ഞാന്‍ ആ സിനിമ വേണ്ടെന്ന് വച്ചു, അതോടെ നിനക്കൊരു കരിയര്‍ ഉണ്ടായി; റാണിയോട് ട്വിങ്കിള്‍ ഖന്ന

ബോളിവുഡിലെ എക്കാലത്തേയും വലിയ വിജയങ്ങളിലൊന്നാണ് കുച്ച് കുച്ച് ഹോത്താ ഹേ. ഷാരൂഖ് ഖാന്‍, കജോള്‍, റാണി മുഖര്‍ജി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ബോളിവുഡിലെ ഐക്കോണിക് സിനിമകളിലൊന്നാണ്. ഇന്നും ആരാധകര്‍ ഏറെ സ്‌നേഹത്തോടെ ചേര്‍ത്തു പിടിക്കുന്ന സിനിമ. മൂന്ന് സുപ്രധാന താരങ്ങള്‍ക്കൊപ്പം സല്‍മാന്‍ ഖാന്റെ അതിഥി വേഷം കൊണ്ടും താര സമ്പന്നമായിരുന്നു കുച്ച് കുച്ച് ഹോത്താ ഹേ. രസകരമായൊരു വസ്തുത എന്തെന്നാല്‍ ചിത്രത്തിന്റെ സംവിധായകന്‍ കരണ്‍ ജോഹര്‍ ആദ്യം ടീനയായി മനസില്‍ കണ്ടത് മറ്റൊരു താരത്തെയായിരുന്നു.

ഷാരൂഖും കജോളും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിലെ മറ്റൊരു പ്രധാനപ്പെട്ട വേഷമായിരുന്നു റാണി മുഖര്‍ജി അവതരിപ്പിച്ച ടീന. ഈ കഥാപാത്രമായി കരണ്‍ ആദ്യം മനസില്‍ കണ്ടിരുന്നത് തന്റെ ആത്മാര്‍ത്ഥ സുഹൃത്ത് കൂടിയായ ട്വിങ്കിള്‍ ഖന്നയെയായിരുന്നു. രാജേഷ് ഖന്നയുടേയും ഡിംപിള്‍ കപാഡിയയുടേയും മകളായ ട്വിങ്കിള്‍ പക്ഷെ അഭിനയത്തില്‍ തിളങ്ങാന്‍ സാധിക്കാതെ പോയ താരമാണ്.

Rani Mukerji

ടീനയാകാനുള്ള ഓഫര്‍ ട്വിങ്കിള്‍ നിഷേധിക്കുകയായിരുന്നു. ഇതോടെയാണ് കജോളിന്റെ കസിന്‍ കൂടിയായ റാണി മുഖര്‍ജിയിലേക്ക് കരണ്‍ ജോഹര്‍ എത്തിയത്. റാണിയുടെ കരിയറില്‍ നിര്‍ണായകമായ വിജയമായി കുച്ച് കുച്ച് ഹോത്താ ഹേയും ടീനയും മാറുകയായിരുന്നു. പിന്നീട് പല വേദികളിലും ട്വിങ്കില്‍ കുച്ച് കുച്ച് ഹോത്താ ഹേ നിരസിച്ചതിനെക്കുറിച്ച് തുറന്ന് സംസാരിച്ചിട്ടുണ്ട്. കുച്ച് കുച്ച് ഹോത്താ ഹേയുടെ 20-ാം വാര്‍ഷികം 2018 ല്‍ ആഘോഷിച്ചിരുന്നു. ഈ പരിപാടിയില്‍ താനാണ് റാണിയുടെ കരിയറുണ്ടാക്കിയതെന്ന് ട്വിങ്കില്‍ തമാശ രൂപേണ പറയുകയായിരുന്നു.

പലപ്പോഴായി തന്റെ അമ്മ ഡിംപിള്‍ കപാഡിയ കുച്ച് കുച്ച് ഹോത്താ ഹേയുടെ ഏറ്റവും മികച്ച കാര്യം നിന്റെ അഭാവമാണെന്ന് പറഞ്ഞിട്ടുണ്ടെന്നും ട്വിങ്കിള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ ഭര്‍ത്താവും സൂപ്പര്‍ താരവുമായ അക്ഷയ് കുമാറിനോട് സിനിമയുടെ തിരഞ്ഞെടുപ്പിനെ വിമര്‍ശിക്കുമ്പോള്‍ അദ്ദേഹം മറുപടിയായി പറയുന്നത് നീ കുച്ച് കുച്ച് ഹോത്താ ഹേ നിരസിച്ചവളാണെന്നും ട്വിങ്കിള്‍ പറഞ്ഞിട്ടുണ്ട്.

1998 ലായിരുന്നു കുച്ച് കുച്ച് ഹോത്താ ഹേ പുറത്തിറങ്ങിയത്. ചിത്രം വന്‍ വിജമായി മാറുകയും ചെയ്തു. അനുപം ഖേര്‍, അര്‍ച്ചന പൂരന്‍ സിംഗ്, ഫരീദ ജലാല്‍, ഹിമാനി ശിവ്പുരി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. രസകരമായ മറ്റൊരു വസ്തുത ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ സഹോദരിമാരായ കജോളും റാണിയും പരസ്പരം സംസാരിക്കുമായിരുന്നില്ല എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരുവരും ഇപ്പോഴും പരസ്പരം അകലം പാലിക്കുകയാണ്. എന്നാല്‍ കുച്ച് കുച്ച് ഹോത്താ ഹേയുടെ 20-ാം വാര്‍ഷികത്തില്‍ തന്നെ പിന്തുണച്ചതിന് കജോളിന് റാണി നന്ദി പറഞ്ഞിരുന്നു.

Read more about: rani mukerji twinkle khanna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X