അഞ്ചര ലക്ഷം വാങ്ങി പരിപാടിക്ക് വരാതെ പറ്റിച്ചു! വിവാദചുഴിയില്‍ തൃപ്തി; പ്രതികരണവുമായി താരം

ബോളിവുഡിലെ റൈസിംഗ് സ്റ്റാര്‍ ആണ് തൃപ്തി ധിമ്രി. തുടരെ തുടരെ ഹിറ്റുകള്‍ സമ്മാനിച്ച് തിരക്കുള്ള നായികയായി മാറുകയാണ് തൃപ്തി. ആനിമലിലൂടെ നാഷണല്‍ ക്രഷ് ആയി മാറിയ താരമാണ് തൃപ്തി. സിനിമയിലെ കുടുംബവേരുകളൊന്നുമില്ലാതെ കടന്നു വന്ന താരമാണ് തൃപ്തി. തുടക്കകാലത്ത് അഭിനയിച്ച സിനിമകളൊന്നും പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും ആനിമലിലൂടെ പാന്‍ ഇന്ത്യന്‍ റീച്ച് നേടിയെടുക്കുകയായിരുന്നു തൃപ്തി.

ആനിമലിന്റെ വിജയത്തിന് പിന്നാലെ ബാബി നമ്പര്‍ 2, നാഷണല്‍ ക്രഷ് എന്നൊക്കെയുള്ള പേരുകളും സോഷ്യല്‍ മീഡിയ തൃപ്തിയ്ക്ക് നല്കിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ സിനിമയായ വിക്കി വിദ്യ കാ വോ വാലാ വീഡിയോയുടെ റിലീസിന് തയ്യാറെടുക്കുകയാണ് തൃപ്തി. ഇതിനിടെ വലിയൊരു വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ് തൃപ്തി.

Tripti Dimri

കഴിഞ്ഞ ദിവസം വൈറലായി മാറിയൊരു വീഡിയോയില്‍ ഒരു സ്ത്രീ തൃപ്തിയുടെ പോസ്റ്ററില്‍ കരി വാരി തേക്കുന്നത് ചര്‍ച്ചയായി മാറിയിരുന്നു. അഞ്ചര ലക്ഷം രൂപ അഡ്വാന്‍സായി വാങ്ങിയ ശേഷം തൃപ്തി പരിപാടിയില്‍ പങ്കെടുക്കാതെ ചതിച്ചുവെന്നായിരുന്നു ആരോപണം. ഇപ്പോഴിതാ ഈ വിവാദത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് തൃപ്തി. താരത്തിന്റെ വക്തമാണ് പത്രക്കുറിപ്പിലൂടെ പ്രതികരിച്ചിരിക്കുന്നത്.

തൃപ്തി ഇപ്പോള്‍ തന്റെ പുതിയ സിനിമയുടെ പ്രൊമോഷന്‍ തിരക്കുകളിലാണ്. വീഡിയോയില്‍ പറയുന്നത് പോലൊരു പരിപാടിയില്‍ പങ്കെടുക്കാമെന്ന് തൃപ്തി യാതൊരു വാക്കും നല്‍കിയിട്ടില്ലെന്നും അതിനായി പണം വാങ്ങിയിട്ടില്ലെന്നുമാണ് തൃപ്തിയുടെ വക്താവ് പറയുന്നത്.

വിക്കി വിദ്യാ കാ വോ വാല വീഡിയോയുടെ പ്രമോഷണല്‍ കാമ്പെയ്നിന്റെ ഭാഗമായി സിനിമയുമായി ബന്ധപ്പെട്ട എല്ലാ ഷെഡ്യൂള്‍ ചെയ്ത പരിപാടികളിലും സെഷനുകളിലും പങ്കെടുത്ത് ട്രിപ്റ്റി ദിമ്രി തന്റെ പ്രൊഫഷണല്‍ ബാധ്യതകളെ പൂര്‍ണ്ണമായി മാനിക്കുന്നുണ്ട്. തന്റെ പ്രമോഷണല്‍ ചുമതലകള്‍ക്കപ്പുറമുള്ള ഇവന്റുകളില്‍ പങ്കെടുക്കുകയോ കമ്മിറ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. ഈ പരിപാടികളില്‍ പങ്കെടുക്കാന്‍ യാതൊരു തരത്തിലുള്ള പ്രതിഫലവും വാങ്ങുകയും ചെയ്തിട്ടില്ല'' എന്നാണ് പത്രക്കുറിപ്പില്‍ പറയുന്നത്.

Tripti Dimri

അതേസമയം സ്ത്രീ ശാസ്തീകരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പരിപാടിയില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് തൃപ്തി പണം വാങ്ങിയെന്നും എന്നാല്‍ പരിപാടിയില്‍ പങ്കെടുത്തുവെന്നാണ് ആരോപണം. ഇതിന്റെ ദേഷ്യത്തിലാണ് വീഡിയോയിലെ സ്ത്രീ പോസ്റ്ററില്‍ കരി വാരി തേക്കുന്നത്. വീഡിയോ വൈറലായി മാറുകയാണ്. അവസാന നിമിഷം പിന്മാറി തൃപ്തി തങ്ങളെ അപമാനിച്ചുവെന്നാണ് ഇവര്‍ പറയുന്നത്. തൃപ്തിയുടെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്നും വീഡിയോയിലെ സ്ത്രീ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം തൃപ്തിയുടേതായി ഒടുവില്‍ തീയേറ്ററുകളിലെത്തിയ സിനിമ ബാഡ് ന്യൂസ് ആയിരുന്നു. വിക്കി കൗശലും ആമി വിര്‍കുമായിരുന്നു ചിത്രത്തിലെ നായകന്മാര്‍. പിന്നാലെ എത്തുന്ന സിനിമയാണ് വിക്കി വിദ്യ കാ വോ വാല വീഡിയോ. രാജ്കുമാര്‍ റാവുവാണ് ചിത്രത്തിലെ നായകന്‍. പിന്നാലെ ഭൂല്‍ ഭുലയ്യ ത്രീ അടക്കമുള്ള സിനിമകള്‍ തൃപ്തിയുടേതായി അണിയറയിലുണ്ട്. ഈയ്യടുത്താണ് തൃപ്തിയുടെ ആദ്യ സിനിമയായ ലൈല മജ്‌നു റീറിലീസ് ചെയ്തത്. ആദ്യ റിലീസില്‍ വിജയം നേടാതെ പോയ സിനിമ രണ്ടാം വരവില്‍ റെക്കോര്‍ഡ് നേട്ടമാണ് ഉണ്ടാക്കിയത്. അതേസമയം വിവാദത്തോട് ഇതുവരേയും തൃപ്തി നേരിട്ട് പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

More from Filmibeat

Read more about: tripti dimri
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X