എന്ത് ചെയ്തിട്ടും കാര്യമില്ല; ഒന്നെങ്കില്‍ രണ്‍ബീര്‍ നന്നാകണം, അല്ലേല്‍ ആലിയ വാ തുറക്കരുത്! വിമര്‍ശനപൂരം

ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. എന്നാല്‍ കഴിഞ്ഞ ദിവസം രണ്‍ബീറിനെക്കുറിച്ച് ആലിയ നടത്തിയ ചില പരാമര്‍ശങ്ങള്‍ ഇരുവരേയും വെട്ടിലാക്കിയിരിക്കുകയാണ്. താന്‍ ലിപ്സ്റ്റിക് ഇടുന്നത് രണ്‍ബീറിന് ഇഷ്ടമല്ലെന്നും അങ്ങനെ കണ്ടാല്‍ തുടച്ച് കളയാന്‍ പറയുമെന്നുമായിരുന്നു ആലിയ പറഞ്ഞത്. ഇതോടെ രണ്‍ബീര്‍ കപൂറിനെതിരെ സോഷ്യല്‍ മീഡിയ കടുത്ത വിമര്‍ശനങ്ങളുമായി എത്തുകയായിരുന്നു.

രണ്‍ബീറിനെതിരെ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനങ്ങളില്‍ ആലിയയും കുടുംബവുമെല്ലാം അസ്വസ്ഥരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രണ്‍ബീര്‍ ടോക്‌സ് ആണെന്നും ആലിയ കണ്‍ട്രോള്‍ ചെയ്യുകയാണെന്നുമാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. ഇതിനിടെ രണ്‍ബീറിന് പിന്തുണയുമായി ആലിയയുടെ അമ്മയും നടിയുമായ സോണി റാസ്ദാന്‍ രംഗത്തെത്തിയിരിക്കുകയാണ്. വിഷയത്തെ നേരിട്ട് പരാമര്‍ശിക്കാതെ പരോക്ഷമായൊരു കുറിപ്പ് പങ്കുവച്ചായിരുന്നു സോണിയുടെ പ്രതികരണം.

Ranbir Kapoor

ഇതാദ്യമായിട്ടല്ല രണ്‍ബീറിനെതിരെ ഇത്തരം വിമര്‍ശനം ഉയരുന്നത്. നേരത്തെ താന്‍ ശബ്ദമുയര്‍ത്തി സംസാരിക്കുന്നത് രണ്‍ബീറിന് ഇഷ്ടമല്ലെന്ന് ആലിയ തുറന്ന് പറഞ്ഞിട്ടുണ്ട്. ദേഷ്യം വരുമ്പോള്‍ ഒച്ചയിടരുതെന്നും ശാന്തതയോടെ വേണം കാര്യങ്ങളെ സമീപിക്കാനുമെന്നാണ് രണ്‍ബീര്‍ പറയാറുള്ളത് എന്നാണ് ആലിയ പറയുന്നത്. പിന്നാലെ രണ്‍ബീറിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ആലിയയെ രണ്‍ബീര്‍ അനാവശ്യമായി നിയന്ത്രിക്കുന്നുവെന്നായിരുന്നു വിമര്‍ശനം.

മറ്റൊരിക്കല്‍ തങ്ങളുടെ മകള്‍ രാഹയ്ക്ക് ആലിയയുടെ സ്വഭാവം ഇല്ലായിരുന്നുവെങ്കില്‍ നന്നായേനെ എന്ന രണ്‍ബീറിന്റെ പ്രസ്താവനയും വിവാദമായിട്ടുണ്ട്. ഒരു അഭിമുഖത്തിനിടെയായിരുന്നു രണ്‍ബീറിന്റെ പരാമര്‍ശം. മകളെ കാണാന്‍ ആലിയയെ പോലെയുണ്ട്. എന്നാല്‍ ആലിയയുടെ സ്വഭാവം കിട്ടാതിരുന്നാല്‍ മതിയായിരുന്നു. രണ്ട് ആലിയയെ തനിക്ക് സഹിക്കാന്‍ പറ്റില്ല എന്നായിരുന്നു രണ്‍ബീര്‍ പറഞ്ഞത്. ഇതും രണ്‍ബീറിന് തലവേദനയായി മാറി.

പിന്നീടൊരിക്കല്‍ തനിക്ക് എപ്പോഴും ആലിയ കൂടെ വേണമെന്ന് രണ്‍ബീര്‍ പറഞ്ഞിരുന്നു. താന്‍ ആലിയയെ വല്ലാതെ ആശ്രയിക്കുന്നുണ്ട്. ബാത്ത് റൂമില്‍ പോകാന്‍ പോലും ആലിയ കൂടെ വേണം എന്നാണ് രണ്‍ബീര്‍ പറഞ്ഞത്. ഇതിലുമൊക്കെ വിവാദമായി മാറിയതായിരുന്നു ഗര്‍ഭിണിയായിരിക്കെ ആലിയയ്‌ക്കെതിരെ രണ്‍ബീര്‍ നടത്തിയ ബോഡി ഷെയ്മിംഗ്. ബ്രഹ്‌മാസത്രയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു രണ്‍ബീറിന്റെ ഈ വിവാദ പ്രസ്താവന.

Ranbir Kapoor

ഗര്‍ഭ കാലത്ത് ആലിയയുടെ തടി കൂടിയതിനെയായിരുന്നു രണ്‍ബീര്‍ പരസ്യമായി പരിഹസിച്ചത്. ഇത് വലിയ വിവാദമായി മാറിയതോടെ രണ്‍ബീര്‍ മാപ്പ് ചോദിക്കുക വരെയുണ്ടായി. ആലിയയെ ദാല്‍ ചാവല്‍ എന്ന് വിളിച്ചതിന്റെ പേരിലും രണ്‍ബീര്‍ പഴി കേട്ടിട്ടുണ്ട്. ഒരിക്കല്‍ തന്റെ മുടി ശരിയാക്കി തരാന്‍ ശ്രമിച്ച ആലിയയെ രണ്‍ബീര്‍ തള്ളിമാറ്റിയതിന്റെ പേരിലും നടനെതിരെ സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരുന്നു. ആലിയ പരസ്യമായി പ്രണയം പ്രകടിപ്പിക്കുമ്പോള്‍ കണ്ടില്ലെന്ന് നടിച്ചതും രണ്‍ബീറിന് വിനയായിട്ടുണ്ട്.

വിവാദങ്ങള്‍ ഇങ്ങനെ ഒന്നിന് പുറകെ ഒന്നായി വരുമ്പോള്‍ സോഷ്യല്‍ മീഡിയ പറയുന്നത് ഒന്നെങ്കില്‍ രണ്‍ബീര്‍ നന്നാകണം അല്ലെങ്കില്‍ ആലിയ വാ തുറക്കുന്നത് സൂക്ഷിച്ച് വേണം എന്നാണ്. രണ്‍ബീര്‍ കോളേജ് പയ്യനെ പോലെ പെരുമാറുന്നത് നിര്‍ത്തണമെന്നും പ്രായത്തിന്റെ പക്വത കാണിക്കണമെന്നും വിമര്‍ശകര്‍ പറയുന്നു. എന്തിനെക്കുറിച്ച് സംസാരിക്കുമ്പോഴും തന്റെ ഭര്‍ത്താവിലേക്ക് എത്തിക്കുന്നത് ആലിയയും നിര്‍ത്തണമെന്നും സോഷ്യല്‍ മീഡിയ പറയുന്നു. അതേസമയം വിവാദങ്ങളൊന്നും ഇരുവരുടേയും ബന്ധത്തെ ഉലച്ചിട്ടില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X