'ഒരു ബെഡ് വാങ്ങാനാണെങ്കിൽ നോക്കിയല്ലേ എടുക്കൂ...!'; ദീപികയ്ക്ക് പിന്തുണയുമായി ട്വിങ്കിൾ ഖന്ന

ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് ദീപിക പദുകോണും രൺവീർ സിങ്ങും. ഒരുപിടി ഹിറ്റ് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ച ഇരുവരും ജീവിതത്തിലും ഒന്നിച്ചപ്പോൾ ആരാധകരും അത് ആഘോഷമാക്കി. സ്വഭാവം കൊണ്ടൊക്കെ രണ്ടു ദ്രുവങ്ങളിൽ നിൽക്കുന്നവരാണെങ്കിലും ദമ്പതികൾ എന്ന നിലയിൽ ഇവർ പലർക്കും മാതൃകയാണ്. ഇവർക്കിടയിലെ ബോണ്ടും പരസ്പര ധാരണയും സ്നേഹവുമെല്ലാം ആരാധകരുടെ കയ്യടി നേടാറുണ്ട്.

എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവർക്കെതിരെ ചിലര്‍ പരിഹാസങ്ങളും അധിക്ഷേപങ്ങളുമായി എത്തുകയാണ്. കോഫി വിത്ത് കരണില്‍ തങ്ങളുടെ പ്രണയകാലത്തെക്കുറിച്ചും മറ്റും ദീപികയും രണ്‍വീറും നടത്തിയ തുറന്നു പറച്ചിലുകൾക്ക് ശേഷമാണ് ഇത്. 2018 ലാണ് ദീപികയും രണ്‍വീറും വിവാഹിതരാകുന്നത്. രണ്‍വീര്‍ തന്നെ പ്രൊപ്പോസ് ചെയ്യുന്നത് വരെ താന്‍ ഈ ബന്ധത്തില്‍ കമ്മിറ്റഡ് ആയിരുന്നില്ലെന്നാണ് ദീപിക തുറന്നു പറഞ്ഞത്. തങ്ങളുടേത് ഓപ്പണ്‍ റിലേഷന്‍ഷിപ്പ് ആയിരുന്നുവെന്നും ദീപിക പറഞ്ഞിരുന്നു. ഇതോടെ ദീപികയെ അധിക്ഷേപിച്ചും വിമര്‍ശിച്ചുമെല്ലാം നിരവധി പേരാണ് രംഗത്തെത്തിയത്.

Deepika Padukone

പ്രമുഖ യൂണിവേഴ്സിറ്റിയിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ ദീപികയെ അവഹേളിക്കുന്ന തരത്തിൽ പരിപാടി നടത്തിയതടക്കമുള്ള സംഭവങ്ങൾ ഇതിനു പിന്നാലെ ഉണ്ടായി. സംഭവം വിവാദമായി മാറിയെങ്കിലും അവിടെയും ദീപികയെ പിന്തുണയ്ക്കുന്ന ആളുകൾ കുറവായിരുന്നു. ബോളിവുഡിൽ നിന്ന് പോലും കാര്യമായ പിന്തുണ ദീപികയ്ക്ക് ലഭിച്ചിരുന്നില്ല, എന്നാലിപ്പോൾ ദീപികയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് അക്ഷയ് കുമാറിന്റെ ഭാര്യയും മുൻ നടിയുമായ ട്വിങ്കിൾ ഖന്ന.

അനുയോജ്യനായ പങ്കാളിയെ കണ്ടെത്താൻ ദീപിക സ്വീകരിച്ച മാർഗം യുക്തിസഹമാണെന്ന് ട്വിങ്കിൾ ഖന്ന സോഷ്യൽ മീഡിയയിൽ കുറിച്ചു. "കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ, തന്റെ സിനിമകളിൽ നിന്നൊക്കെ വ്യത്യസ്തമായി, ആദ്യം കണ്ട മീശക്കാരന് മുന്നിൽ തന്നെ താൻ മയങ്ങി വീണിട്ടില്ല എന്ന് തുറന്നു പറഞ്ഞുകൊണ്ട്, അമ്മാവന്മാരെയും അമ്മായിമാരെയും ഇന്ത്യയിലെ അത്ര യോഗ്യതയില്ലാത്ത ബാച്ചിലർമാരെയും പ്രകോപിപ്പിക്കാൻ ദീപികയ്ക്ക് കഴിഞ്ഞു.

അവർ തന്റെ ഭാവി ഭർത്താവുമായി ഡേറ്റിംഗ് നടത്തുന്നതിനിടയിൽ മറ്റ് പുരുഷന്മാരുമായി ഡേറ്റിംഗ് നടത്തി, ഇത് തുറന്നു പറഞ്ഞത് കാരണം അവർക്ക് ലഭിച്ച ട്രോളുകൾ അമ്പരപ്പിക്കുന്നതാണ്, ബനാറസ് ഹിന്ദു സർവകലാശാലയിലെ വിദ്യാർത്ഥികൾ ദീപികയെ അനുകരിച്ച് നാടകം കളിക്കുന്നതിലേക്ക് വരെ പോയി, ഒരു പെൺകുട്ടി ദീപികയായി എത്തിയപ്പോൾ പുരുഷ വിദ്യാർത്ഥികൾ അവളുടെ മുൻ കാമുകന്മാരായി വേഷം കെട്ടി എത്തി.

Deepika Padukone, Twinkle Khanna

എന്നാൽ അനുയോജ്യമായ ഒരു പങ്കാളിയെ കണ്ടെത്തുന്നതിനായുള്ള അവളുടെ സമീപനം തികച്ചും യുക്തിസഹമാണ്. നിങ്ങൾക്ക് ഒരു ബെഡ് വാങ്ങാൻ ആഗ്രഹമുണ്ടെന്ന് കരുതുക, ഏതാണ് നല്ലതെന്നും, കിടന്നാൽ സുഖം ലഭിക്കുന്നത് ഏതായിരിക്കും ഏത് മെറ്റീരിയൽ ആണെന്നുമൊക്കെ അറിയാം നിങ്ങൾ സ്റ്റോറിൽ പോകില്ലേ? നിങ്ങളുടെ ചർമത്തിന് പ്രശ്നങ്ങൾ വരാത്തത് നോക്കിയെടുക്കില്ലേ? എന്നാൽ വിവാഹത്തിന്റെ കാര്യം വരുമ്പോൾ മറ്റൊന്നും നോക്കാതെ ഒരെണ്ണം തിരഞ്ഞെടുക്കേണ്ടി വരുന്നു," ട്വിങ്കിൾ ഖന്ന കുറിച്ചു.

അതേസമയം വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉണ്ടെയെങ്കിലും അതിനൊന്നും ദീപികയെ തളർത്താൻ കഴിഞ്ഞിട്ടില്ല. എന്നത്തേയും പോലെ വിമർശനങ്ങളെയും പരിഹാസങ്ങളെയും അവഗണിച്ച് മുന്നോട്ട് പോവുകയാണ് ദീപിക. ഒപ്പം ഒരുപിടി സിനിമകളുടെ തിരക്കിലുമാണ് താരം. ഫൈറ്റര്‍ ആണ് ദീപികയുടെ പുതിയ സിനിമ. ഹൃത്വിക് റോഷനാണ് ചിത്രത്തിലെ നായകന്‍. ഇതാദ്യമായിട്ടാണ് ദീപികയും ഹൃത്വിക് റോഷനും ഒരുമിച്ച് അഭിനയിക്കുന്നത്. ഇതുകൂടാതെ നിരവധി സിനിമകളും ദീപികയുടേതായി അണിയറയിലുണ്ട്. അധികം വൈകാതെ തന്നെ ദീപിക ഹോളിവുഡിലേക്കും തിരിച്ചെത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.

Read more about: deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X