ചീത്തകൂട്ടുകെട്ട് കൂടി നശിക്കും, അവളെ ആരും കല്യാണം കഴിക്കില്ല; അച്ഛനേയും അമ്മയേയും പലരും പേടിപ്പിച്ചു

ബോളിവുഡിലെ പുതിയ താരോദയമാണ് തൃപ്തി ദിമ്രി. രണ്‍ബീര്‍ കപൂര്‍ നായകനായ ആനിമലിലൂടെയാണ് തൃപ്തി താരമായി മാറുന്നത്. എന്നാല്‍ അതിന് മുമ്പ് ലൈന മജ്‌നു, ബുള്‍ബുള്‍, ഖ്വാല തുടങ്ങിയ സിനിമകളിലൂടെ തന്റെ പ്രതിഭ തെളിയിച്ച നടിയാണ് തൃപ്തി. ആനിമലിലെ പ്രകടനത്തിലൂടെ നാഷണല്‍ ക്രഷ് ആയി മാറുകയായിരുന്നു തൃപ്തി.

ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്തുണയൊന്നുമില്ലാതെയാണ് ത്രൃപ്തി കടന്നു വരുന്നത്. ഉത്തരാഖണ്ഡ് സ്വദേശിയാണ് തൃപ്തിയാണ്. തന്റെ വിജയത്തിന് പിന്നില്‍ മാതാപിതാക്കളുടെ പിന്തുണയ്ക്കുള്ള പങ്കിനെക്കുറിച്ച് നിരന്തരം സംസാരിക്കാറുണ്ട് തൃപ്തി. ഇപ്പോഴിതാ താന്‍ അഭിനേതാവാകാന്‍ തീരുമാനിച്ചപ്പോള്‍ അച്ഛനും അമ്മയ്ക്കും നേരിടേണ്ടി വന്ന വിമര്‍ശനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് തൃപ്തി.

Tripti Dimri

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും അഭിനയത്തില്‍ ബിരുദം നേടിയാണ് തൃപ്തി സിനിമയിലെത്തുന്നത്. നടിയാകണമെന്ന് പറഞ്ഞപ്പോള്‍ പലരും തന്നെ നിരുത്സാഹപ്പെടുത്തിയെന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് തൃപ്തി പറയുന്നത്. കത്രീന കൈഫിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തൃപ്തിയുടെ തുറന്നു പറച്ചില്‍.

''ഞാന്‍ ഉത്തരാഖണ്ഡുകാരിയാണ്. ജനിച്ചതും വളര്‍ന്നും പക്ഷെ ഡല്‍ഹിയിലാണ്. എന്റെ മാതാപിതാക്കളും കുടുംബവുമെല്ലാം ഡല്‍ഹിയിലാണ്. മുംബൈയിലേക്ക് മാറുമ്പോള്‍ ബുദ്ധിമുട്ടായിരുന്നു. എല്ലാ ദിവസവും 50-60 പേര്‍ക്ക് മുന്നില്‍ പോയി നിന്ന് അഭിനയിച്ചു കാണിക്കണം. ആ സമയത്ത് എന്റെ അച്ഛനോടും അമ്മയോടും മോശം കാര്യങ്ങള്‍ പറഞ്ഞവരുണ്ട് സമൂഹത്തില്‍'' തൃപ്തി പറയുന്നു.

''നിങ്ങളുടെ മകളെ ഈ ജോലിയ്ക്കാണോ വിടുന്നത്? അവള്‍ നശിച്ചു പോകും, മോശം ആളുകളുമായിട്ടാകും അവളുടെ കൂട്ട്, ജീവിതത്തില്‍ തെറ്റായ തീരുമാനങ്ങളെടുക്കും, ആരും അവളെ കല്യാണം കഴിക്കില്ല, അവളുടെ കല്യാണം നടക്കാനേ പോകുന്നില്ല എന്നൊക്കെ പറഞ്ഞവരുണ്ട്. ഞാനും ആശങ്കയിലായിരുന്നു. ഒരു ഘട്ടത്തില്‍ എനിക്കും പ്രതീക്ഷ നഷ്ടമായി. ജോലി കിട്ടുന്നില്ല. പക്ഷെ തിരിച്ചു പോയി എന്റെ അച്ഛനോടും അമ്മയോടും എനിക്ക് സാധിച്ചില്ല എന്ന് പറയാന്‍ എനിക്കാകില്ലായിരുന്നു'' എന്നാണ് തൃപ്തി പറയുന്നത്.

Tripti Dimri

തുടക്കത്തില്‍ ചെയ്ത സിനിമകള്‍ വലിയ വിജയമായി മാറിയില്ലെങ്കിലും തൃപ്തിയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു. നെറ്റ്ഫ്‌ളിക്‌സ് ചിത്രമായ ബുള്‍ബുളിലൂടെയാണ് തൃപ്തി ആദ്യം ശ്രദിക്കിപ്പെടുന്നത്. പിന്നാലെ ആമസോണ്‍ പ്രൈമിന്റെ ഖ്വാലയിലും കയ്യടി നേടി. പിന്നീടാണ് ആനിമല്‍ സംഭവിക്കുന്നത്. ഈ ചിത്രത്തിലൂടെ വലിയ താരമായി മാറാന്‍ തൃപ്തിിയ്ക്ക് സാധിച്ചു. നാഷണല്‍ ക്രഷ് എന്നാണ് സോഷ്യല്‍ മീഡിയ തൃപ്തിയെ വിളിക്കുന്നത്. ബാഡ് ന്യൂസ് ആണ് ത്രിപ്തിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. വിക്കി കൗശലും ആമി വിര്‍കുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

നിരവധി സിനിമകളാണ് തൃപ്തിയുടേതായി അണിയറയിലുള്ളത്. വിക്കി വിദ്യ കാ വോ വാലാ വീഡിയോ ആണ് തൃപ്തിയുടെ പുതിയ സിനിമ. രാജ്കുമാര്‍ റാവുവാണ് ചിത്രത്തിലെ നായകന്‍. ഭൂല്‍ ഭുലയ്യ 3, ദഡക്ക് 2 അടക്കമുള്ള വലിയ സിനിമകളുണ്ട് തൃപ്തിയുടെ ബാഗില്‍. ഈയ്യടുത്തായിരുന്നു തൃപ്തിയുടെ ആദ്യ സിനിമയായ ലൈല മജ്‌നു റീറിലീസ് ചെയ്തത്. രണ്ടാം വരവില്‍ വലിയ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്. ആദ്യ റിലീസില്‍ പരാജയപ്പെട്ട സിനിമ പിന്നീട് കള്‍ട്ടായി മാറുകയായിരുന്നു.

More from Filmibeat

Read more about: tripti dimri
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X