നീ കള്ള് കുടിച്ചിട്ടാണോ വന്നത്? പരസ്യമായി അപമാനിച്ച രണ്‍ബീറിനോട് കത്രീന കൈഫ്!
ബോളിവുഡിലെ സൂപ്പര്‍ താരമാണ് രണ്‍ബീര്‍ കപൂര്‍. താരകുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നുമാണ് രണ്‍ബീര്‍ സിനിമയിലെത്തുന്നത്. വളരെ പെട്ടെന്ന് തന്നെ സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ രണ്‍ബീറിന് സാധിക്കുകയും ചെയ്തു. ഓണ്‍ സ്‌ക്രീനിലെ ജീവിതം പോലെ തന്നെ ഓഫ് സ്‌ക്രീനിലേയും രണ്‍ബീറിന്റെ ജീവിതം എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ ആരാധകരെ ആകര്‍ഷിക്കുന്നതാണ് രണ്‍ബീറിന്റെ പ്രണയങ്ങള്‍.
ഇന്ന് രണ്‍ബീര്‍ വിവാഹിതനാണെന്നങ്കിലും ഒരുകാലത്ത് ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന പേരാണ് രണ്‍ബീറിന്റേത്. ദീപിക പദുക്കോണ്‍, സോനം കപൂര്‍ തുടങ്ങി പല നടിമാരുടേയും പേരിനൊപ്പം രണ്‍ബീറിന്റെ പേര് എഴുതപ്പെട്ടിട്ടുണ്ട്. രണ്‍ബീറിന്റെ പ്രണയങ്ങളില്‍ വളരെ പ്രശസ്തമായ ഒന്നായിരുന്നു കത്രീന കൈഫുമായുള്ളത്. ഇരുവരും വിവാഹത്തിന്റെ വക്കോളം എത്തിയ ശേഷമാണ് പിരിയുന്നത്.

ജഗ്ഗാ ജാസൂസിന്റെ ചിത്രീകരണത്തിനിടെയായിരുന്നു രണ്‍ബീറും കത്രീനയും പിരിയുന്നത്. അത്രസുഖകരമായ ഒരു പിരിയലായിരുന്നില്ല അത്. ഇരുവരും തമ്മില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരന്നു. സിനിമയുടെ പ്രൊമോഷന്‍ പരിപാടികളിലും കത്രീനയും രണ്‍ബീറും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വെളിവായിരുന്നു. പരസ്പരം മോശമായി പെരുമാറുന്ന കത്രീനയും രണ്‍ബീറും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അത്തരത്തിലൊരു സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.
സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളെ കാണുകയായിരുന്നു രണ്‍ബീറും കത്രീനയും. ചോദ്യത്തര വേളയില്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ കത്രീനയോട് വീണ്ടും രണ്‍ബീറിനൊപ്പം അഭിനയിക്കുന്നതിനെക്കുറിച്ച് ചോദിക്കുകയായിരുന്നു. ചോദ്യം കൃത്യമായി കേള്‍ക്കാത്തതിനാല്‍ ആവര്‍ത്തിക്കാന്‍ പറയുകയായിരുന്നു കത്രീന കൈഫ്. ഇതിനിടെ രണ്‍ബീര്‍ കപൂര്‍ ഇടപെടുകയും ഉത്തരം നല്‍കുകയുമായിരുന്നു.

കത്രീന എപ്പോഴും പറയുന്നത് അവള്‍ ആണ് എനിക്ക് രണ്ട് ഹിറ്റുകള്‍ സമ്മാനിച്ചതെന്നാണ്, അജബ് പ്രേം കി ഗസബ് കഹാനിയും രാജ്‌നീതിയും. കത്രീന അഭിനയിച്ചതു കൊണ്ട് മാത്രമാണ് ഈ സിനിമകള്‍ വിജയിച്ചതെന്ന് കത്രീന എപ്പോഴും പറയുമായിരുന്നുവന്നും രണ്‍ബീര്‍ പറഞ്ഞു. കത്രീനയെ സൂപ്പര്‍ ഹിറ്റ് കി കെഷീന്‍ എന്ന് വിളിച്ച രണ്‍ബീര്‍ കത്രീനയോട് ഒന്ന് തൊട്ടാല്‍ മതി ഞങ്ങളുടെ സിനിമ സൂപ്പര്‍ ഹിറ്റാകുമെന്ന് കൡയാക്കുമായിരുന്നുവെന്നും പറഞ്ഞു.
ഫിലിം ഇന്‍ഡസ്ട്രിയില്‍ കത്രീനയേക്കാള്‍ വലിയൊരു താരമില്ലെന്നും രണ്‍ബീര്‍ പറഞ്ഞു. ഓരോ തലമുറയിലും ഓരോ പുതിയ സൂപ്പര്‍ താരമുണ്ടാകും. കത്രീനയുടെ നേട്ടങ്ങള്‍ അവിശ്വസനീയമാണ്. അടുത്ത പത്ത് വര്‍ഷത്തിനിടെ അത് ഇരട്ടിയാക്കാന്‍ കത്രീനയ്ക്ക് സാധിക്കുമെന്ന് കരുതുന്നുവെന്നും രണ്‍ബീര്‍ പറഞ്ഞു. ഇതിനിടെ തന്നോടുള്ള ചോദ്യത്തിന് കത്രീന മറുപടി നല്‍കാന്‍ ഒരുങ്ങവെ രണ്‍ബീര്‍ വീണ്ടും തടയുകയായിരുന്നു. പ്രശംസ കഴിഞ്ഞു ഇനി കൂടുതലൊന്നും പറയണ്ട എന്നായിരുന്നു രണ്‍ബീര്‍ പറഞ്ഞത്. നന്ദി എന്നായിരുന്നു കത്രീനയുടെ പ്രതികരണം.

പിന്നീട് രണ്‍ബീറിനോട് ഡാന്‍സിനെക്കുറിച്ച് ചോദിച്ചപ്പോഴും രണ്‍ബീര്‍ മറുപടി നല്‍കുന്നതിന് പകരം കത്രീനയെ പരിഹസിക്കുകയായിരുന്നു ചെയ്തത്. എനിക്ക് കത്രീനയെ പോലെ നന്നായി ഡാന്‍സ് കളിക്കാനൊന്നുമറിയില്ല. അവള്‍ വളരെ നന്നായി ഡാന്‍സ് ചെയ്യുമെന്നായിരുന്നു രണ്‍ബീര്‍ പറഞ്ഞത്. കത്രീന ഷീല കി ജവാനിയും ചിക്കിനി ചമേലിയുമൊക്കെ ചെയ്തപ്പോള്‍ അത് ഹിറ്റായതിന് പിന്നില്‍ ഞാനായിരുന്നു. ഞാന്‍ അവളെക്കൊണ്ട് റിഹേഴ്‌സ് ചെയ്യിപ്പിക്കുകയും ഭാവങ്ങള്‍ ശരിയാക്കുകയും ചെയ്യുകയായിരുന്നുവെന്നും രണ്‍ബീര്‍ പറഞ്ഞു.
Recommended Video

താന്‍ ആണ് കത്രീനയെ പഠിപ്പിച്ചതെന്നും അതിനുള്ള നന്ദി കത്രീന കാണിച്ചില്ലെന്നും രണ്‍ബീര്‍ പറഞ്ഞു. രണ്‍ബീര്‍ അതിരുകടന്നപ്പോഴും നിയന്ത്രണം നഷ്ടപ്പെടാതെ ചിരിച്ചു കൊണ്ടായിരുന്നു കത്രീന മറുപടി നല്‍കിയത്. ചിരിച്ചു കൊണ്ട് നീ കള്ളു കുടിച്ചിട്ടാണോ വന്നതെന്ന് കത്രീന ചോദിക്കുകയായിരുന്നു. അത് ആമിര്‍ ഖാന്‍ ആണെന്നായിരുന്നു രണ്‍ബീറിന്റെ മറുപടി. ആമിര്‍ ഖാന്റെ പികെയെയായിരുന്നു രണ്‍ബീര്‍ ഉദ്ദേശിച്ചത്.


Click it and Unblock the Notifications