For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇതെന്റെ രോമങ്ങള്‍, ഇതിന്റെ പേരില്‍ ഞാന്‍ മാപ്പ് അപേക്ഷിക്കില്ല; കയ്യടി നേടി നടി തിലോത്തമ

  |

  സോഷ്യല്‍ മീഡിയയുടെ കാലമാണിത്. ഇന്‍സ്റ്റഗ്രാമിലും മറ്റും ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുക എന്നത് ഒരു ശീലമായി മാറിയിരിക്കുന്ന ഈ കാലത്ത് താരങ്ങള്‍ മാത്രമല്ല സാധാരണക്കാര്‍ പോലും എന്നും സൗന്ദര്യം എന്ന് പൊതുബോധം സൃഷ്ടിച്ച പൊള്ളായ സങ്കല്‍പ്പത്തെ തൃപ്തിപ്പെടുത്താന്‍ ആണ് ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ തങ്ങളുടെ യഥാര്‍ത്ഥ രൂപമോ വ്യക്തിത്വമോ പുറം ലോകത്തെ അറിയിക്കാന്‍ പലരും മടിക്കുകയാണ്. എന്നാല്‍ ഈ സമയത്തും ബോഡി പോസിറ്റിവിറ്റിയെക്കറിച്ചും മറ്റും സംസാരിക്കാന്‍ തയ്യാറാകുന്ന ചില താരങ്ങളുണ്ട്. അത്തരത്തില്‍ ഒരാളാണ് നടി തിലോത്തമ ഷോമെ.

  ആരുമറിയാതെ സല്‍മാന്‍ ആ സിനിമയില്‍ അഭിനയിച്ചു, പൊട്ടിക്കരഞ്ഞ് ഐശ്വര്യ; ഇരുവരും അവസാനമായി ഒരു ഫ്രെയിമില്‍!

  മണ്‍സൂണ്‍ വെഡ്ഡിംഗ് പോലുള്ള സിനിമകളിലൂടെ കയ്യടി നേടിയ താരമാണ് തിലോത്തമ. സാര്‍ എന്ന തിലോത്തമയുടെ ചിത്രം മലയാളി സിനിമാ പ്രേമികള്‍ക്കിടയിലും വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ തിലോത്തമ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു ചിത്രം വൈറലായി മാറിയിരിക്കുകയാണ്. തലയില്‍ കൈ വച്ചു കൊണ്ട് മുകളിലേക്ക് നോക്കി നിന്ന് ചിരിക്കുകയാണ് ചിത്രത്തില്‍ തിലോത്തമ. അണ്‍അപ്പോളജറ്റിക് എന്നെഴുതിയ കറുത്ത ടാങ്ക് ടോപ്പ് ആണ് ചിത്രത്തില്‍ ധരിച്ചിരിക്കുന്നത്.

  ചിത്രത്തില്‍ തിലോത്തമയുടെ കക്ഷത്തിലെ രോമങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ശരീരത്തിലെ രോമം കളയുന്നത് ശീലമായി മാറിയിരിക്കുമ്പോഴും ചിലര്‍ അതിന് തയ്യാറാകാതെ നില്‍ക്കുന്നുണ്ട്. അതില്‍ ഒട്ടും തന്നെ പ്രശ്‌നമില്ലെന്നാണ് തിലോത്തമ തന്റെ പോസ്റ്റിലൂടെ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ഞാന്‍ ഒരുപാട് ക്ഷമ പ്രകടിപ്പിക്കാറുണ്ട്. ആരുടെയെങ്കിലും ക്ഷമാപണം പ്രതീക്ഷിച്ച് ഞാന്‍ ക്ഷമ ചോദിക്കുന്നതാണ് ഇതിലെ ഏറ്റവും മോശമായ കാര്യം. ഒരു ഹലോ പറയുന്നത് പോലെ. ഞാന്‍ നല്ലത് എന്തെങ്കിലും ചെയ്തുവെങ്കില്‍ ക്ഷമ ചോദിക്കുന്നു. എന്തുകൊണ്ടെന്നാല്‍ എനിക്ക് അത് അല്‍പ്പം കൂടി നന്നായി ചെയ്യാമായിരുന്നു എന്നാണ് തിലോത്തമ പറയുന്നത്. യുക്തിയ്ക്ക് നിരക്കാത്ത ഒന്ന്, നിശബ്ദതയില്‍ നമ്മുടെ വായില്‍ നിന്ന് അറിയാതെ പോകുന്നത്. ഈ ടി ഷര്‍ട്ട് കുറച്ച് ഉപയോഗിക്കാനും കൂടുതല്‍ അര്‍ത്ഥമാക്കാനുമുള്ള ഓര്‍മ്മപ്പെടുത്തലാണെന്നും താരം പറയുന്നു. ഓ എന്റെ രോമങ്ങളെക്കുറിച്ചാണെങ്കില്‍ അതില്‍ ഞാന്‍ ക്ഷമ ചോദിക്കില്ല. ഇതൊരു പ്രസ്താവനയല്ലെന്നും ഞാന്‍ ചിലപ്പോള്‍ വാക്സ് ചെയ്യും. ചിലപ്പോള്‍ ചെയ്യാതെയും ഇരിക്കും എന്നുമാണ് തിലോത്തമ പറയുന്നത്.

  പിന്നാലെ കമന്റിലൂടെ അഭിനന്ദനങ്ങളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. സാറില്‍ നിങ്ങളെ ഒരുപാട് ഇഷ്ടമായി. ഇപ്പോള്‍ ഈ പോസ്‌ററിന് ശേഷം കൂടുതല്‍ ഇഷ്ടമായി. നിങ്ങള്‍ നിങ്ങളായിരിക്കുന്നത് തന്നെയാണ് സൗന്ദര്യം എന്നായിരുന്നു ഒരാളുടെ കമന്റ്. ഞാന്‍ ഒരുപാട് ആരാധിക്കുന്നൊരാള്‍ക്ക് എങ്ങനെയാണ് ഇത്രയും റിലേറ്റബിള്‍ ആയിരിക്കാന്‍ ്‌സാധിക്കുക എന്ന് ആലോചിച്ചിരിക്കുകയായിരുന്നു കുറച്ച് നേരം ഞാന്‍ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. നേരത്തെ മെറ്റ് ഗാലയില്‍ മഡോണയുടെ മകള്‍ ലോര്‍ഡസ് ലിയോണും ഇതേ ആശയം പങ്കുവച്ചു കൊണ്ട് തന്റെ കക്ഷത്തിലെ രോമം പ്രദര്‍ശിപ്പിച്ചു കൊണ്ട് എത്തിയിരുന്നു. താരത്തിന്റെ നിലപാട് വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു.

  Nivin Pauly’s ‘Thuramukham’ postponed due to COVID Surge | FilmiBeat Malayalam

  മണ്‍സൂണ്‍ വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയായിരുന്നു തിലോത്തമയുടെ അരങ്ങേറ്റം. ഇംഗ്ലീഷിലും ബംഗാളിയിലും അഭിനയിച്ചിട്ടുള്ള തിലോത്തമ ടേണിംഗ് 30 എന്ന ചിത്രത്തിലൂടെയാണ് ഹിന്ദിയിലെത്തുന്നത്. പിന്നീട് ഷാങ്ഹായ്, കിസ്, ഹിന്ദി മീഡിയം, എ ഡെത്ത് ഇന്‍ ഗ ഗഞ്ച്, സര്‍ തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു. കിസയിലെ പ്രകടനം ഏറെ ശ്രദ്ധിക്കെപ്പട്ടിരുന്നു. സാറിലൂടെയും ആരാധകരുടെ ഹൃദയം കീഴടക്കാന്‍ തിലോത്തമയ്ക്ക് സാധിച്ചു. അംഗ്രേസി മീഡിയം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ഡിജിറ്റല്‍ രംഗത്തും സാന്നിധ്യം അറിയിച്ചിട്ടുണ്ട് തിലോത്തമ. നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട് തിലോത്തമ.

  Read more about: actress
  English summary
  Tilotama Shome Displays Her Unshaved Armpits Gets Applause From Fans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion