പാറയുടെ പിന്നിലിരുന്ന് കരഞ്ഞ ആമിർ ഖാൻ; ട്വിങ്കിളിനെ തല്ലാൻ ഒരുങ്ങി ആമിർ
ബോളിവുഡിലെ മുന്‍നിര നായികയായിരുന്നു ഒരുകാലത്ത് ട്വിങ്കിള്‍ ഖന്ന. അച്ഛന്‍ രാജേഷ് ഖന്നയുടേയും അമ്മ ഡിംപിള്‍ കപാഡിയയുടേയും പാതയിലൂടെയാണ് ട്വിങ്കിള്‍ സിനിമയിലെത്തുന്നത്. എന്നാല്‍ തന്റെ അച്ഛനേയും അമ്മയേയും പോലെ വലിയൊരു താരമായി മാറാന്‍ ട്വിങ്കിൡന് സാധിച്ചില്ല. തുടര്‍ പരാജയങ്ങള്‍ കാരണം ട്വിങ്കിള്‍ അഭിനയം നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് എഴുത്തുകാരിയായി മാറിയ ട്വിങ്കിളിന് ഈ മേഖലയില്‍ ശോഭിക്കാന്‍ സാധിച്ചു.
തന്റെ ചെറിയകാലത്തെ കരിയറിനുള്ളില്‍ തന്നെ വലിയ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിരുന്നു ട്വിങ്കിള്‍. താരപുത്രിയായതു കൊണ്ട് തന്നെ താരങ്ങളുമായി വളരെ അടുത്ത ബന്ധവും ട്വിങ്കിളിനുണ്ടായിരുന്നു. ആമിര്‍ ഖാനെക്കുറിച്ച് ഒരിക്കല്‍ ട്വിങ്കിള്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോഴിതാ വീമ്ടും ചര്‍ച്ചയാവുകയാണ്. ട്വിങ്കിളും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു മേള. ഇനി സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ സംഭവമാണ് ട്വിങ്കിള്‍ ഒരിക്കല്‍ പങ്കുവച്ചത്.

2000 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മേള. ധര്‍മ്മേഷ് ദര്‍ശന്‍ ആണ് സിനിമയുടെ സംവിധാനം. നേരത്തെ കജോളിനെയായിരുന്നു ചിത്രത്തിലെ നായികയായി പരിഗണിച്ചിരുന്നത്. എന്നാല്‍ കജോള്‍ ഈ വേഷം നിരസിച്ചു. ആമിര്‍ ഖാന് ഒപ്പം അഭിനയിക്കുമ്പോള്‍ പലവട്ടം റീടേക്ക് എടുക്കുമെന്ന ഭയമായിരുന്നു കജോള്‍ പിന്മാറാനുണ്ടായ കാരണം. രംഗം പെര്‍ഫെക്ട് ആകുന്നത് വരെ അഭിനയിക്കുന്ന ശീലക്കാരനായിരുന്നു ആമിര്‍. പിന്നീടാണ് ചിത്രത്തിലേക്ക് ട്വിങ്കിള്‍ എത്തുന്നത്.
''അദ്ദേഹം ഡയറക്ടറോട് സീനിനെക്കുറഇച്ച് സംസാരിക്കാന്‍ പോയി പക്ഷെ, അദ്ദേഹം ശ്രദ്ധിച്ചില്ല. ഇത് ആമിര്‍ ഖാന്‍ ആണ്. തന്റെ ജോലിയുടെ കാര്യത്തില്‍ അദ്ദേഹം വളരെ സീരിയസാണ്. അദ്ദേഹത്തിന്റെ ഹൃദയം തകര്‍ന്നു. ഞാന്‍ നോക്കുമ്പോള്‍ അദ്ദേഹം ഒരു പാറയുടെ പിറകിലിരുന്ന് കരയുന്നതാണ് കണ്ടത്'' എന്നായിരുന്നു ട്വിങ്കിളിന്റെ വെളിപ്പെടുത്തല്‍.

ഒരിക്കല്‍ താന്‍ അഭിനയത്തില്‍ ശ്രദ്ധിക്കാതിരുന്നപ്പോള്‍ ആമിര്‍ ഖാന്‍ എന്തു പറ്റിയെന്ന് ചോദിച്ചു. അക്ഷയ് കുമാറിനെ ഓര്‍ത്തിരിക്കുകയാണെന്നായിരുന്നു ട്വിങ്കിള്‍ നല്‍കിയ മറുപടി. തുടര്‍ന്ന് ആമിര്‍ തന്റെ കരണത്ത് അടിക്കാന്‍ കയ്യോങ്ങിയെന്നാണ് ട്വിങ്കിള്‍ പറയുന്നത്.
തന്റെ കരിയറില്‍ സജീവമായിരിക്കെയാണ് ട്വിങ്കിള്‍ ഖന്ന അക്ഷയ് കുമാറുമായി പ്രണയത്തിലാകുന്നത്. പിന്നാലെ താരം സിനിമയില്‍ നിന്നും പിന്മാറുകയും അക്ഷയ് കുമാറിനെ വിവാഹം കഴിക്കുകയും ചെയ്തു. 2001 ലായിരുന്നു താരവിവാഹം.


Click it and Unblock the Notifications











