തെലുങ്ക് താരത്തിന്റെ ഹിന്ദി അരങ്ങേറ്റമാകേണ്ടിയിരുന്ന സല്‍മാന്‍ ചിത്രം; ബോളിവുഡിലെ രഹസ്യങ്ങള്‍
ബോളിവുഡ് എന്ന സിനിമകളുടേയും ഗ്ലാമറിന്റേയും മാത്രം ലോകമല്ല. ഗോസിപ്പുകളുടേയും വഴക്കുകളുടേയും പ്രണയങ്ങളുടേയും പ്രണയ തകര്‍ച്ചകളുടേയും വിവാദങ്ങളുടേയുമൊക്കെ ലോകമാണ്. ഇന്നത്തെ സോഷ്യല്‍ മീഡിയ കാലത്ത് എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകരിലേക്ക് എത്തും. എന്നാല്‍ നേരത്തെ പല വിവാദങ്ങളും പുറം ലോകം അറിയുന്നതിന് മുമ്പ് തന്നെ കെട്ടടങ്ങുമായിരുന്നു. ഇങ്ങനെ ആരാധകര്‍ മറന്നു പോയ ഒരുപാട് വിവാദങ്ങള്‍ ബോളിവുഡിന് പറയാനുണ്ട്.
പല വിവാദങ്ങളേയും കുറിച്ച് ബോളിവുഡ് താരങ്ങള്‍ ഇന്ന് സംസാരിക്കാറില്ല. ഹിറ്റുകളായി മാറിയ മിസ്റ്റര്‍ ഇന്ത്യയിലേയും ബജ്രംഗി ഭായ്ജാനിലും നായകന്മാരായി ആദ്യം പരിഗണിച്ചിരുന്നത് അനില്‍ കപൂറിനേയും അല്ലായിരുന്നുവെന്നത് മുതല്‍ അമിതാഭ് ബച്ചനോട് പിണങ്ങിയ ദീപികയും കോടതിയില്‍ വച്ച് പിരിഞ്ഞ ദിലീപ് കുമാറും മധുബാലയും വരെ നീണ്ടു കിടക്കുന്ന, ബോളിവുഡ് മറന്നു പോയ ചില വിവാദങ്ങളെക്കുറിച്ച് വായിക്കാം വിശദമായി തന്നെ.

അനില്‍ കപൂര്‍ എന്ന നായകനൊപ്പം ആരാധകര്‍ ഓര്‍ത്തിരിക്കുന്ന സിനിമയാണ് മിസ്റ്റര്‍ ഇന്ത്യ. ബോളിവുഡിലെ ഐക്കോണിക് സിനിമകളിലൊന്ന്. അനില്‍ കപൂര്‍ സൂപ്പര്‍ ഹിറ്റാക്കി മാറ്റിയ കഥാപാത്രം. എന്നാല്‍ പലര്‍ക്കും അറിയാത്തൊരു സത്യമാണ് ചിത്രത്തില്‍ സലീം-ജാവേദ് കൂട്ടുകെട്ട് നായകനായി കണ്ടിരുന്നത് മറ്റൊരു താരത്തെയായിരുന്നു എന്നത്. ബോളിവുഡിന്റെ ഷെഹന്‍ഷായായ അമിതാഭ് ബച്ചനെ വച്ചായിരുന്നു സിനിമ മനസില്‍ കണ്ടത്. എന്നാല്‍ ബച്ചന്‍ സിനിമ നിരസിച്ചു.
തന്റെ കഥാപാത്രം ഏറിയ സമയവും അദൃശ്യനാണെന്നത് തന്റെ ഇമേജിനെ ബാധിക്കും എന്നതായിരുന്നു ബച്ചന്റെ ധാരണ. ബച്ചന്റെ തീരുമാനം പക്ഷെ ബച്ചന്റെ കരിയറിലെ ഒരുപാട് വന്‍ ഹിറ്റുകള്‍ ഒരുക്കിയ കൂട്ടുകെട്ടിനെ ചൊടിപ്പിച്ചു. ഇനിയൊരിക്കലും തങ്ങള്‍ ബച്ചനൊപ്പം പ്രവര്‍ത്തിക്കില്ലെന്ന് ഇരുവരും തീരുമാനിച്ചു. പിന്നാലെ അനില്‍ കപൂര്‍ ചിത്രത്തിലേക്ക് എത്തുകയും ബോളിവുഡിലെ ഏറ്റവും മികച്ച തിരക്കഥകളില്‍ ഒന്നായ മിസ്റ്റര്‍ ഇന്ത്യ പിറക്കുകയുമായിരുന്നു.

ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് ജോഡിയായിരുന്നു മധുബാലയും ദിലീപ് കുമാറും. ഇരുവരും വിവാഹം കഴിക്കുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായ സംഭവങ്ങള്‍ ഇരുവരേയും അകറ്റുകയായിരുന്നു. നയ ദോര്‍ എന്ന ക്ലാസിക് ചിത്രത്തിന്റെ സംവിധായകന്‍ ആയ ബിആര്‍ ചോപ്ര മധുബാലയുടെ പിതാവിനെ കോടതി കയറ്റിയതോടെയാണ് പ്രശ്‌നം തുടങ്ങുന്നത്. മധുബാലയെ ഔട്ട് ഡോര്‍ ഷൂട്ടിന് വിടാന്‍ സമ്മതിക്കാതിരുന്നതോടെയാണ് കേസിലേക്ക് നീങ്ങിയത്. ഇതോടെ സിനിമ വൈകുകയും വൈജയന്തിമാല നായികയായി എത്തുകയും ചെയ്തു. കോടതിയില്‍ മധുബാല അച്ഛന് അനുകൂലമായ നിലപാട് എടുത്തപ്പോള്‍ ദിലീപ് കുമാര്‍ സംവിധായകന്റെ ഭാഗത്തായിരുന്നു. ഇതോടെയാണ് ഇരുവരും തമ്മില്‍ അകലുന്നത്.

ദീപിക പദുക്കോണിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് പിക്കു. ബച്ചനും ദീപികയും ഇര്‍ഫാന്‍ ഖാനും അഭിനയിച്ച ചിത്രം. എന്നാല്‍ സിനിമയുടെ ചിത്രീകരണ വേളയില്‍ ബച്ചന്‍ ദീപികയോട് മോശമായി പെരമാറിയെന്നും ഇത് ദീപികയെ ചൊടിപ്പിച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇത് മൂലം ചിത്രത്തിന്റെ സക്‌സസ് പാര്‍ട്ടിയിലേക്ക് ദീപിക ബച്ചനെ ക്ഷണിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ താരങ്ങള്‍ ഈ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചിട്ടില്ല.
Recommended Video

സല്‍മാന്‍ ഖാന്‍ അഭിനയിച്ച സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ബജ്രംഗി ഭായ്ജാന്‍. രസകരമായൊരു വസ്തുത എന്തെന്നാല്‍ ഈ ചിത്രം ആദ്യം ഓഫര്‍ ചെയ്തിരുന്നത് സല്‍മാന്‍ ഖാന് ആയിരുന്നില്ല എന്നതാണ്. എന്തിന്, ഒരു ബോളിവുഡ് താരത്തിന് പോലുമായിരുന്നില്ല സിനിമയുടെ ഓഫര്‍ വന്നത്. തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരമായ അല്ലു അര്‍ജുനെയായിരുന്നു ആദ്യം നായകനായി മനസില്‍ കണ്ടിരുന്നത്. അല്ലുവിന്റെ ബോളിവുഡ് അരങ്ങേറ്റം ആവേണ്ട സിനിമയായിരുന്നു ഇത്. എന്നാല്‍ അല്ലു സിനിമ നിരസിച്ചു. ഇതോടെ സിനിമ ഹൃത്വിക് റോഷനിലേക്ക് എത്തി. എന്നാല്‍ ഹൃത്വിക്കും ചിത്രം നിരസിച്ചു. ഇതോടെയാണ് ബോളിവുഡിന്റെ ഭായ്ജാനെ തേടി ബജ്രംഗി ഭായ്ജാന്‍ എത്തുന്നത്.


Click it and Unblock the Notifications











