടെ രണ്ടാമത്തെ സിനിമയും. കജോളും താരതമ്യേനെ തുടക്കകാരിയായിരുന്നു. എന്നാല്‍ ഓണ്‍ സ്‌ക്രീനിലെ ഇവരുടെ പ്രകടനങ്ങളും അതുവരെ കാണാത്ത തരത്തിലുള്ളൊരു പ്രതികാര കഥയും ബോക്‌സ് ഓഫീസ് ഇളക്കി മറിക്കുകയായിരുന്നു. ചിത്രത്തിലെ പാട്ടുകളും വന്‍ ഹിറ്റായി മാറിയിരുന്നു. ചിത്രത്തിലെ പല രംഗങ്ങളും ഇന്നും ആരാധകരുടെ മനസിലുണ്ട്.

  Also Read: ആദ്യ ബന്ധത്തിലുള്ള മകനെ തല്ലണം; അമ്മയെ കുറിച്ചുള്ള ചോദ്യത്തിന് മകന്റെ പ്രതികരണം കണ്ട് വനിത വിജയ്കുമാര്‍

  പ്രേക്ഷകരെ ഞെട്ടിച്ച ചിത്രത്തിലെ രംഗങ്ങളിലൊന്നായിരുന്നു ശില്‍പ ഷെട്ടിയെ ഷാരൂഖ് ഖാന്‍ ടെറസില്‍ നിന്നും തള്ളിയിട്ട് കൊല്ലുന്നത്. ഇന്നും ആരാധകരുടെ മനസില്‍ മായാതെ ആ രംഗമുണ്ട്. അതുവരെ തങ്ങള്‍ കണ്ടു കൊണ്ടിരുന്ന സിനിമയോ നായകനോ അല്ല ഇനിയങ്ങോട്ട് എന്ന് പ്രേക്ഷകരോട് വിളിച്ചു പറയുന്നതായിരുന്നു ആ രംഗം. എന്നാല്‍ ആ രംഗത്തിന്റെ ചിത്രീകരണം വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു. പ്രത്യേകിച്ചും ശില്‍പ ഷെട്ടി പുതുമുഖമായിരുന്നുവെന്നത് അണിയറ പ്രവര്‍ത്തകര്‍ക്ക് വെല്ലുവിളിയായിരുന്നു.

  ഇത്തരത്തിലൊരു രംഗം ചെയ്യാന്‍ പലരും മടിച്ചു നില്‍ക്കുമായിരുന്നു. എന്നാല്‍ പുതുമുഖമായിട്ടും ശില്‍പ അതിന് തയ്യാറാവുകയായിരുന്നു. ഇന്നത്തെ അത്ര സാങ്കേതിക വിദ്യയുടെ സഹായമില്ലാതിരുന്നതിനാല്‍ ഈ രംഗം ഒറിജിനലായി തന്നെ ചിത്രീകരിക്കുകയായിരുന്നു ചെയ്തത്. ഇതോടെ മൂന്ന് മണിക്കൂറോളമാണ് ശില്‍പയ്ക്ക് സുരക്ഷാ കേബിളില്‍ തൂങ്ങി കിടക്കേണ്ടി വന്നത്. താരത്തിന് സാരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നുവെന്നും അണിയറ പ്രവര്‍ത്തകര്‍ ഓര്‍ക്കുന്നുണ്ട്.

  Also Read: 'ഒടിഞ്ഞ കാലിൽ ലാലേട്ടൻ കയറി ചവിട്ടി, രാത്രിക്ക് രാത്രി ഹോസ്പിറ്റലിലേക്ക് പോയി'; ബലരാമനായ കഥ പറഞ്ഞ് ഷമ്മി തിലകൻ

  ''നീ ആ സിനിമയുടെ ചിത്രീകരണത്തിനായി ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഞങ്ങള്‍ ഓര്‍ക്കുന്നുണ്ട് നിന്റെ കഥാപാത്രമായ സീമയെ ഷാരൂഖ് ഖാന്റെ കഥാപാത്രം ടെറസില്‍ നിന്നും തള്ളിയിട്ട് കൊല്ലുന്ന രംഗം. നീ ബില്‍ഡിംഗില്‍ നിന്നും വീണു. എല്ലാവരും ഞങ്ങളോട് ഗ്രാഫിക്‌സ് ചെയ്യണമെന്ന് പറഞ്ഞിരുന്നതാണ്. പക്ഷെ അത് ഒറിജിനലായി ഷൂട്ട് ചെയ്ത് നീ ഞെട്ടിച്ചു'' എന്ന് ഒരിക്കല്‍ മസ്ദാന്‍ സംഭവത്തെക്കുറിച്ച് ശില്‍പയോട് പറഞ്ഞിരുന്നു.


  ''ഞങ്ങള്‍ ഓര്‍ക്കുന്നുണ്ട്, നീ മൂന്ന് മണിക്കൂറോളം കേബിളില്‍ തൂങ്ങി കിടക്കുകയായിരുന്നു. എന്തെങ്കിലും കഴിക്കുകയോ കുടിക്കുകയോ ചെയ്യണമായിരുന്നുവെങ്കില്‍ പോലും തൂങ്ങി കിടന്നു കൊണ്ട് തന്നെ വേണമായിരുന്നു. നിന്റെ ശരീരം മുഴുവന്‍ പരുക്കുകളുണ്ടായിരുന്നു. എന്നിട്ടും നീ പരാതിപ്പെട്ടില്ല. അതേ ചിരിയോടെ തന്നെ നീ തുടര്‍ന്നും അഭിനയിച്ചു. നിനക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമാണ്'' എന്നും അദ്ദേഹം പറയുന്നുണ്ട്.


  എന്തായാലും നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് ശില്‍പ. ഹംഗാമ 2വിലൂടെയാണ് താരം അഭിനയത്തിലേക്ക് മടങ്ങിയെത്തിയത്. പിന്നാലെ വന്ന നിക്കമ്മ എന്ന സിനിമയിലും താരം അഭിനയിച്ചു. ഇപ്പോള്‍ ശില്‍പ ഷെട്ടി തന്റെ ഒടിടി എന്‍ട്രിയാക്കായുള്ള ഒരുക്കത്തിലാണ്. രോഹിത് ഷെട്ടിയുടെ ഇന്ത്യന്‍ പോലീസ് ഫോഴ്‌സ് എന്ന സീരീസിലൂടെയാണ് ഒടിടി എന്‍ട്രി. ആമസോണ്‍ പ്രൈം സീരീസില്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയാണ് നായകന്‍.

  Read more about: shilpa shetty
  English summary
  Throwback: When Shilpa Shetty Was Left Hanging On The Cable For Hours During Baazigar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X