വിവാഹം കഴിക്കണമെന്ന് ദിഷ, സമ്മതിക്കാതെ ടൈഗര്‍; പ്രണയ തകര്‍ച്ചയിലേക്ക് നയിച്ച കാരണം!
ബോളിവുഡിലെ യുവതാരങ്ങളാണ് ദിഷ പഠാനിയും ടൈഗര്‍ ഷ്രോഫും. ഇരുവരും തമ്മിലുള്ള പ്രണയം നാളുകളായി ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയമായിരുന്നു. ഒരുമിച്ച് അഭിനയിച്ച് പ്രണയത്തിലാവുകയായിരുന്നു ദിഷു ടൈഗറും. തങ്ങളുടെ പ്രണയത്തെക്കുറിച്ച് ദിഷയും ടൈഗറും പരസ്യമായി സംസാരിച്ചിട്ടില്ലെങ്കിലും ഇരുവരേയും നിരന്തരം ഒരുമിച്ച് കാണാന്‍ സാധിക്കുമായിരുന്നു. ഇതിനിടെ ടൈഗറിന്റെ പിതാവ് ജാക്കി ഷ്രോഫ് തന്നെ പ്രണയ വാര്‍ത്ത സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്ത് വരുന്ന വാര്‍ത്തകള്‍ ആരാധകരെ നിരാശപ്പെടുത്തുന്നതായിരുന്നു. ടൈഗറും ദിഷയും പിരിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇപ്പോഴിതാ ആ റിപ്പോര്‍ട്ടുകള്‍ ശരിവെക്കുകയാണ് ടൈംസ് ഓഫ് ഇന്ത്യ. ദേശീയ മാധ്യമത്തിലെ റിപ്പോര്‍ട്ട് പ്രകാരം ആറ് വര്‍ഷത്തെ പ്രണയജീവിതത്തിന് ടൈഗറും ദിഷയും വിരാമമിട്ടിരിക്കുകയാണ്.

ദിഷയും ടൈഗറും പിരിയാനുണ്ടായ കാരണം എന്താണെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ബോളിവുഡിലെ ഐക്കോണിക് നായകന്മാരില്‍ ഒരാളായ ജാക്കി ഷ്രോഫിന്റെ മകനാണ് ടൈഗര്‍. അച്ഛന്റേയും അമ്മയുടേയും വീട്ടില്‍ നിന്നും ടൈഗര്‍ നാളുകള്‍ക്കു മുമ്പ് തന്നെ മാറിയിരുന്നു. ആ സമയം മുതല്‍ ദിഷയും മിക്കപ്പോഴും ടൈഗറിനൊപ്പമായിരുന്നു. തങ്ങളുടെ പ്രണയത്തെ വിവാഹത്തിലേക്ക് എത്തിക്കണമെന്ന് ദിഷയ്ക്ക് ആഗ്രഹം ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
വിവാഹം കഴിക്കാമെന്ന തന്റെ ആഗ്രഹം ദിഷ ടൈഗറിനെ അറിയിച്ചുവെന്നും എന്നാല്‍ ടൈഗര്‍ തയ്യാറായില്ലെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. ഒന്നിലധികം തവണ ടൈഗറിനോട് ദിഷ വിവാഹത്തെക്കുറിച്ച് സംസാരിച്ചുവെങ്കിലും ടൈഗര്‍ ഇപ്പോള്‍ വിവാഹം കഴിക്കാന്‍ തയ്യാറല്ലെന്നായിരുന്നു പറഞ്ഞിരുന്നത്. വിവാഹ ജീവിതത്തിലേക്ക് കടക്കാന്‍ ടൈഗറിന് ഇപ്പോള്‍ താല്‍പര്യമില്ല.

നേരത്തെ മാര്‍ച്ചില്‍ നല്‍കിയൊരു അഭിമുഖത്തില്‍ ടൈഗര്‍ ഇപ്പോള്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് ജാക്കി ഷ്രോഫും പറഞ്ഞിരുന്നു. നിലവില്‍ സിനിമയിലും കരിയറിലുമാണ് ടൈഗറിന്റെ ശ്രദ്ധയെന്നും ജാക്കി പറഞ്ഞിരുന്നു. അതേസമയം ദിഷയും ടൈഗറും തമ്മിലുള്ള ബന്ധം വളരെ ആഴത്തിലുള്ളതാണെന്നും ജാക്കി ഷ്രോഫ് പറഞ്ഞിരുന്നു. ദിഷയും ടൈഗറിന്റെ കുടുംബവും തമ്മില്‍ വളരെ അടുപ്പമുണ്ട്. ടൈഗറിന്റെ സഹോദരിയും ദിഷയും വളരെ അടുത്ത സുഹൃത്തുക്കളും ജിം പങ്കാളികളുമാണ്.
അതേസമയം ദിഷയും ടൈഗറും പിരിയാന്‍ തീരുമാനിച്ചതിനെക്കുറിച്ചും ജാക്കി ഷ്രോഫ് നേരത്തെ പ്രതികരിച്ചിരുന്നു. ടൈഗറും ദിഷയും വളരെ അടുത്ത സുഹൃത്തുക്കളാണെന്നും ഇരുവരും എപ്പോഴും ഒരുമിച്ച് സമയം ചെലവിടുന്നത് കണ്ടിട്ടുണ്ടെന്നുമാണ് ജാക്കി ഷ്രോഫ് നേരത്തെ നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം അവരുടെ സൗഹൃതത്തിന്റെ കാര്യത്തില്‍ അവര്‍ തന്നെയാണ് തീരുമാനവും എടുക്കേണ്ടത് അവര്‍ തന്നെയാണെന്നും ജാക്കി പറയുന്നുണ്ട്.

''ഞാന്‍ അവര്‍ ഒരുമിച്ച് സമയം ചെലവിടുന്നത് കണ്ടിട്ടുണ്ട്. എന്റെ മകന്റെ പ്രണയജീവിതത്തിന്റെ ട്രാക്ക് ഞാന്‍ നോക്കി വെക്കുന്നതല്ല. ഞാനത് ഇഷ്ടപ്പെടുന്നില്ല. അവരുടെ സ്വകാര്യതയില്‍ കടന്നു കയറാറില്ല. എന്നാല്‍ അവര്‍ വളരെ അടുത്ത സുഹൃത്തുക്കളാണ്. ജോലിയ്ക്ക് അപ്പുറത്തുള്ള സമയം അവര്‍ ഒരുമിച്ച് ചെലവിടാറുണ്ട്. പക്ഷെ ഒരുമിച്ച് നടക്കണമോ പിരിയണമോ എന്നതൊക്കെ അവരുടെ തീരുമാനമാണ്. ഇത് അവരുടെ പ്രണയകഥയാണ്, എന്നേയും എന്റെ ഭാര്യ ആയിഷയുടേയും പോലെ. ദിഷയുമായി ഞങ്ങള്‍ക്ക് വളരെ അടുത്ത ബന്ധമാണുള്ളത്. അവര്‍ ഒരുമിച്ച് സമയം ചെലവിടുന്നത് സന്തോഷത്തോടെയാണ്'' എന്നായിരുന്നു ജാക്കി ഷ്രോഫ് പറഞ്ഞത്.
Recommended Video

അതേസമയം ദിഷയുടെ പുതിയ സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. ഏക് വില്ലന്‍ റിട്ടേണ്‍സ് ആണ് ദിഷയുടെ പുതിയ സിനിമ. അര്‍ജുന്‍ കപൂര്‍, ജോണ്‍ എബ്രഹാം, താര സുതാരിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.


Click it and Unblock the Notifications











