അക്ഷയ് കുമാറും പ്രിയങ്കയും അടുപ്പത്തിലെന്ന് വാർത്ത; നടിയെ തല്ലാൻ സെറ്റിലെത്തിയ ട്വിങ്കിൾ, അക്ഷയ് ചെയ്തത്!

ബോളിവുഡിലെ മുൻനിര നായകന്മാരിൽ ഒരാളാണ് ഇന്ന് അക്ഷയ് കുമാര്‍. ബോളിവുഡിലെ താരകുടുംബങ്ങളുടെ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാതെയാണ് അക്ഷയ് കുമാര്‍ സിനിമയിലെത്തുന്നതും വലിയ താരമായി മാറുന്നതും. തന്റെ കഴിവും അധ്വാനവും കൊണ്ടാണ് അക്ഷയ് കുമാര്‍ എന്ന നടൻ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്. ഖാന്മാരും കപൂര്‍മാരും അരങ്ങു വാഴുന്നിടത്ത് സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ അക്ഷയ് കുമാറിന് കഴിഞ്ഞിട്ടുണ്ട്.

സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് അക്ഷയ് കുമാർ ട്വിങ്കിൾ ഖന്നയുമായി പ്രണയത്തിലാകുന്നതും വിവാഹം ചെയ്യുന്നതും. ഇന്ന് ബോളിവുഡിലെ ഇഷ്ട താര ജോഡികൾ ആണ് അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും. ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് അക്ഷയ് കുമാര്‍ ഇന്ന്. ബോളിവുഡിന്റെ ഐക്കോണിക് താരങ്ങളായ രാജേഷ് ഖന്നയുടേയും ഡിംപിള്‍ കപാഡിയയുടേയും മകളാണ് ട്വിങ്കിള്‍. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ ട്വിങ്കിളും സിനിമയിലെത്തിയിരുന്നു.

 നിരന്തരം ഗോസിപ്പുകളിൽ ഇടം നേടിയിരുന്നു അക്ഷയ്

എന്നാൽ സിനിമയിൽ തിളങ്ങാൻ ട്വിങ്കിളിന് കഴിഞ്ഞിരുന്നില്ല. അധികം വൈകാതെ തന്നെ അഭിനയത്തോട് വിട പറഞ്ഞ ട്വിങ്കിള്‍ പിന്നീട് മാധ്യമ പ്രവര്‍ത്തനത്തിലേക്കും എഴുത്തിലേക്കും കടക്കുകയായിരുന്നു. അതേസമയം, നിരന്തരം ഗോസിപ്പുകളിൽ ഇടം നേടിയിരുന്നു അക്ഷയ്. ശില്‍പ ഷെട്ടി, രവീണ ടണ്ടന്‍ തുടങ്ങിയ തുടങ്ങിയ താരങ്ങളുമായി നടൻ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ട്വിങ്കിളിനെ വിവാഹം ചെയ്ത് വിജയകരമായ ദാമ്പത്യ ജീവിതവുമായി നടൻ മുന്നോട്ട്പോവുകയാണ്.

പ്രിയങ്കയുടെ കരിയറിന്റെ തുടക്ക സമയത്തായിരുന്നു ഇത്

അതേസമയം, വിവാഹ ശേഷം ഒരിടയ്ക്ക് അക്ഷയ് കുമാറും പ്രിയങ്ക ചോപ്രയും തമ്മില്‍ പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. രണ്ടായിരങ്ങളിലായിരുന്നു ഇത്തരത്തിലൊരു ഗോസിപ്പ് ബോളിവുഡില്‍ സജീവമായത്. പ്രിയങ്കയുടെ കരിയറിന്റെ തുടക്ക സമയത്തായിരുന്നു ഇത്. ഈ സമയത്താണ് പ്രിയങ്ക അക്ഷയ് കുമാറിനൊപ്പം ഐത്ത്രാസ് എന്ന സിനിമയില്‍ അഭിനയിക്കുന്നത്.

ഗോസിപ്പുകൾ ഒന്നും ട്വിങ്കിളിനെ വിഷമിപ്പിച്ചിരുന്നില്ല

പിന്നീട് പ്രിയങ്ക ചോപ്രയും അക്ഷയ് കുമാറും കൂടുതൽ സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചതോടെ പല പത്രങ്ങളും മാസികകളും അവരുടെ ബന്ധത്തെക്കുറിച്ച് കൂടുതൽ എഴുതാൻ തുടങ്ങി. പല നിർമ്മാതാക്കളും അവരെ തങ്ങളുടെ സിനിമകളിൽ അഭിനയിപ്പിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചു. തുടക്കത്തിൽ, ഈ ഗോസിപ്പുകൾ ഒന്നും ട്വിങ്കിളിനെ വിഷമിപ്പിച്ചിരുന്നില്ല, എന്നാൽ ഗോസിപ്പുകൾ പരിധി വിട്ടതോടെ ട്വിങ്കിൾ അക്ഷയോട് പ്രിയങ്കയിൽ നിന്ന് അകലം പാലിക്കാൻ ആവശ്യപ്പെട്ടു.

പ്രിയങ്കയുമായി ട്വിങ്കിൾ തെറ്റി

എന്നാൽ പ്രിയങ്ക ചോപ്രയും അക്ഷയ് കുമാറും വക്ത്: ദി റേസ് എഗൈൻസ്റ്റ് ടൈം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ ആയിരിക്കെ, ഇത് കൂടുതൽ വഷളായി. പ്രിയങ്കയുമായി ട്വിങ്കിൾ തെറ്റി. കലി കയറിയ ട്വിങ്കിൾ പ്രിയങ്കയെ തല്ലാനായി സെറ്റിൽ എത്തി, പക്ഷേ ആ സമയം പ്രിയങ്ക അവിടെ ഉണ്ടായിരുന്നില്ല. മുഴുവൻ ടീമിന്റെയും മുന്നിൽ വെച്ച് ട്വിങ്കിൾ അക്ഷയോട് ചൂടാവുകയും ചെയ്തു.

പിന്നീട് അക്ഷയ് ഒരുകണക്കിന് ട്വിങ്കിളിനെ സമാധാനിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. അടുത്ത ദിവസം തന്നെ, പ്രിയങ്കയ്ക്ക് ഒപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞ് അക്ഷയ് കുമാർ ഒരു പത്രക്കുറിപ്പ് പുറത്തിറക്കി. ഇതിൽ അസ്വസ്ഥയായ പ്രിയങ്കയും നടനോടൊപ്പം സിനിമകൾ ചെയ്യേണ്ടന്ന് തീരുമാനിച്ചിരുന്നു.

പ്രിയങ്കയ്‌ക്കൊപ്പം അഞ്ച് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്

എന്നാൽ ഒരിക്കൽ ആപ് കി അദാലത്ത് എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ, പ്രിയങ്ക ചോപ്രയുമായി തനിക്ക് പ്രശ്നങ്ങൾ ഒന്നുമില്ലെന്നാണ് അക്ഷയ് കുമാർ പറഞ്ഞത്. പ്രിയങ്കയ്‌ക്കൊപ്പം അഞ്ച് സിനിമകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. റാണി മുഖർജി ഒഴികെ എല്ലാ നായികമാർക്കൊപ്പവും ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. അവസരം വന്നാൽ തീർച്ചയായും പ്രിയങ്കയോടൊപ്പം അഭിനയിക്കും. അഭിനയിക്കില്ല എന്നൊന്നും ഇല്ല എന്ന് അക്ഷയ് വ്യക്തമാക്കിയിരുന്നു.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X